പക്ഷേ വിരലുകൾ യു ട്യൂബിൽ ജോണിൽ തുടങ്ങിയപ്പോൾ മുതൽ ഹിന്ദി സിനിമാ നടൻ ജോൺ എബ്രഹാം മസിലും പെരുപ്പിച്ച് വന്നു കൊണ്ടിരുന്നു…!
ധൂം മച്ചാലെ ഇംഗ്ളീഷ് വേർഷൻ കുറച്ച് നേരം ‘പ്ളേ’ ചെയ്തു.
ബിപാക്ഷ ബസുവുമായിട്ടുള്ള ജിസത്തിലെ
പാട്ട് ഒന്ന് കൂടി കണ്ട് നോക്കി ….എന്തോ
പഴയ ‘ചൂട്’ ഒന്നും ഇപ്പോൾ തോന്നുന്നില്ല!.
അച്ചൻ റേഷൻ കടയിലേക്ക് പോവുന്നു.!
പുറത്തിറങ്ങാൻ അവസരം കിട്ടിയ അച്ചനെ കൊതിയോടെ നോക്കി.
ബോറടി തല പെരുപ്പിക്കുമ്പോൾ
അവസാനം കറങ്ങി കറങ്ങി അവിടെയെത്തി….. ‘ചങ്ക് ഫ്രണ്ട്’ റംനാദ്.
അവനെ വിളിക്കാം.. പത്ത് വരെ പഠിച്ച്
പലയിടത്തും കൂലിപ്പണി ചെയ്ത് കറങ്ങി നടക്കുന്ന നടത്തപ്രിയനായ അവൻ., കോവിഡ് പോലീസ് കാണാതെ ഊടുവഴികളിലൂടെ ഇവിടെയെത്തും…
‘അക്കാദമിക്കായി’ ഒരുപാട് അകലമുണ്ടെങ്കിലും
ഗൾഫിലൊക്കെ പോയി പൊരിവെയിലത്ത് ജോലി ചെയ്തിട്ടുള്ള അവന്, എനിക്കില്ലാത്ത പൊതുവായ പല കാര്യങ്ങളിലുമുള്ള പ്രായോഗിക അറിവാണ് ഞങ്ങളെ ചങ്ങാതിമാരാക്കിയത്.
അല്ലെങ്കിലും എന്തിനോ വേണ്ടി തിളയ്ക്കുന്ന ഒരു പാട് ‘അക്കാദമിക്കുകൾ’!!
കള്ളനെപ്പോലെ പിന്നാമ്പുറഗേറ്റ് തുറന്നു വന്ന അവന്റടുത്തേക്ക് എന്റെ ചോദ്യം,
“എന്താടാ വീട്ടിൽ പറഞ്ഞത്..?”
“ഓ….നിന്റെടുത്തേക്കാന്ന് പറഞ്ഞാ
പിന്നെ ഒരു ചോദ്യമില്ലല്ലോ”
അകത്തിരുത്തി ഫ്രിഡ്ജിൽ നിന്നും
ജ്യൂസ് കൊടുത്തു കൊണ്ട് വീണ്ടും
ഞാൻ ചോദിച്ചു…..
ആ ഒരു ദിവസം വരുമെന്ന പ്രതീക്ഷയിൽ
….. ജീവിച്ചു തീർക്കുന്നു…..
വെറുതെ ……!
പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല…
ഓരോ വരിയിലും, വാക്കുകളിലും എഴുത്തിൽ നല്ല പ്രാഗൽഭ്യമുള്ള ഒരു എഴുത്തുകാരന്റെ കഴിവുകളും, ഭവനകളും തുളുമ്പി നിൽക്കുന്നു…!
ആ മാസ്മരിക തൂലികയിൽ മനോഹര സൃഷ്ടികൾ ഇനിയും വിടരട്ടേ…
സത്യം പറഞ്ഞാൽ..angel..എഴുതിയ ആൾ
ഇത് സ്വയം പറയുന്നതാണ് നല്ലത്.!
എത്ര ലളിതമായാണ് താങ്കളാ ‘പ്രസവസങ്കീർണം’ പറഞ്ഞത് !!.
ബഷീറിനെയൊക്കെ സർവ്വസമ്മതനാക്കിയ
ആ ലാളിത്യത്തിന്റെ ഭാക്ഷ,ഒരു പുണ്യമാണ്.
