Aloom 2 [Colleen looser] 214

അടുത്ത ദിവസം കേബിനിന്റെ വാതിൽ തുറന്നു അകത്തു കടന്ന ശ്രീദേവിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. റോസ് നിറത്തിലുള്ള ആ സിൽക്‌ സാരിയിൽ അവൾ അപ്സരസിനെ പോലെ തോന്നിച്ചു. കാലങ്ങൾക്ക് ശേഷം താൻ ഒളിച്ചു വെച്ച സൗന്ദര്യം പോടി തട്ടിയെടുത്ത പോലെ ആയിരുന്നു ആ കാഴ്ച. വാതിൽ അടച്ചു ഉള്ളിൽ കയറിയ ഉടനെ തന്നെ അവർ ഒന്ന് നേരെ നിന്നു. ശേഷം നല്ല ഉച്ചത്തിൽ “ഗുഡ് മോർണിംഗ് ” എന്ന് പറഞ്ഞു. വാതിൽ തുറന്നത് പോലും ശ്രദ്ധിക്കാതെ നിന്നവർ പോലും ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു. നുണക്കുഴി കാണിചുള്ള തന്റെ മനോഹരമായ ചിരിയുമായി ശ്രീദേവിയെ കണ്ട പലരും അത്ഭുധത്തോടെ നിന്നു.

ആരും ഗുഡ്മോർണിംഗ് തിരിച്ചു പറയാൻ പാകത്തിനുള്ള അവസ്ഥയിൽ അല്ലാത്തത് കൊണ്ട് മറുപടി ഒന്നും ഉയർന്നില്ല. “ഗുഡ് മോർണിംഗ് ” തന്റെ മൃദുലമായ ശബ്ദത്തിൽ അവർ ഒന്ന് കൂടി പറഞ്ഞു. പിന്നെ എല്ലാവരും അവരെ നോക്കികൊണ്ട് ഗുഡ് മോർണിംഗ് തിരിച്ചു പറഞ്ഞു. എല്ലാവരും തിരിച്ചു പറഞ്ഞെന്നുറപ്പാക്കിയ ഉടനെ തന്റെ വലതു കയ്യിലെ ഒരു ബോക്സ്‌ തുറന്നു ലഡു ഓരോരുത്തരുടെയും അടുത്ത ചെന്ന് നീട്ടി. ആ സമയം ഭൂമി കറങ്ങുന്നുണ്ടോ എന്ന് നിശ്ചയമില്ലാത്ത പോലെ മുഖഭാവങ്ങളുമായാണ് പലരുടെയും നിൽപ്പ്. ” മേടം, എന്താ വിശേഷിച്ചു ഒരു മധുര വിതരണം ഒക്കെ ” ആരോ വിളിച്ചു ചോദിച്ചു. “വെറുതെ ഒരു സന്തോഷത്തിനു

” എന്ന് മറുപടി അവർ മറുപടി പറഞ്ഞു. ആ മറുപടി പലർക്കും ദയിച്ചിട്ടില്ല എന്ന മാട്ടിലായിരുന്നു പലരുടെയും നോട്ടം. എല്ലാവർക്കും ലഡു നൽകി അവർ തന്റെ റൂമിലേക്ക് കയറി. വാതിൽ അടഞ്ഞ ഉടനെ പലരും അന്തളിച്ചു പരസ്പരം നോക്കി. “എന്താപ്പോ വ്ടെ ണ്ടായേ ” കൂട്ടത്തിൽ നിന്നും ഒരാൾ കമെന്റ് അടിച്ചു. ഫലമായി ആ ഹാൾ നിറയെ ചിരിയായിരുന്നു.

കൂട്ടത്തിൽ എല്ലാം കണ്ടു സന്തോഷിച്ച നിൽക്കുകയായിരുന്നു ഗോകുലും. താൻ ഏതോ പഴഴെ ശവത്തെ ജീവൻ വെപ്പിച്ചു എന്നായിരുന്നു ഒരു നിമിഷം അവൻ ചിന്തിച്ചത്. എന്തായാലും മേഡത്തിനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അവൻ റൂമിലേക്ക് കയറി. മെയ്‌ ഐ കമിൻ എന്നാ വാക്കിനു ആ ഒരു സമയം അവൻ പ്രസക്തി ഒന്നും കണ്ടില്ല. വാതിൽ തുറന്നു അകത്തു കയറിയ അവനെ കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്തു ശ്രീദേവി നോക്കി. “ഹായ് ഗോകുൽ “

The Author

Colleen looser

www.kkstories.com

12 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. നന്നായിട്ടുണ്ട് bro

  3. Super ??❤❤

  4. Page koott bro.adi poli katha super next part katta waiting…?

  5. വാല്മീകി

    Page koottu bro.. Super feel… ???

  6. പേജ് കൂട്ടി എഴുതിയാൽ നല്ല റീച് കിട്ടും. Waiting for the next part

  7. Waiting ❤️❤️❤️❤️❤️❤️❤️

  8. nice ❤️

  9. Pages koottamo gud feel

  10. ആട് തോമ

    തുടക്കം നന്നായിട്ടുണ്ട്

  11. Superb bro❤️❤️

Leave a Reply

Your email address will not be published. Required fields are marked *