ആള്‍ ഇന്‍ വണ്‍ 1 [പമ്മന്‍ ജൂനിയര്‍] 246

”ആന്റീ ഞാന്‍ രാവിലെയീടെ വന്നാരുന്നു അന്നേരം ആരേം കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…’

‘ആണോ… എപ്പോ…’

‘രാവിലെ ഒരു ഒന്‍പത് മണിയായിക്കാണും ആന്റീ..ഡോറ് ലോക്കല്ലാരുന്നു. പക്ഷെ ആരെ കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി…’

കിച്ചു അത് പറഞ്ഞപ്പോള്‍ നീലിമയുടെ മുഖം വാടി. അവളുടെ തലയിലേക്ക് ഒരു കൊള്ളിയാന്‍ മിന്നി. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നു.

പക്ഷെ കിച്ചു അതൊന്നും ശ്രദ്ധിച്ചില്ല.

”ആന്റീ എന്റെ അച്ഛനെ അറിയോ ആന്റിക്ക്”കിച്ചു നീലിമയുടെ മുഖത്തേക്ക് നോക്കി. അവള്‍ തിരിച്ചും നോക്കി.

”അറിയില്ല… ആരാ…’

‘ഞങ്ങടച്ഛന്‍ വലിയ കവിയാന്നു പറഞ്ഞ് നടക്കുവാ ആന്റീ…’ കിച്ചു ചിരിച്ചു. നീലിമയ്ക്ക് ചിരിവന്നില്ല. ചിരിക്കുംപോലെ അവള്‍ അഭിനയിച്ചു. ക്ലോക്കിലെ ഒന്‍പത് മണിയുടെ മണിനാദമായിരുന്നു അവളുടെ കാതുകളില്‍.

കുട്ടികള്‍ പടനിലത്തേക്ക് പോയി.
നീലിമ സോഫയിലിരിക്കയാണ്. ഭാനുമതി ഫോണില്‍ വിളിച്ചു.

”ഇല്ലമ്മാ ഞാന്‍ വരണില്ല… അവര് വന്നിട്ടുണ്ട്… ഗൗരിക്കുട്ടീടെ ഫീഡിംഗ് ബോട്ടില്‍ ഒന്നൂടെ ചൂട് വെള്ളത്തില്‍ കഴുകണേ…’

‘അത് പിന്നെനിക്ക് അറിയാന്‍ മേലായോ…?” ഭാനുമതി വീണ്ടും ശുണ്ഡിയെടുത്തു.

ആരോ കോളിംഗ് ബെല്ലടിച്ചു.
നീലിമ ഫോണ്‍ കട്ട് ചെയ്തിട്ട് വാതിലിലേക്ക് ചെന്നു.

ആ കണ്ണുകള്‍ തമ്മിലിടഞ്ഞു.

നാലുകണ്ണുകളും നാണത്തിന്റെയും പരുങ്ങലിന്റെയും ആലസ്യത്തില്‍ ഇടറി.
വാതില്‍ തുറന്നു കൊടുത്തിട്ട് നീലിമ തിരികെ മുറിയിലേക്ക് നടന്നു.
കട്ടിലില്‍ ഇടതുവശം ചരിഞ്ഞ് അവള്‍ കിടന്നു.

തലവേദന.

തലവേദന കൂടുന്നു.

അബദ്ധം പറ്റിയതിന് തനിക്കാണ്. ആദ്യമായാണ് ബാലേട്ടനല്ലാതെ മറ്റൊരു പുരുഷന്‍ തന്റെ നഗ്‌നതകാണുന്നത്. നീലിമയ്ക്ക് ഭൂമി പിളര്‍ന്ന് അകത്തേക്ക് പോയാലോയെന്ന് തോന്നിപ്പോയ നിമിഷം.
സമയം പോയതറിഞ്ഞില്ല.

ക്ലോക്കില്‍ ഒരു മണിയുടെ മണിമുഴക്കം.

”നീലീ….”

വാതിലില്‍ നിന്നാണ് ശബ്ദം.

അവളില്‍ ലജ്ജ നിറഞ്ഞു. എങ്കിലും കിടന്നുകൊണ്ടുതന്നെ ചോദിച്ചു.

”ചോറുണ്ണണ്ടേ…’

The Author

പമ്മന്‍ ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

8 Comments

Add a Comment
  1. ശങ്കരനെ വച്ച് വൻ മാടുപ്പാർന്നു… ശിവാനിയെ ഉൾപ്പെടുത്തു… ലച്ചൂനെയും…
    ശിവ മുടിയൻ
    ബാലു ലച്ചു
    ലച്ചു കേശു

  2. ലക്ഷ്മിയും വൈഷ്ണവും തമ്മിൽ ഒരു കളി ഉണ്ടായാൽ നന്നായിരുന്നു.

    1. ലച്ചുവും മുടിയനും??

  3. Old is gold… but here not gold

  4. Deepa (kochukanthari)

    എനിക്ക് തോന്നുന്നത് ആണോ എന്നറിയില്ല; മുന്‍പ് വായിച്ചപോലെ ഒരു ഇത്. നല്ല കഥയാണ്‌.

    1. Munb vanna kadha thanneya sis

  5. ശങ്കര വാര്യർ

    അടിപൊളി.. ശങ്കരാഭരണോം സുപ്രഭാതോം കൂടി ലിരിക്‌സ് ഇട്ടാൽ പൊളിച്ചേനെ.

  6. അര വട്ടൻ

    അടിപൊളി?

Leave a Reply

Your email address will not be published. Required fields are marked *