അത് കിട്ടിയ ഒരു ‘ചോരകുടിയന്റെ'[വായനക്കാരന്റെ]
വാക്കുകൾ ഒരു അംഗീകാരം ആണ്.
വളരെ വളരെ നന്ദി.
Really a touching story പങ്കജാക്ഷൻ ബ്രോ.
വായിച്ചതിലും.. അങ്ങനെ ഒരു ‘ടച്ച്’
കിട്ടിയതിലും, വളരെ സന്തോഷം.. നന്ദി,
JOSEPH ബ്രോ…… ?❤️
പങ്കേട്ടോ പൊളിച്ചൂട്ടാ..
നന്ദി….ഡിക്റൂസ്…
അല്ല അക്രൂസ്…??
കഥയുടെ തലക്കെട്ട്,കഥാകൃത്തിൻറ പേര്, എഴുത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ദാർശനിക-തത്വജ്ഞാന ചിന്താ പ്രതലങ്ങൾ, സർവോപരി…ഹിന്ദി ഗാനശാഖ യുമായുള്ള സംയോജനങ്ങൾ…ഒക്ക വെറുതെ പഴയ ഓർമ്മകളിലേക്ക് അറിയാതെ നടത്തിച്ചു.
ഇനി പറയട്ടെ… “കാമുണ്ണി” എന്ന “പാണകുട്ടൻ”…. താങ്കൾ, അതുപോലൊരു പുതിയ “പങ്കൻ കൊയ്ലോ”യെ, (p.kതന്നെയാക്കി) മെനഞ്ഞത്… Identity, similar ആക്കുവാൻ വേണ്ടി മനപൂർവ്വം ചെയ്തോ? അതോ ഇങ്ങനെ… “തന്നെ” മനസ്സിലാക്കാൻ ഈ സൈറ്റിൽ പ്രാപ്തിയുള്ള ആരേലും ഉണ്ടെങ്കിൽ മനസ്സിലാക്കി കൊള്ളട്ടെ, എന്നു ചിന്തിച്ചു ചെയ്തേതോ? ഇനി, ഈ പേരിൻറെ ഒന്നും ഒരു മേമ്പൊടി ഇല്ലെങ്കിലും…p.k എന്ന ചിന്തകനെ-എഴുത്തുകാരനെ മനസ്സിലാക്കാൻ ഒരു E.T യുടേയോ shortcutsൻറെയോ ആവശ്യമേയില്ല. എഴുത്തിലെ ചിരപരിചിതമായ ആ ആഖ്യാന ശൈലി, അത് നല്ലവണ്ണം പറഞ്ഞുതരുന്നുണ്ട്, ഇതാരെന്നും എന്തെന്നും.
പക്ഷേ ഒരു വെറും”so-called”കഥ എഴുത്തുകാരനിൽ നിന്നും വ്യത്യസ്തമായി… ഒരു ചിന്തകൻറ, പഠനാർഹമായ…ചിതറിയ കാലത്തിൻറെ മൊഴിമുത്തുകൾ കൂട്ടിച്ചേർത്തു ഒരു മാല്യത്തിൽ കോർത്തു കെട്ടുന്ന coloumist ന്റേ, പണ്ഡിതനായ എഴുത്തുകാരന്റെ, കാലം ബാക്കി വച്ച് പോയ അക്ഷരശ്രുംഗങ്ങളെ…വെള്ളിവെളിച്ചത്തിൻറെ അപാരതകളിൽ മുങ്ങിത്തപ്പി കനകവും പവിഴവും വാരിക്കൂട്ടുന്ന സിനിമ നിരൂപകൻറെ ഒക്കെ കുപ്പായം നന്നായി ഇണങ്ങുന്നുണ്ട് താങ്കൾക്ക്. പ്രണയവും, കാമവും മാത്രം വിളവെടുക്കുന്ന ഈയൊരു “ഉരുക്ക് ഭൂമിക”യിൽ ഇന്നത്തെ വിഷലിപ്തമായ “കൊറോണ കാലത്തി”ലെങ്കിലും ഇത്തരം നവ ചീന്തുകൾ പുതിയ കാലത്തിലെ പുതിയ കാഴ്ചകളിലേക്ക് വെളിച്ചം വീശുന്നു എന്നത് വളരെ ശുഭോദാർഹമായ കാര്യമാണ്. പുതിയ ചിന്തകർക്കും, എഴുത്തുകാർക്കും പുതിയ കാഴ്ചകളിലേക്ക്, പുതിയ ലോകങ്ങളിലേക്ക് പിച്ചവച്ചു കേറാൻ ഇവ നല്ല പ്രചോദനമായി തീരട്ടെ എന്ന് ആശംസിക്കുന്നു.
