എന്റെ കയ്യിൽ പിടിച്ചിരുന്ന ഉമ്മയുടെ കൈകൾ ഒന്നുകൂടി മുറുക്കനെ എന്നെ പിടിച്ചു. കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുകയായിരുന്നു ഉമ്മ അപ്പോൾ.പ്രാത്ഥനക്കുത്തരം എന്നെപ്പോലെ മേഘപാളികക്കകത്തു നിന്നും വിമാനം പുറത്തേക്കു വന്നു. മഴയും മഞ്ഞും കൂടെ ഉള്ള ഒരു മിശ്രിതം അപ്പോൾ പെയ്തു തുടങ്ങിയിരുന്നു. വിമാനം ആടിയുലഞ്ഞു താഴ്ന്നു താഴ്ന്നു ഒടുവിൽ ഒരു വെട്ടലോടെയേ റൺവേയിൽ ഇറങ്ങി.
ശെരിക്കും അപ്പോൾ ആണ് എന്റെയും ശ്വാസം നേരെ വീണത്.
ഇന്നേക്ക് രണ്ടു മാസം മുന്നേ ആണ് അവർ അമേരിക്കയിലേക്ക് വന്നത്. മകളെയും കൊച്ചുമോനെയും പിന്നെ എന്നെയും കാണാൻ.
ചിക്കാഗോ വിമാനത്താവളത്തിലേക്ക് ആണ് ലൈലമ്മ അന്ന് വന്നു ഇറങ്ങിയത്. ഞങ്ങൾ താമസിക്കുന്ന കൊളംബസ് എന്ന നഗരത്തിൽ നിന്നും ഏകദേശം അഞ്ചു അരമണിക്കൂർ ഡ്രൈവ് ചെയ്തുവേണം ചിക്കാഗോയിലേക്കു എത്തിച്ചേരാൻ.
ചിക്കാഗോയിൽനിന്നും അടുത്ത വിമാനം കേറിയാൽ ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ താമസിക്കുന്ന നഗരത്തിലേക്ക് എത്തിച്ചേരാം. പക്ഷെ പരിചയമില്ലാത്തവർക്കു അമേരിക്കയിലെ ആഭ്യന്തര വിമാന യാത്ര ഒരു തലവേദന തന്നെയാണ്. നമ്മുടെ നാട്ടിലെ KSRTC ബസ്സിലേക്കാൾ കഷ്ട്ടം ആണ് ആമേരിക്കയിലെ ആഭ്യന്തര വിമാന സർവിസുകൾ.
വിമാനം പോകാൻ അരമണിക്കൂർ സമയം മാത്രം ബാക്കി ഉള്ളപ്പോൾ അവർ ഗേറ്റ് മാറ്റിക്കളയും. അത് അനൗൺസ് ചെയ്യുബോൾ ശ്രെധിച്ചു കേട്ടിരുന്നില്ലെകിൽ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. മനസിലായത് തന്നെ പിന്നെ ഒരു ഓട്ടം ആണ് . പുതുതായി അറിയിച്ച ഗേറ്റിലേക്ക്. വിമാനത്താവളത്തിന്റെ ഒരു അറ്റത്തു നിന്നും ചിലപ്പോൾ മറ്റേ അറ്റം വരെ ഓടേണ്ടിവരും.

അടിപൊളി സൂപ്പർ 👍
അടിപൊളി 🔥❤️
ബാക്കി ഇട്
പൊളി സാനം. All the best.
Super ❤️❤️❤️
❤️❤️❤️
Pwoli story. Pettenn theernna pole randaam bhagathinu scope und
Adipoli..
Waw.. കിടിലൻ എഴുത്ത്…
അവതരണം അതിമനോഹരം…
സൂപ്പർ നറേഷൻ….
നല്ലോരു സ്റ്റോറി…💞💞💞
സസ്നേഹം നന്ദൂസ്..💚💚
കുറച്ച് കൂടി കൊണ്ടുപോകാമായിരുന്നു
താങ്കൾ ഈ കമൻ്റ് കാണുമോ എനെനിക്ക് അറിയില്ല പക്ഷേ കാണുകയാണെങ്കിൽ എനിക്ക് സന്തോഷം.
നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് . സ്വർഗ്ഗങ്ങളെ നിങ്ങൾ….. എന്തൊരു ഫീൽ ആയിരുന്നു…..ഒരു request ഉണ്ട് അത് പോലെ ഒരു മുഴുനീളൻ കഥ വീണ്ടും വീണ്ടും എഴുതിത്തരു. അച്ചൻ Plege
ഞാൻ എന്റെ റിയൽ ലൈഫിൽ നടന്ന ഒരു അനുഭവം പറയട്ടെ? അത് കഥയായി എഴുതുമോ?
😍supperrrr… കഥ കിടു ആയിരുന്നു കേട്ടോ വീണ്ടും വരണം 😍
Kidu
നൈസ്