അല്ലിയുടെ എടുത്തടിച്ചുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി! ശബ്ദം താഴ്ത്തി അല്ലി എന്നോട് ചോദിച്ചു.
എന്തിനാ അവൾ കരയണേ എന്ന് മനസിലായില്ല അല്ലേ? എന്തിനാ അവൾ ഇവിടേക്ക് വന്നേ എന്ന് മനസിലായില്ല അല്ലേ? എന്തിനാ ഞാനീ ചൊറിഞ്ഞോണ്ടിരിക്കണേ എന്ന് മനസിലായില്ല അല്ലേ? പെണ്ണുങ്ങളുടെ മനസ്സ് അറിയാൻ ദൈവത്തിന് പോലും കഴിയില്ലാന്ന് പറയണത് അതിനൊള്ള ബോധം അങ്ങേര് തന്നെ അങ്ങേരുൾപ്പെട്ട ആണുങ്ങൾക്ക് കൊടുക്കാത്തൊണ്ട!
അല്ലി അവൾക്ക് അരികിൽ ഇരുന്ന ബിയർ എടുത്ത് വായിലേക്ക് കമിഴ്ത്തി. അത്ര മതിയായിരുന്നു എനിക്കെല്ലാം മനസ്സിലാവാൻ!
ഞാൻ അല്ലിയെ വിട്ട് അത്തിയുടെ അരികിലേക്ക് തന്നെ പോയി.
അല്ലി ഇരിക്കുന്നതിന് ഒരു മാറ്റവും ഇല്ല. അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയോ എന്നു സംശയം തോന്നാം. പക്ഷേ ഇടയ്ക്കിടെ എങ്ങലടിക്കും പോലെ അവളുടെ മാറിടം ഉയർന്നു താഴുന്നു.
ഞാൻ വീണ്ടും അവൾക്ക് അരികിലേക്ക് ഇരുന്നു ഷോൾഡറിൽ തട്ടി വിളിച്ചു.. അവളത് അറിഞ്ഞ മട്ടില്ല. ഞാൻ ആണെന്ന് മനസിലായോ എന്നറിയാത്തത് കൊണ്ട് ഞാൻ അവളെ മെല്ലെ വിളിച്ചും നോക്കി.
അല്ലീ ഇങട് തിരിഞ്ഞേ.
ഒരനക്കവും ഇല്ല. പിന്നെ രണ്ട് കൈകൊണ്ടും അവളെ പിടിച്ചു ബലമായി എനിക്ക് നേരെ തിരിച്ചു. വീണ്ടും ആ മിഴികൾ ഒഴുകാൻ തുടങ്ങി പൂർവാധികം ശക്തിയോടെ!
അവളുടെ കരച്ചിൽ ഒളിപ്പിക്കാൻ വീണ്ടും മുഖം തിരിക്കാൻ കഴിയാതെ വന്നു മാത്രമല്ല എന്റെ ശക്തിയിൽ അവൾ എന്നോട് ചേർന്നു. അതോടെ പെണ്ണ് എന്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു. എന്റെ നെഞ്ചിനെ നനച്ചു കൊണ്ട് അവളുടെ മിഴിനീർ ഒഴുകി.

ഗംഭീര കഥ
ഫീല് എന്ന് പറഞ്ഞാൽ അപാര ഫീല്
അല്ലുവും അത്തിയും 🔥
മുത്തെ തീർക്കല്ലേ
ഇനീം ബേണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Simple and beautiful
Waw.. നല്ല കിടിലൻ സ്റ്റോറി…
നല്ല തീം… അടിപൊളി പ്ലോട്ട് ആണു…
അക്ഷരപിശാിനെ പേടിക്കണം…
ഇടക്ക് അത്തി അല്ലുവാകും, അല്ലു അത്തിയാകും…. നല്ലൊരു സ്റ്റോറി ആണു…ചേച്ചിയുടെ വിഷമങ്ങൾ, സങ്കടങ്ങൾ , കിട്ടാക്കനികൾ,കുറവുകൾ എല്ലാം അനിയത്തിയായിട്ടു സാധിച്ചുകൊടുക്കുമ്പോൾ, അല്ലു അവിടെ ഏഞ്ചൽ ആവുകയാണ്.. മനസ്സിൽ നന്മയുള്ള മാലാഖ… 💞💞💞🥰🥰🥰
കാര്യങ്ങളൊക്കെ വെടിപ്പായി. പക്ഷേ അല്പം കൂടി വെടിപ്പായിട്ട് അറിയാനുള്ള കുതൂഹലം (ഹല്ലേലൂയ്യ.. ഈ വാക്കിപ്പൊ എവിടെന്നു വന്നു..ശരിയായില്ലേൽ ..). അപ്പൊ മൊത്തത്തിൽ കാര്യങ്ങൾ മണിമണി പോലെ ഒന്നൂടെ പറയുമോ