p.kക്കും( എത് p.k ആയാലും ) ഇതുപോലെ ചിന്തോദ്ദീപകങ്ങളായ മയിൽപീലിതുണ്ടും വളപ്പൊട്ടുകളുമായി തുടർച്ചയായി വന്നു ഇവിടം അനുഭൂതിദായകമായി, അനുഗ്രഹീതമായി മാറ്റാൻ കഴിഞിടട്ടേ എന്നും ആഗ്രഹിച്ചു കൊണ്ട്, “കൊറോണ സ്ർപശം ” ഏൽക്കാത്ത നല്ലൊരു സുരക്ഷിതകാലം ആശംസിച്ചുകൊണ്ട്…
അകലെ നിന്നാണെങ്കിലും… അടുപ്പങ്ങളിൽ അകലം പാലിക്കാൻ അടുപ്പം കാണിച്ചുകൊണ്ട് ….
സ്നേഹത്തോടെ, സാന്ത്വനങ്ങളോടെ….
സ്വന്തം…..
സാക്ഷി?️
സാക്ഷി :…..
നന്ദനും ഹർഷനുമൊക്കെ ഇട്ട മറുപടികൾ
മോഡേഷനിലാണ് … ഇതും അങ്ങനെ
ആകുമായിരിക്കാം …!.?????
ഈ കമന്റിനൊക്കെ എങ്ങനെ മറുപടി ഇടും .
എത്ര ഭംഗിയുള്ള വാക്കുകളാണ് സാക്ഷി
ഉപയോഗിക്കുന്നത്!.ഇതൊെക്കെ ഒരു
കഥയിൽ ഉപയോഗിച്ചാൽ നന്നായിരിക്കും.
ആദ്യെത്തെ പാര: അങ്ങെനെയൊക്കെ തോന്നിയോ? ഒക്കെ െവെറുതെ േ ന്നിയതായിരിക്കും …..അല്ലെങ്കിലും എല്ലാം
ഓരോര തോന്നലുകൾ അല്ലേ!?.
സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോഴൊക്കെ
ലോക്ക് ഡൗൺ ആയിപ്പോകുമ്പോൾ വരാറുള്ള എന്റെ പ്രാന്തൻ ഓർമകളിലും ചിന്തകളിലും പെട്ട ചില നുറുങ്ങുകൾ
കോറിയിട്ടപ്പോൾ ഇവിടെ വായിക്കെപ്പെടുമെന്ന്
കരുതിയില്ല.
പ്രതീക്ഷിച്ചതിലും കൂടുതൽ സാക്ഷിയെയും
നന്ദനെയും പോലുള്ളവരടക്കം
ഒരു പാട് േർ വായിച്ചു..!!
വളരെ സന്തോഷം തോന്നുന്നു……?
സ്നേഹം തോന്നുന്നു…………..
എല്ലാവർക്കും വളരെ നന്ദി……!!
കമ്പിയും പൈങ്കിളിയുമില്ലാത്ത ഇതും
കൂടെ വായിച്ചു ലൈക്ക് തന്നതിൽ
❤️…….
എന്റെ ഇളയച്ഛന്റെ ഭാര്യേടെ ആങ്ങള കുട്ടികൃഷ്ണന്റെ അമ്മാവന്റെ മകനായ പ്രിയപ്പെട്ട പങ്കേട്ടാ…….
അമ്മ അറിയാന്‍ എന്നാ ഒരു തലക്കെട്ട് ,,,,
പേര് കണ്ടപ്പോ കണ്ണുകള്‍ ഒന്ന് മിന്നി
വായിക്കട്ടെ……………………….
ഹഹഹഹ….
ഹർഷൻ ഇവിടെ എത്തി നോക്കിയത്
തന്നെ എന്റെ ഭാഗ്യം!
