ഞാൻ: ഹാ.. ചേച്ചി…. നല്ല ഭാരം. ഇറങ്ങു.
ചേച്ചി: ഇല്ല…
അവളെന്നെ ഇറുക്കി പിടിച്ച് ഇരിക്കുകയാണ്.
ചേച്ചി: ഞാൻ വീഴില്ല, നീ നടന്നോ.
ഞാൻ: ആഹാ… എന്നെ അല്ലെ എടുത്തു നടക്കാറ്.
ചേച്ചി: ഇന്ന് എന്നെ ഒന്ന് എടുക്കു, നോക്കട്ടെ.
ഞാൻ: നല്ല ഭാരമുണ്ട് ചേച്ചി.
ചേച്ചി: എൻ്റെ അത്രയും ഭാരം നിനക്ക് ഉണ്ട്. എന്നിട്ടും ഞാൻ നിന്നെ എടുത്തു നടക്കാറില്ലേ?
ഞാൻ: ചേച്ചിയല്ലേ മൂത്തത്.
ചേച്ചി: സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കണോ?
ഞാൻ: വേണം.
ചേച്ചി: എന്നാ നടന്നോ.
ഞാൻ: മ്മ്.. ശരി… ഹോ…
ഞാൻ അങ്ങനെ നടന്നു. നേരെ അടുക്കളയിലേക്ക് എത്തി.
അമ്മ: ഇതെന്താ… ഇറങ്ങടി എൻ്റെ ചെക്കൻ്റെ മേലെന്ന്.
ചേച്ചി: കണ്ടോ…. ഇവന് എന്നെ പൊങ്ങും.
അവൾ അങ്ങനെ തന്നെ ഇരുന്ന് പറഞ്ഞു.
അമ്മ: എന്തിനാ ചെക്കാ ഇവളെ എടുത്തു നടക്കുന്നെ? ഇറക്കി വെക്ക് മോനെ, വീഴും.
ഞാൻ: ചേച്ചി ചാടി കയറി ഇരുന്നതാ.
അമ്മ: കളിക്കാൻ നിൽക്കല്ലേ പെണ്ണെ. ചെക്കൻ പല്ലു തേച്ചിട്ട് വരട്ടെ.
ചേച്ചി: എന്നാ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം. നടക്ക് മോനെ.
അമ്മ: ഹോ.. ഈ പെണ്ണ്.
ചേച്ചി: എൻ്റെ അനിയൻ അല്ലെ. ഞാൻ കുറെ എടുത്തു നടന്നതല്ലേ. അല്ലെടാ മോനെ?
ഞാൻ: അമ്മേ… ചേച്ചി എന്നെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
അമ്മ: ഓ… അങ്ങനെ…
ചേച്ചി: നടക്കെടാ വേഗം.
ഞാൻ അങ്ങനെ ചേച്ചിയെ എടുത്തു നടന്നു. ബാത്‌റൂമിൽ കയറിയപ്പോളാണ് ചേച്ചി ഇറങ്ങിയത്.

Pdf please