അളിയൻ ആള് പുലിയാ 6 [ജി.കെ] 1857

“രണ്ടാമത്തേത് ഇവിടെ എന്തെങ്കിലും സാധനങ്ങൾ സൂരജ് മുഖാന്തിരം നഷ്ടം സംഭവിച്ചാൽ അതിന്റെ തുക ഈടാക്കുന്നിടം വരെ സൂരജിനെ നാട്ടിൽ പോകാതിരിക്കുന്നതിനു ഒരു കുഴപ്പവുമില്ലെന്നും ശമ്പളം കട്ട് ചെയ്യുന്നതിനോട് യോജിക്കുന്നു എന്നുള്ളതിന്റേതാണ്……ഇത് ഒരു ജൂവലറിയല്ലേ…..ഒരു പ്രീക്വഷൻ……അത്രയേ ഉള്ളൂ…..

“മൂന്നാമത്തേത്…..ഏതു സമയത്തും കമ്പിനിക്ക് കോൺട്രാക്ട് റദ്ദു ചെയ്യാമെന്നും നിയമപരമായി മുന്നോട്ടു പോകില്ലെന്നും സകല ബാധ്യതകളും കമ്പിനി തീർത്തു എന്നും രേഖപ്പെടുത്തിയ പേപ്പർ …..

“ഇത് നമ്മുടെ  നാട്ടിലെ ബ്ലാങ്ക് മുദ്രപത്രം….അറിയാമല്ലോ…..അതായത് ഇവിടെ നിന്ന് പോകുന്നിടം വരെ ഇത് ഞങ്ങളുടെ കയ്യിൽ ഉണ്ടാകും…..പോകുമ്പോൾ നിങ്ങളെ തിരികെ ഏൽപ്പിക്കും….കമ്പിനിക്ക് പ്രശ്‌നമാകുന്നു രീതിയിൽ പ്രവർത്തിച്ചാൽ നാട്ടിലുള്ള സാവര ജംഗമ വസ്തുക്കളുടെ അവകാശം സുനീർ സാബിനാണ് എന്ന് എഴുതി ചേർക്കുവാൻ വേണ്ടിയുള്ളതാണ് ഈ പത്രം…..

“എടാ…..കുണ്ടാ…നീ ആള് മോശമല്ലല്ലോ…..താന്തോന്നി സിനിമയാണ് ഓർമ്മ വന്നത്…….സൂരജിന്…..അങ്ങനെ എല്ലാം കഴിഞ്ഞു അജിലാലിനെ പാസ്പ്പോർട്ടും ഏൽപ്പിച്ചു സൂരജ് പണിയിലേക്ക് കടന്നു…..തന്റെ നാട്ടിൽ പുന്നപ്രയിൽ ഉയരേണ്ടുന്ന രണ്ടുനില വീട് സ്വപ്നം കണ്ടുകൊണ്ട്……

*************************************************************************************

യാത്രക്കാരുടെ ശ്രദ്ധക്ക്…

കന്യാകുമാരിയിൽ നിന്നും തിരുവനതപുരം കോട്ടയം  പാലക്കാട് കോയമ്പത്തൂർ ഈറോഡ് സേലം വഴി ബാംഗ്ലൂർ സിറ്റി വരെ പോകുന്ന 16525  ബാംഗ്ലൂർ എക്സ്പ്രസ്സ് എറണാകുളം ടൌൺ ഒന്നാമത്തെ പ്ലാറ്റഫോമിൽ എത്തിച്ചേരുന്നു…

യാത്രിയാ കൃപയാ ധ്യാൻ  ദീജിയെ…കന്യാകുമാരി സെ ഹോക്കർ ത്രിവേന്ദ്രം കോട്ടയം പാൽഘട്ട് കോയമ്പത്തൂർ ഈറോഡ് സേലം കെ രാസ്തേ ബാംഗ്ലൂർ സിറ്റി തക് ജാനേ വാലി ഏക് ചെ പാഞ്ച് ദോ പാഞ്ച് ബാംഗ്ളൂർ എക്സ്പ്രസ്സ് എറണാകുളം ടൌൺ ഏക് നമ്പർ പ്ലാറ്റഫോം പർ അനേ  കി സംഭാവന ഹൈ…

73 Comments

Add a Comment
  1. കൊള്ളാം സൂപ്പർ…

  2. ജി കെ ബാക്കി എവിടെ

  3. GK???? next part

Leave a Reply

Your email address will not be published. Required fields are marked *