ഓരോരോ പിരാന്തൻ തോന്നലുകൾ…
ഇവിടെ ഇരുന്ന് മുഷിഞ്ഞപ്പോൾ
പങ്കു അമ്മാവാ…
വായനയുടെയും ജീവിത നേര്കാഴ്ചകളുടെയും എഴുത്തു… ഒരു വിരൽ തുമ്പിൽ ലോകം തന്നെ മുന്നിൽ വരുന്ന കാലത്തു വായന തന്നെ ഞാൻ അടക്കമുള്ള ഇന്നത്തെ തലമുറ പലപ്പോളും മറന്നു പോകുന്നുണ്ട്…വീട്ടിലെ അടുപ്പിൽ തീ പുകഞ്ഞില്ലെങ്കിലും അച്ഛൻ വായനശാലയിൽ നിന്നും എടുത്ത് കൊണ്ട് വരാറുള്ള പുസ്തകൾ ചിലപ്പോളൊക്കെ വയറു നിറച്ചിരുന്ന കുട്ടിക്കാലം എനിക്ക് അധികം വിദൂരമല്ല…. അമ്മ അറിയാൻ… പേര് കേട്ടപ്പോൾ മനസ്സിൽ വന്നതു ജോൺ എബ്രഹാമിനെ തന്നെയാണ്… ജോൺ എബ്രഹാമിന്റെ കൂടെ സന്തത സഹചാരി പോലെ ഉണ്ടായിരുന്ന… ജോയ് മാത്യു… പങ്കു ഏട്ടൻ പറയാതെ പോയ.. വടകരക്കാരൻ ഒഡെസ സത്യൻ… ലഹരിയിൽ മുഴുകി പലപ്പോളും സത്യേട്ടന്റെ വീട്ടിലേക്കു ആ നാട്ടിലെ കുട്ടികളുടെ ഇടയിലേക്ക് കവിതകളുമായി കയറി വരാറുള്ള കവി അയ്യപ്പൻ, സത്യൻ മാഷിന്റെ ഭാര്യ ജെന്നി മിസ്സ്… അവരുടെ രണ്ടു പെൺ മക്കൾ…ഒടുവിലെ സിനിമ വിശുദ്ധ പശു.. ഓർമകളിലൂടെ ഇവരൊക്കെ കടന്നു പോയി…
നന്ദി… പങ്കു ഏട്ടാ… ഓർമകളെ പൊടി തട്ടി എടുത്ത.. നല്ല വരികൾക്ക്….
സ്നേഹത്തോടെ
നന്ദൻ ♥️
നന്ദൻ….
നന്ദി ഒരുപാട്….
കൊറോണ തടവിൽ കിടക്കുമ്പോൾ തോന്നിയ ഓരോ വിങ്ങിയ ഭ്രാന്തൻ തോന്നലുകൾ കുത്തികുറിച്ചിടുമ്പോൾ…
ആരും തിരിഞ്ഞ് നോക്കില്ല എന്നാണ് വിചാരിച്ചത് !.
പക്ഷെ kambikkuttanil ഇങ്ങനെയുള്ള വായനയ്ക്കും ആൾക്കാരുണ്ട് എന്ന കാര്യം…!,
….. ഒരേ സമയം അത്ഭുതവും സന്തോഷവും സമാധാനവും തോന്നുന്നു!.
നന്ദൻ പറഞ്ഞ ചരിത്രങ്ങൾ എനിക്ക്
പുതിയ അറിവാണ്..
എഴുതാനറിയാവുന്ന നന്ദനെപ്പോലുള്ളവർ ഇടയ്ക്കൊക്കെ അതൊക്കെ കൂടി പറഞ്ഞാൽ … കേൾക്കാൻ ഒരുപാട്
ആളുണ്ടാകും. ?
ഒരിക്കൽ കൂടി..
വായിച്ചതിന് വളരെ വളരെ നന്ദി.
നന്ദന്…..,?
“മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്” എന്നല്ലേ..
അതാണ് അച്ചനെ കുറിച്ചുള്ള ആ വായനാ ഓർമകളി ലും … നന്ദന് തോന്നിയത്!.
അത്രയും തോന്നി പ്പിച്ചതിൽ വളരെ
സന്തോഷം…..
മുന്നോട്ട് പോകുമ്പോൾ ഇങ്ങനെയൊക്കെ
തിരിഞ്ഞു നോക്കുന്നത് തന്നെയാണ്
ജീവിതം… എന്ന് വിശ്വസിക്കുന്നു.
നമുക്ക് മുന്നോട്ട് പോവാനുള്ള ഊർജ്ജവും
ം…….,❤️