ഞാൻ: ഇപ്പൊ ആരും കാണില്ല.
അതുകേട്ട് ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിചിട്ട് വണ്ടി ഓടിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. അവിടെ ഡ്രൈവിംഗ് സ്കൂളിലെ വണ്ടിയും പഠിക്കാൻ വന്ന രണ്ട് മൂന്ന് ആളുകളുമുണ്ട്.
ചേച്ചി: എടാ…. ആദ്യം ഞാൻ ഓടിക്കുന്നത് കാണിച്ചു തരാം. അത് നോക്കി പഠിച്ചോണം. അല്ലാതെ പുറകിൽ ഇരുന്ന് കാഴ്ച്ച കണ്ട് ഇരിക്കരുത്.
ഞാൻ: മ്മ്… ശരി.
ചേച്ചി അങ്ങനെ വണ്ടി ഓടിക്കാൻ തുടങ്ങി. ഞാൻ അവളോട് ചേർന്നിരുന് ഓടിക്കുന്നത് നോക്കി. ആക്‌സിലേറ്റർ കൂട്ടുന്നതും കുറക്കുന്നതും ‘എപ്പോ…. എങ്ങനെ?’ എന്ന കാര്യവും, വളവുകളും തിരിവുകളും തീർക്കുന്നതും ഇൻഡിക്കേറ്റർ ഹോൺ എന്നിവയും ഒക്കെ പറഞ്ഞു തന്നു.
ചേച്ചി: ഇനി ഒരു പ്രതേക കാര്യം.
ഞാൻ: എന്താ?
ചേച്ചി: പഠിച്ചുകഴിഞ്ഞ ഉടനെ വണ്ടിയെടുത്ത് റോഡിലൂടെ ഓടിക്കുമ്പോൾ വായിനോക്കി ഓടിക്കരുത്.
ഞാൻ ഒന്ന് ചേച്ചിയെ നോക്കി.
ചേച്ചി: വേറെ വല്ല വണ്ടിയിലും സ്റ്റിക്കർ ആവും നീ.
ഞാൻ: ഒന്ന് പോ, ചേച്ചി.
ചേച്ചി: പിന്നെ പുറകിൽ ആരേലും കയറ്റിയാൽ അധികം സംസാരിക്കൊന്നും വേണ്ട. ശ്രദ്ധ പോവും.
ഞാൻ: ഹോ… പിന്നെ…
ചേച്ചി: എടാ… നീ വണ്ടി ഓടിച്ച് എക്സ്പീരിയൻസ് ആയാൽ പിന്നെ ഇതൊന്നും പ്രശ്നം അല്ല. അന്ന് ഞാൻ ഓടിക്കുമ്പോൾ ആക്‌സിഡന്റ് ആയത് ഓർക്കുന്നോ?
ഞാൻ: ആ… ഓർക്കുന്നു. ചേച്ചിയുടെ കാൽ ഒടിഞ്ഞത് അല്ലെ.
ചേച്ചി: ആ.. അന്ന് എൻ്റെ കൂടെ ഉണ്ടായിരുന്ന ആ കുരുപ്പി ദിയ എന്നെ ഇക്കിളി ഇട്ടപ്പോളാണ് വണ്ടി കയ്യിൽ നിന്ന് പോയത്.

Pdf please