അമ്മായിയമ്മയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മരുമകല്‍ മുഴുവന്‍ സമയവും അമ്മായിയച്ഛന്റെ പിന്നില്‍ ഒളിക്കുന്നതും കാണാം. സ്വന്തം മരുമകളോട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നിയതെന്നും ഭര്‍ത്താവിനോട് അമ്മായിയമ്മ ചോദിക്കുന്നത് കേള്‍ക്കാം.
വീഡിയോയിലുടനീളം സൗമ്യനായി നില്‍ക്കുന്ന മകനും ഒടുവില്‍ അച്ഛന് നേരെ തിരിയുന്നുണ്ട്. അച്ചനോട് അയാള്‍ ആക്രോശിക്കുന്നതും കേള്‍ക്കാം. വീഡിയോയിലുടനീളം മരുമകളെ രക്ഷിക്കാനായി തന്നെയാണ് അമ്മായിയച്ഛന്‍ ശ്രമിക്കുന്നത്. യുവതി വാവിട്ട് കരയുന്നതാണ് വീഡിയോയിലെ അവസാന ദൃശ്യം.