അമ്മ പെട്ടെന്ന് ഞെട്ടി പോയി….രാജേട്ടൻ കൊണ്ട് പോയി അത് പണയം വെച്ചത് ആണെല്ലോ എന്ന് ഓർത്താണ് അമ്മ ടെൻഷൻ ആവുന്നത്..
അമ്മ – അത്..അത്…മുഴുവൻ വെക്കണോ..
അച്ഛൻ – അത് വെച്ചാലും തികയില്ല…ദുബൈയിൽ എന്നും നിൽക്കാൻ പറ്റില്ലല്ലോ….
അച്ഛമ്മ – നിനക്ക് എന്താ കൊടുക്കാൻ ഒരു മടി…നിൻ്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് ആയത് കൊണ്ട് ആണോ….
അമ്മ – അയ്യോ അമ്മെ..അതൊന്നു അല്ല..ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് ഇല്ല..ഇത്രയും പൈസ ഒക്കെ വെച്ച് ഉള്ള ബിസ്സിനസ്സ് ആണോ എന്ന് ആലോചിച്ചപ്പോൾ പേടി…
അച്ഛൻ – നീ പേടിക്കേണ്ട…..നാളെ രാവിലേക്ക് അത് എടുത്തു വെക്ക്…
അമ്മ – ഹും
അമ്മ ഫോൺ എടുത്തു മുകളിലെ മുറിയിലേക്ക് പോയി…ഞാനും പിറകെ പോയി..
അമ്മ ഫോണിൽ കുറെ നേരം ആരെയോ വിളിക്കുന്നു..രാജേട്ടൻ ആയിരിക്കും..ഫോൺ എടുക്കാത്തത് കൊണ്ട് അമ്മക്ക് വല്ലാത്ത ദേഷ്യം….
അവസാനം അമ്മ നേരെ അടുക്കള വാതിലിൽ കൂടി അനിത ചേച്ചിയുടെ വീട്ടിലേക്ക് നടന്നു പോയി…പിന്നാലെ ഞാനും…
അനിത ചേച്ചി പിറകിൽ അലക്കുക ആയിരുന്നു….
അനിത – എന്താ ചേച്ചി..രാവിലെ തന്നെ
അമ്മ – അത്..എടീ..നമ്മുടെ അയൽക്കൂട്ടത്തിൻ്റെ ബുക്ക് നിൻ്റെ കയ്യിൽ അല്ലേ…ഞാൻ 500 രൂപ കൊടുക്കാൻ ഉണ്ടെന്ന് ജലജ പറഞ്ഞു…അവൾക്ക് കണക്ക് കൂട്ടാൻ ഒന്നും അറിയില്ലേ
അനിത – ജലജ ചേച്ചി എപ്പോഴും ഇങ്ങനെ ആണെല്ലോ..കഴിഞ്ഞ തവണ 100 രൂപ എൻ്റെ കയ്യിൽ നിന്ന് അധികം വാങ്ങിച്ചു
അമ്മ – ഞാൻ ബുക്കിൽ നോക്കി കണക്ക് കൂട്ടാൻ നോക്കട്ടെ..അത് തെറ്റ് ആണേൽ അവളോട് രണ്ടു വർത്തമാനം പറയും..
അനിത – ചേച്ചി ബുക്ക് മുകളിൽ എൻ്റെ മുറിയിൽ ആണ്….എടുക്കുമോ…ഞാൻ അലക്കി കൊണ്ട് ഇരിക്കുകയാണ്…വരണോ?
അമ്മ – വേണ്ട..ഞാൻ എടുക്കാം…നീ കഴിഞ്ഞു വന്നാൽ മതി.. കുറച്ച് നേരം ഇനി അത് കൂട്ടി നോക്കാൻ കാണും
അനിത – എനിക്ക് അത് നോക്കാൻ മടിച്ചിട്ട് ആണ് 100 രൂപ കൊടുത്ത് ഒഴിവാക്കിയത്
അമ്മ – ഞാൻ പോയി നോക്കട്ടെ…
ബാക്കി ഇല്ലെ