ശിഖിര ഭംഗി ആസ്വദിക്കാൻ കഴിയുന്നു.!
…………………………….. അങ്ങനെ, വരും നാളുകളിലേക്ക് ഓർത്തു വെയ്ക്കാൻ
പ്രകൃതി കാണിച്ച ഈ തലകുത്തിമറിയലിനെക്കുറിച്ചുള്ള വർത്തമാനങ്ങളിലേർപ്പെട്ട് ഞങ്ങൾ അങ്ങ് താഴെ കരിമ്പാറക്കല്ലുകളും വെള്ളാരം കല്ലുകളും ഉരുളൻകല്ലുകളും നിറഞ്ഞ
തോടിനടുത്തെത്തി………………………
““ങാ… ഓർത്തുവെയ്ക്കാനുള്ള ഒരു പതിവ്
ചരിത്ര കഥയായി അവശേഷിക്കാനേ സാധ്യതയുള്ളു….! തിരിഞ്ഞു നോക്കി പാഠം പഠിച്ച് തിരുത്തുന്നവർ പതിവ് പോലെ അധികമൊന്നും ഉണ്ടാവാൻ വഴിയില്ല!”” കൈയ്യിലുള്ള തോർത്തെടുത്ത് തലയിൽ ചുറ്റി അവൻ തോട്ടിലേക്കിറങ്ങി…
മുട്ടൊപ്പം വെള്ളമുള്ള ഭാഗത്ത് കൂടി നടന്ന് നടുവിലുള്ള വലിയ പാറപ്പുറത്ത് വലിഞ്ഞു കയറി എന്നെ വിളിച്ചു.
തോട്ടുവക്കിലെ പറമ്പതിരിലെ ശീമക്കൊന്നക്കമ്പുകൾ പൊട്ടിച്ച് തോട്ടിലേക്ക് ചാഞ്ഞ് നിന്ന മാവിന്റെ മുകളിലെ ചിനച്ചു തുടങ്ങിയ മൂന്നാല് പച്ചമാങ്ങകൾ എറിഞ്ഞു വീഴ്ത്തി………..
കാട്ടരുവിയുടെ തണുപ്പിലേക്കിറങ്ങി……….,
കാലിൽ കൊത്തി ഇക്കിളിയിടുന്ന പരൽ മീനുകളോട് കിന്നാരം പറഞ്ഞ്
ഞാനും പാറപ്പുറത്തെക്ക് വലിഞ്ഞ് കയറി.
““മും… ചെറിയ മധുരവും പുളിയും…”
പാറയിൽ ഇടിച്ചു ചതച്ച് പൊളിച്ചെടുത്ത
മാങ്ങാച്ചീന്തുകൾ കടിച്ചു മുറിച്ച് തിന്നുകൊണ്ട് ഞങ്ങൾ തോട്ടിലെ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് കയറിയിറങ്ങിയൊഴുകി വലിയ കുഴിയിലേക്ക് എത്തിച്ചേരുന്ന പച്ചവെള്ളത്തിന്റെ സൗന്ദര്യം നോക്കിയിരുന്നു. … പുറത്തൊക്കെ ഉച്ചവെയിലിന്റെ ചൂടിൽ ഉരുകിയൊലിക്കുന്നുണ്ടെങ്കിലും….
മരച്ചോലകൾ തണൽ വിരിച്ച കാട്ടുചോലയുടെ ഒഴുകുന്ന തണുപ്പിൽ
ലയിച്ച് …നിറഞ്ഞ വയറും മനസുമായി
പാറപ്പുറത്ത് തോർത്ത് വിരിച്ച് ഞങ്ങൾ മലർന്നു കിടന്നു …………………………..
““ജീവിച്ചിരിക്കുന്നവർക്ക് ഏറ്റവും ഭീകരമായി തോന്നുന്നത് ഏതവസ്ഥയാ
മിനോ….?”
അരുവിയുടെ ഗളഗളത്തിനൊപ്പം
അവന്റെ തത്ത്വശാസ്ത്രചോദ്യം ഒഴുകി വന്നു…
വാമ്പയർ… തൂലിക…. നീൽ….
