കല്യാണം കഴിഞ്ഞു അമ്മ അവരുടെ വീട്ടിലേക്ക് പോകാൻ വൈകുന്നേരം നോക്കി . ഞാൻ വീട്ടിൽ തന്നെ നിന്നോളം എന്ന് മാമന്മാരോട് പറഞ്ഞു . അമ്മ പോകാൻ നേരം എന്നോട് കാറിൽ കയറാൻ പറഞ്ഞു . ഞാൻ പറഞ്ഞു ഞാൻ പിന്നെ വരാം നിങ്ങൾ പൊക്കോ . പക്ഷെ അമ്മ നോക്കും മുന്നേ ശ്യാം എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി .
കാർ ഞാനും അമ്മയും ശ്യമുമായി അയാളുടെ വല്യ വീട്ടിലേക്ക് പോയി . ആ വല്യ ഗേറ്റ് തുറന്നു കാർ ഉള്ളിലേക്ക് പോയി . അവിടെ തന്നെ വേറെയും കുറെ കാറുകൾ . അമ്മയെ അയാളുടെ അമ്മ വിളക്ക് കൊടുത് അകത്തു കയറ്റി . ശ്യാം എന്നെ അകത്തു കയറ്റി ഇരുത്തി .
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെ അങ്ങനെ ഇരുന്നു . ഓരോ സ്ത്രീകളും കുട്ടികളും എന്നെ നോക്കി . അങ്ങനെ അവസാനം ആയപ്പോൾ ഒരു ചേച്ചി വന്നു എന്നെ മുകളിൽ കൊണ്ടുപോയി എന്റെ റൂം കാണിച്ചു . റൂം കണ്ടതും എന്റെ കിളി പോയി .
ഉള്ളിൽ ഒടുക്കത്തെ സ്‌പേസും കിടിലൻ ബെഡും ബാത്റൂമും ബാത് ടബ്ബും ഒക്കെയായി റിച് റൂം . ഞാൻ അവിടുന്ന് പുറത്തേക്ക് വന്നില്ല . കുറെ കഴിഞ്ഞു അമ്മ വന്നു വാതിൽ മുട്ടി . ഞാൻ വന്നപ്പോ തന്നെ എന്നെ കൂട്ടി ശ്യാമിന്റെ അടുത്തു ചെന്നു .
” എന്തൊക്കെ ഉണ്ടെടോ ? വീടൊക്കെ ഇഷ്ടയോ ? ”
” അഹ് മ് ‘
ഞാൻ നോക്കി .
ശ്യാം എഴുനേറ്റു എന്റെ തോളിൽ കൈ വചു .
” ഇനി മുതൽ സൂരജ് ഇവിടെ ആണ് . എന്തുണ്ടെങ്കിലും എന്നോടൊ അമ്മയോടൊ പറഞ്ഞ മതി . ഇത് അമ്മയുടെ തീരുമാനം അല്ല എന്റെയ ”
അയാൾ ചിരിച്ചു .
അവിടെ വച്ചു തന്നെ ഞങ്ങൾ 3 പേരുടെയും ഫോട്ടോ എടുത്തു . അമ്മ കുറെ ഒക്കെ മാറി ഒരു പുത്തൻ പെണ്ണ് ആയ ലുക്ക് ഉണ്ട് ചിരിയും .
