ഡ്രെസ് മാറി മുറിയിൽ നിന്ന് അടുക്കളയിലേയ്ക്ക് നടക്കുന്നുണ്ട്. കണ്ണ് കലങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞു..
“എനിക്ക് കഴിക്കാൻ ഒന്നും ഉണ്ടാക്കണ്ടാട്ടോ…”
“എന്താ നീ കഴിച്ചോ?”
“ഇല്ല… എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല… ഇന്നലെ രാത്രി മുതൽ ആകെ ഒരു മനം മറിച്ചിൽ… കോഫി കുടിച്ചിട്ടും അങ്ങനെ തന്നെ….”
എന്നെ ദഹിപ്പിയ്ക്കുന്ന പോലൊരു നോട്ടം നോക്കി തിരിച്ച് റൂമിലേയ്ക്ക് തന്നെ കയറിപ്പോയി. “അമ്മയും കഴിക്കുന്നില്ലേ” എന്ന് ഞാൻ ചോദിച്ചപ്പോൾ “പിന്നെ കഴിച്ചോളാം” എന്ന് ഉറക്കെ ദേഷ്യത്തിൽ പറഞ്ഞ് വാതിലടച്ചു.
ഈ പോക്കിൽ അല്പം ഡെയ്ഞ്ചർ സെൻസ് ചെയ്തിട്ട് ഞാൻ പുറകേ ചെന്നു വാതിൽ തുറന്ന് നോക്കി. മുഖം പില്ലോയിൽ വച്ച് കമഴ്ന്ന് കിടക്കുകയാണ്.. ഇടയ്ക്കിടയ്ക്ക് ജലദോഷം പിടിച്ചത് പോലെ മൂക്കിൻ്റെ ചീറ്റലും പിഴിച്ചിലും കേൾക്കാം. അമ്മക്കുഞ്ഞിന് ജലദോഷം വരുമ്പോഴുള്ള സൗണ്ട് എഫെക്റ്റ്സ് നൈസ് ആണ്.
ഞാൻ അടുത്തിരുന്ന് അമ്മേന്ന് വിളിച്ചു. നോട്ട് റെസ്‌പോണ്ടിങ്. വീണ്ടും വിളിച്ചു…
“അമ്മക്കുഞ്ഞേ…”
അണക്കെട്ട് പൊട്ടിയത് പോലെ ഒരൊറ്റ കരച്ചിൽ…
മുഖം കൈകൊണ്ട് തിരിച്ച് കാണാനുള്ള എൻ്റെ എല്ലാ ശ്രമങ്ങളും പാളിക്കൊണ്ടിരിക്കുകയാണ്. കട്ടക്കലിപ്പ്. കുറേ തവണ കൈ തട്ടിമാറ്റി മടുത്തിട്ട് ഏങ്ങലടിയുടെ ഇടയ്ക്ക് “നീ… നിൻ്റെ…. റൂമിൽ പോ…..” എന്ന് ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.
“കുളിക്കുന്നില്ലേ അമ്മക്കുഞ്ഞേ?”
(എങ്ങലടി)
“പുറത്ത് നിന്ന് വരുമ്പോൾ കുളിച്ചില്ലെങ്കിൽ സോറിയാസിസ് പിടിക്കുമെന്ന് പറഞ്ഞത് അമ്മക്കുഞ്ഞ് തന്നെയല്ലേ?”

കലക്കി പിന്നെ കാൽ മസ്സാജ് കൊലുസ് ഒക്കെ കൊണ്ട് വരണേ ….
Edo oru 15 pagenkilum minimum ezhuthikoode….. Ithu veruthe….
ഫസ്റ്റ് പാർട്ട് വായിച്ച് കമൻ്റ് ഇട്ടപ്പോഴേക്ക് സെക്കൻഡ് പാർട്ട് വന്നോ. കഥ ഭംഗിയാണ്. ചെറുചെറു കഷ്ണങ്ങളാക്കണമെന്നില്ല, ഇതും നെക്സ്റ്റ് പാർട്ടും കൂടെ ഒന്നിച്ച് പോസ്റ്റ് ചെയ്യാമായിരുന്നല്ലോ. Anyways, touching one. ആ റിയാക്‌ഷൻസ് ഒക്കെ ഭംഗിയായി എഴുതിയിരിക്കുന്നു.