ബ്ളാക്ക് പേൾ …………..
പ്രത്യേക നന്ദി?
ഹർഷന്,
വന്നതിനും കണ്ടതിനും
പ്രത്യേകനന്ദി …..?
നീൽ ബ്രോ…
വളരെ നന്ദി….
ഇഷ്ടമില്ലാത്ത എഴുത്തുകളെ വിമർശിക്കുന്നതും ചീത്ത പറയുന്നതിലുമൊന്നും തെറ്റ് പറയാൻ പറ്റില്ല…. പക്ഷേ;
അതിവിടെ പ്രസിദ്ധീകരിക്കരുത് എന്ന്
പറയണ്ട കാര്യമില്ല…
നീൽ പറഞ്ഞത് പോലെ അത്ഡോക്ടർ കുട്ടൻ തീരുമാനിക്കട്ടെ.
ഞാനങ്ങനെ സാദാപ്രണയകഥകളോ
അമ്മക്കഥകളോ ഇഷ്ടപ്പെടുന്നില്ല.
പക്ഷേ അതിവിടെ പ്രസിദ്ധീകരിക്കരുത്
എന്ന് പറയാൻ എനിക്ക്പറ്റുമോ!?…..,
‘എഴുതിയത് താത്പര്യമില്ല നിർത്തിയിട്ട്
പോടേ..’
എന്ന് പറയാം.
[ഒരു പക്ഷെ പുള്ളി അതായിരിക്കും
ഉദ്ദേശിച്ചത്].
എന്തായാലും..:
കുത്തിക്കുറിക്കൽ നിർത്തിയാലും
കമ്പിക്കുട്ടനിൽ വരും ബ്രോ….
നമുക്ക് ‘കമ്പിക്കത’വായിക്കേണ്ടേ…?
ഇവിടുത്തെ സംശയരോഗ ആർമിയുടെ ഒരു ഇര ആയതു കൊണ്ട് ‘നിറസാന്നിധ്യം’ ഒന്നും ആവാൻ പറ്റുന്നില്ല…………….
എങ്കിലും.. കാണാമറയത്തിരുന്ന്
സൗഹൃദങ്ങളുടെ മരുപ്പച്ച തരുന്ന
നിലിെനെ പോലെയുള്ളവരെ തേടി..
ഇനിയും വന്നുകൊണ്ടേയിരിക്കും.?
എടോ പങ്കു് ബ്രോ താൻ എന്താടോ നാനാവാതെ .,.,.,.,.,.,.,.,.,.
തന്റെ കഥകളും വായിക്കാൻ ആളുണ്ടടോ ഇവിടെ താൻ എഴുതാടോ .,.,.,.,
ഇഷ്ടം ഉള്ള പോലെ എഴുതു
ഹ ഹ .. കറുത്ത മുത്തേ…?
വീണ്ടും ശ്രമിക്കാം …
നന്ദി ഒരു പാട് .
കമ്പി പ്രദീക്ഷിച്ചു വരുന്ന ആൾക്കാരാണ് ഇവിടെ വരുന്ന 100% ആളുകളും കാരണം ഈ site ന്ടെ പേര് തന്നെ കമ്പികഥകൾ എന്നാണ് അതു കൊണ്ട് ഇതു പോലെ ഉള്ള കഥകൾ ഇവിടെ പോസ്റ്റ് ചയ്യുന്നത് തീർത്തും ഒഴിവക്കുക..ഇതു പോലെ ഉള്ള സാഹിത്യം ഇവിടെ ആരും പ്രദീക്ഷിക്കുന്നില്ല ഇഷ്ടപെടുന്നില്ല…. ⚠️avoiding this type of stories otherwise plz change the name of the site
നിർത്തി ഭായി…..;
ഇത് അവസാനത്തെ ആണ്.
