അമല 3 [Amala] 361

 

“അമ്മേനെ കടക്കാരന് ഇഷ്ടായെന്ന് തോന്നുന്നു.” അശ്വിൻ എന്റെ ചെവിയിൽ പറഞ്ഞു.

 

ഞാൻ കടക്കാരന്റെ നേരെ നോക്കി. ഞാൻ നോക്കിയതും കടക്കാരൻ വേറെ സ്ഥലത്തേക്ക് നോട്ടം മാറ്റി.

 

“എന്നെ കണ്ടാൽ ആർക്കാ ഇഷ്ടമാവാത്തെ!” ഞാൻ അശ്വിന്റെ ചെവിയിൽ പറഞ്ഞു.

 

ഞങ്ങൾ ചിരിച്ചു. അടുത്തതായി ഞങ്ങൾ ഒരു സിനിമ കാണാം എന്ന് വിചാരിച്ചു. ഞങ്ങൾ അടുത്തുള്ള ഒരു മാളിൽ പോയി അവിടുത്തെ തിയേറ്ററിൽ കയറി. തിയേറ്ററിൽ ആളുകൾ കുറവായിരുന്നു. സിനിമ തുടങ്ങി. അതൊരു പ്രേത പടമായിരുന്നു. ചില സീനുകൾ കണ്ട് ഞാൻ പേടിച്ചു അശ്വിന്റെ കൈയിൽ മുറുക്കെ പിടിച്ചു. അവൻ ഞാൻ പേടിക്കുമ്പോഴെല്ലാം എന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു.

 

“ഇങ്ങനെയാണേൽ ഞാൻ നിന്റെ കൂടെ ഇനിയൊന്നിനും വരില്ലട്ടോ!” ഞാൻ പറഞ്ഞു.

 

“ഹാ, പിണങ്ങാതെ!” അശ്വിൻ എന്റെ വിരലുകളിൽ വിരൽ കോർത്തു.

 

അവന്റെ കൈക്ക് നല്ല ചൂടുണ്ടായിരുന്നു. ഞങ്ങൾ സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങി മാളിലൂടെ ചുറ്റും നോക്കി നടക്കാൻ തുടങ്ങി.

 

“അമല ടീച്ചറെ!” പെട്ടെന്നൊരു പെണ്ണ് എന്നെ പുറകിൽ നിന്ന് വിളിച്ചു.

 

ഞാൻ തിരിഞ്ഞു നോക്കി. അത് എന്റെയൊരു സ്റ്റുഡന്റ് ആയ ദിയ ആയിരുന്നു. കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.

 

“ആ ദിയയോ? സുഖായിട്ടിരിക്കണോ?”

 

“ഹാ, സുഖായിട്ടിരിക്കണു, ടീച്ചറോ?”

 

“ഞാനും സുഖായിട്ടിരിക്കണു.”

 

“ടീച്ചറെ എനിക്കങ്ങു മനസ്സിലായില്ല. നല്ല രസമുണ്ട് ഈ ഡ്രസിൽ!”

 

“താങ്ക്യൂ, നിന്നെയും കാണാൻ നല്ല രസമുണ്ട്.”

The Author

2 Comments

Add a Comment
  1. Waiting for next part

  2. നൈസ് ❤️❤️.. ഞാൻ പറഞ്ഞ scen ഒന്നു ആഡ് ചെയ്യാമോ ഡിയർ അമല pls റിപ്ലൈ

Leave a Reply

Your email address will not be published. Required fields are marked *