അവിടെചെന്നപ്പോള്‍ അമ്മാവന്‍ പോകാനുള്ള പൊറപ്പാടിലാണ്. എന്നെകണ്ടതും
ആ… നീ വന്നോ….
എപ്പളാ റജിസ്റ്ററേഷന്‍…..
ഇന്ന് ചെയ്യാ…. ന്നാ പറഞ്ഞിട്ടുള്ളത്.
അവിടെ മൊയ്തീന്‍ എന്നൊരാളുണ്ട്. അറിയുന്ന ആളാണ്. ഞാന്‍ പറഞ്ഞിട്ടുണ്ട്. മൂപ്പരെ പോയി കണ്ടാമതി…. ഒക്കെ പിന്നെ അയാള് നോക്കിക്കോളും. എന്തെങ്കിലും പൈസ കൊടുക്കാന്‍ മറക്കണ്ട. വേറെ ആവശ്യത്തിനും മൂപ്പരെ കാര്യപ്പെടും…..
ശരി… എന്നും പറഞ്ഞ് ഞാന്‍ അടുക്കളയിലേക്ക് പോയി….. അമ്മായി അപ്പൊ അമ്മാവന് ലഞ്ച് പേക്ക് ചെയ്യുന്ന തിരക്കായിരുന്നു.. എന്നെ കണ്ടതും…. എന്തൊക്കെയുണ്ടെടാ വിശേഷം….. ഹേയ്….. എന്ത് വിശേഷം അമ്മായി ഇങ്ങനെ പോകുന്നു…. നീ നന്നായി മെലിഞ്ഞല്ലോ….
ആ…. ഇപ്പൊ മരുന്ന് കഴിക്കുന്നുണ്ട്. അതോണ്ട് ഭക്ഷണം ക്രമീകരണമുണ്ട്. പിന്നെ
ഇന്ദുനെപറ്റി അറിയാലോ അമ്മായിക്ക്.
അമ്മായി – എന്തായാലും തടി ഇല്ലാത്തതാ നല്ലത്.
ഞാന്‍ – എന്തിന് നല്ലത്.?
അമ്മായി – ഏ…. എല്ലാത്തിനും.
നിന്റെ അമ്മാവനെ കണ്ടില്ലേ…. തടിയും കൂടി. പിന്നെ വയറും ചാടി…. ഞാന്‍
പറയാറുണ്ട് തടി കുറക്കാന്‍ കേള്‍ക്കണ്ടേ… മനുഷ്യന്‍…..
അമ്മായിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു.
അതും പറഞ്ഞ് അമ്മാവനു കൊണ്ടുപോകാനുള്ള ഭക്ഷണവുമെടുത്ത് അവര്‍ ഉമ്മറത്തേക്ക് പോയി.
ഞാന്‍ ടേബിളിനു മുകളില്‍ കണ്ട ഒരു നേന്ദ്രപ്പഴവും കഴിച്ചോണ്ട് ഉമ്മറത്തേക്ക് വന്നു.
അപ്പൊ അമ്മാവന്‍ അമ്മായിയോട് പറയുന്നത് കേട്ടു…
എടീ ഞാനിന്ന് കുറച്ച് ലേറ്റാകും….
ആണോ…. എന്തുപറ്റി…
എല്ലാ സ്‌കൂളിന്റെ ആവശ്യത്തിനായി ഇന്ന് ചെലപ്പൊ തിരുവനന്തപുരം വരെ പോകേണ്ടിവരും. ഒറപ്പൊന്നുമില്ല.
ആ…. എന്തായിലും വിളിക്കിന്‍ അതിനനുസരിച്ച് പിന്നെ തീരുമാനിക്കാം….. അല്ല
പിന്നെ…..
അപ്പോഴേക്കും ഞാന്‍ ഉമ്മറത്തേക്ക് എത്തിയിരുന്നു. എടാ സജീ… ഞാനിറങ്ങി.. പിന്നെ…. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കണ്ട…ട്ടാ….. ശരി അമ്മാവാ… അതും പറഞ്ഞ് ഞാന്‍ തലയാട്ടി. അമ്മാവന്‍ പുള്ളിക്കാരന്റെ ഡസ്റ്റര്‍ കാറുമെടുത്ത് ഓഫീസിലേക്ക് പോയി.
ഡാ… വാടാ.. എന്തെങ്കിലും കഴിച്ചോ നീ….
ആ… ഞാന്‍ വീട്ടീന്ന് കഴിച്ചിട്ടാ വന്നേ…..
നീ എന്നാ തിരിച്ചു പോണേ.?
മൂന്നു ദിവസം നാട്ടിലുണ്ട്. അതിന്റെ ഉള്ളില്‍ എല്ലാ പരിപാടീം തീര്‍ക്കണം. പിന്നെ അമ്മാവന്‍ പറഞ്ഞതു കാരണം ഇന്നുതന്നെ എല്ലാകാര്യങ്ങളും തീരുമെന്നാ തോണണത്.
Bakiii epolla