പുള്ളി സമ്മതിച്ചു തരില്ലെങ്കിലും ഈ
സൈറ്റിന്റെ ഹൃദയം എന്ന് നമ്മൾ കരുതുന്ന
മാസ്റ്റർ….. ഇനി ഇങ്ങോട്ട് ഇല്ല എന്ന് കുറിച്ചത് വായിച്ചപ്പോൾ തന്നെ ഇങ്ങോട്ട്
വരാനുള്ള അവസാനത്തെ ഊർജ്ജം
കൂടി ചോർന്നു പോയത് പോലെ ആണ്.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.
NB: ഇവിടെ കഥ വായിക്കുന്നതിന് മുൻപ്
അതിന്റെ ‘ടാഗ്’ നോക്കുക..
കൂടെ മിക്കവാറും കഥകളുടെ ആമുഖത്തിൽ
തരുന്ന ‘മുന്നറിയിപ്പുകൾ’ വായിക്കുക…;
കമ്പി വായിച്ചു നിർവാണം പ്രാപിക്കാനുള്ള
താങ്കളുടെ വിലയേറിയ സമയം വെറുതെ
നഷ്ടപ്പെടുത്തരുത്!.
അപ്പോ ശരി… വിട……………..
നിങ്ങൾ എന്താണ് പങ്കേട്ടാ അപ്പോഴേക്കും പിണങ്ങിയോ….??????????
ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞെന്ന് വെച്ച് പങ്കേട്ടൻ ഇങ്ങനെയൊക്കെ ഓരോ കടുംപിടുത്തം പിടിച്ചാലോ , ഒന്നുമില്ലെങ്കിലും കുറേ വായനാനുഭവം ഉള്ള ഒരു വ്യക്തി അല്ലെ…..
മാസ്റ്റർ ഇന്ന് പോയെങ്കിലെന്താ നാളെ തിരിച്ചുവരില്ലേ , അപ്പൊ ലൈക്കടിക്കാനും , കമെന്റ് ചെയ്യാനും പങ്കേട്ടൻ ഇവിടെ തന്നെ വേണ്ടേ……
പങ്കേട്ടാ, നിങ്ങളുടെ എഴുത്തിലെ അക്ഷരങ്ങൾക്ക് ഒരു ശുദ്ധിയുണ്ട് .. അത് മാത്രം മതി നിങ്ങളെഴുത്തുന്നത് എന്തായാലും ആളുകള് വായിക്കാൻ…..
അപ്പൊ ഇവിടെ ഒക്കെ തന്നെ കാണൂലോ ല്ലേ…???
@vampire
ഏയ്… ഒരു കടുംപിടുത്തവും ഇല്ല.. ഭായ്. നമ്മള് പിടിച്ചാൽ നമുക്ക് പോയി അല്ലേ.
മാസ്റ്റെർ പോയതിന്റെ ഒരു വിഷമം കൊണ്ട് പറഞ്ഞതാ.
പിണക്കം അല്ല.. ചെറിയൊരു സങ്കടം……………….
ഇങ്ങനത്തെ കമന്റുകളൊക്കെ കാണുമ്പോൾ അത് തനിയെ
മാറും!.
അല്ലെങ്കിലും, അയാൾ പറഞ്ഞത്
പ്രകാരം ഇങ്ങനത്തെ നുറുങ്ങുകൾ
ഇടാതിരിക്കാൻ ശ്രമിക്കാം.എന്നേ
ഉദ്ദേശിച്ചുള്ളൂ…
ഇവിടെ വിട്ട് എവിടെ പോവാനാ
സഹോ.. നിങ്ങളൊക്കെ
ഉള്ളപ്പോ……………..?
സ്നേഹത്തിന്
വളരെ….നന്ദി.
