ഞാൻ: “മിസ്സ് യു അമ്മാ….”
അമ്മ : “നിനക്ക് ഇത് എന്തുപറ്റി കണ്ണാ… പണ്ടൊന്നും ഇല്ലത്തെ ഒരു സ്നേഹം….”
ഞാൻ അമ്മയുടെ തോളിൽ കൂടെ കൈയിട്ട് അമ്മയെയും കൊണ്ട് ഹാളിലേക്ക് നടന്നു….
ഞാൻ: “ആര് പറഞ്ഞു എനിക്ക് പണ്ട് അമ്മയോട് സ്നേഹം ഇല്ലായിരുന്നു എന്ന്…. എനിക്ക് അന്നും ഇന്നും എന്നും…. അമ്മയോട് സ്നേഹം മാത്രമേ ഉള്ളൂ….”
അമ്മ: “അയ്യോ…. ഞാൻ അങ്ങനെ അല്ല കണ്ണാ പറഞ്ഞേ… അത് എനിക്ക് അറിയില്ലേ… എൻ്റെ പൊന്ന് അല്ലേ നീ…”
ഞാൻ അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…. അമ്മ എനിക്കും ഒരു ഉമ്മ തന്നു…
അമ്മ: “നീ പോയി ഫ്രഷ് ആയി വാ…. ഞാൻ ചായ എടുക്കാം…”
അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് ഞാൻ എൻ്റെ പതിവ് പരിപാടികളിലേക്ക് കേറി… കുറച്ച് നോട്ട്സ് എഴുത്തും…. ഫോൺ കളിയും ഒക്കെ ആയി സമയം അങ്ങനെ പോയി… അമ്മയും ആയി കുറച്ച് കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞ് ആഹാരം ഒക്കെ കഴിച്ച് ഞാൻ സോഫയിൽ ഇരുന്നു ടിവി കാണുവായിരുന്നു…
കിച്ചണിലെ പണി ഒക്കെ ഒതുക്കി ലൈറ്റും ഓഫ് ചെയ്ത് അമ്മ ഹാളിലേക്ക് വന്നു….
അമ്മ: “നീ കിടക്കുന്നില്ലേ…”
ഞാൻ: “കുറച്ചൂടെ കഴിഞ്ഞ് കിടക്കാം അമ്മാ… സമയം അധികം ഒന്നും ആയില്ലല്ലോ… അമ്മ ഇപ്പോഴെ എങ്ങോട്ടാ… ഇവിടെ ഇരി…”
ഞാൻ അമ്മയുടെ കൈയിൽ പിടിച്ച് സോഫയിൽ ഇരുത്തി… അമ്മ എൻ്റെ അടുത്തായി ഇരുന്നു… ഞാൻ അമ്മയുടെ തോളിൽ തലവെച്ച് കിടന്നു ടിവി കാണാൻ തുടങ്ങി…
അമ്മ: “എന്താ മോനെ സിനിമ…”
ഞാൻ: “ഒരു ഇംഗ്ലീഷ് പടം ആണ്…. നല്ല രസം ഉണ്ട്….”
