കാലക്രമേണ എല്ലാം ശരിയായി, ഞങ്ങൾ പുതിയ വീട്ടിൽ സുഖമായി താമസിക്കാൻ തുടങ്ങി.
ഞങ്ങളുടെ വീടിന്റെ പരിസര സ്ഥലം വളരെ ശാന്തമായിരുന്നു. മിക്കവാറും നല്ല സമ്പന്നരായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്.
ഞങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയയിൽ 10 വീടുകൾ ഉണ്ട്, ഞങ്ങളുടെ വീട് ഒമ്പത്തമത്തെ ആയിരുന്നു. അയൽപക്കത്തുള്ളവരെ അധികം പുറത്ത് കാണാറില്ല, എല്ലാവരും അവരവരുടെ ജോലിയിൽ വ്യാപൃതരായി.
എല്ലാ വീടുകളും അടഞ്ഞുകിടന്നതിനാൽ ആരോടും വലിയ സൗഹൃദം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട് വളരെ മനോഹരമായിരുന്നു, 3 മുറികളും ഒരു ഹാളും അടുക്കളയും അറ്റാച്ഡ് ബാത്രൂംമും, എല്ലാം നന്നായി അലങ്കരിച്ചിരുന്നു. അച്ഛന്റെ വസ്ത്രവ്യാപാരം നല്ല രീതിയിൽ പോകുന്നതുകൊണ്ട് പണത്തിന് ഒരു കുറവുമുണ്ടായില്ല.
ഞങ്ങൾ എല്ലാവരും പഴയതുപോലെ സന്തോഷത്തോടെ നന്നായി ജീവിക്കാൻ തുടങ്ങി, രാവിലെ മുതൽ രാത്രി 9 മണി വരെ അച്ഛൻ മിക്കവാറും കടയിൽ തന്നെ ആയിരിക്കും. ഞാൻ കോളേജിലേക്കും പോകും, മമ്മി വീട്ടിലെ കാര്യങ്ങളും നോക്കി,
എല്ലാം നല്ല രീതിയിൽ പോയികൊണ്ടിരുന്നു.
ഒരു ദിവസം വൈകുന്നേരം ഞാൻ എൻ്റെ മുറിയിലിരുന്ന് പഠിക്കുമ്പോൾ ആരോ ഡോർബെൽ അടിക്കുന്ന ശബ്ദം കേട്ടു. അമ്മ അടുക്കളയിൽ ആയിരുന്നതുകൊണ്ട്, എന്നോട് വാതിൽ തുറക്കാൻ പറഞ്ഞു.
ഞാൻ ചെന്നപ്പോൾ, കുർത്തയും പൈജാമയും ധരിച്ച, ഒരു കൈയിൽ പാത്രവുമായി നിൽക്കുന്ന നല്ല ഉയരമുള്ള ഒരാൾ നില്കുന്നത് കണ്ടു.

Adipoli
Thudaruka
Nice bro 😊 continue……
Nice bro 😊 തുടരൂ
❤️👌തുടരു
Plz continue super story 😊
Aduthu part ayikotta bro
നല്ലൊരു തീം ഉണ്ട് തുടക്കം ഞാൻ എവിടെയോ വായിച്ച പോലെ പക്ഷെ കൊള്ളാം നെക്സ്റ്റ് പാർട്ട് വെയിറ്റ് ചെയ്യുന്നു 🥰
Continue the story