@ tonnystark ഇവിടെ ഏതു കഥ പോസ്റ്റ് ചെയ്യണം എന്നു അഡ്മിൻ അല്ലെ തീരുമാനിയ്ക്കുന്നതു. താങ്കൾ ടാഗ് നോക്കി വായിക്കു സഹോദരാ… ആരും നിര്ബന്ധിച്ചില്ലല്ലോ ഇവിടെ വന്നു ഇതു വായിക്കാൻ …. രചയിതാവ് പറയുന്നും ഉണ്ട്…
@പങ്കജാക്ഷൻ ഇങ്ങനെ പറയുന്നത് കെട്ടു പൊകൻ ആണെങ്കിൽ അതിനെ സമയം ഉണ്ടാകു… തീരുമാനം പുനഃ പരിശോധിയ്ക്കും എന്നു കരുതുന്നു.. കുഞ്ഞെഴുത്തുകൾ ഇഷ്പ്പെടുന്നവരും ഉണ്ടു കെട്ടോ…
@തൂലിക…
കുറച്ചു നാളായി കുടുങ്ങിപ്പോയ
അവസ്ഥ മറികടക്കാൻ ചുമ്മാ
കുത്തിക്കുറിക്കുന്ന കുഞ്ഞെഴുത്തിനെ
ഇഷ്ടമായെങ്കിൽ വളരെ സന്തോഷം.
ഞാനും കമ്പി തന്നെ വായിക്കാൻ
വരുന്നതാണ്.
പക്ഷേ ടാഗും ആമുഖവുമൊക്കെ
നോക്കിയാണ് മുന്നോട്ട് പോകുന്നത്.
അതുകൊണ്ട് എവിടേം പോന്നില്ല.
എഴുതാൻ പറ്റാത്ത വിഷമം
വായിച്ചു തീർക്കും ?.
സ്നേഹത്തോടെ……….
പങ്കെട്ട.
വായിക്കാൻ ഇത്തിരി വൈകി
വായിച്ചു
ഒന്നും രണ്ടും ഒരുമിച് ഒന്നൂടെ
…ഇഷ്ടം ആയി
…ഒരു ഫിലോസഫിക്കൽ മോഡൽ എഴുത്ത്…തുടരുക.. ….
99 പോരേ ചേട്ടാ..??
അങ്ങനെ അങ് generalise ചെയ്യാതെ..
താങ്കൾ ഇവിടെ കമ്പി മാത്രമേ പ്രതീക്ഷിക്കുന്നുണ്ടാവുകയുള്ളൂ.. എന്നാൽ ഞാൻ അങ്ങനെയല്ല..ഈ സൈറ്റിന്റെ പേര് ഇങ്ങനെ ആയതുകൊണ്ട് മാത്രം അങ്ങനെ കമ്പി മാത്രം മതി എന്നൊക്കെ പറയണോ??
എല്ലാ വിഭാഗം കഥകളും വരട്ടെന്നെ.. ഇത് വായിച്ചിട്ട് പോയാമതി എന്നൊന്നും ആരും ആരോടും പറയുന്നില്ലല്ലോ..ടാഗ് നോക്കുക..അല്ലെങ്കിൽ ആമുഖത്തിൽ നോക്കുക.. ഇതിന്റെ ആമുഖത്തിൽ വെണ്ടക്ക വലുപ്പത്തിൽ എഴുതിയിട്ടുണ്ടല്ലോ കമ്പി ഇല്ലന്ന്..ഇഷ്ടമായില്ലേൽ വായിക്കാതെ ഇരിക്കുക..അറ്റ്ലീസ്റ് വെറുതെ ഇവിടെ അതു പാടില്ല ഇതുപാടില്ല എന്നൊക്കെ ഗീർവാണം അടിക്കാതെ മിണ്ടാതെ പോകുക..
താല്പര്യമുള്ളവർ വായിച്ചോട്ടെ?? എന്തെങ്കിലും അസൗകര്യം ഉണ്ടോ ആവോ??
പങ്കു ജി.. ഇവിടെ നിറസാനിധ്യമായി ഉണ്ടായിരുന്ന നിങ്ങൾ ഇങ്ങനെ ആരേലും എന്തേലും പറയുന്ന കേട്ട് പോകുന്നു എന്നൊക്കെ തീരുമാനം എടുക്കുക എന്നൊക്കെ പറഞ്ഞാൽ..കുറച്ച് വിഷമം ഉണ്ട്..
മറുപടി മേലോട്ട് പൊങ്ങിപ്പോയി…,?
നീൽ ബ്രോ..