.എന്തൊക്കെ വന്നാലും മകളുടെ പേരിൽ ഇട്ടിരിക്കുന്ന 30 ലക്ഷത്തിൽ ആയിരുന്നു ജീനയുടെ ആശ്വാസം മുഴുവൻ . ആഴ്ചയിൽ വല്ലപ്പോഴും മാർക്കോസ് വിളിച്ചാൽ ആയി. ആ വിളികളും നിരാശ മാത്രമാണ് സമ്മാനിച്ചത് . ഓരോ വിളിയിലും മാർക്കോസിന്റെ ശബ്ദത്തിലെ വഴുവഴപ്പ് കൂടുന്നത് അവളിലെ ആദി കൂട്ടി. ഒന്നും വേണ്ടായിരുന്നു . അപ്പച്ചന്റെ വാക്ക് കേട്ട് ജീവിച്ചിരുന്നെങ്കിൽ , മാർക്കോസിന്റെ ആഗ്രഹങ്ങൾക്ക് മൗനസമ്മതം കൊടുക്കാതിരുന്നെങ്കിൽ ……ഓരോന്ന് ആലോചിച് അവൾ കാട് കയറി .
ഒരു ശനിയാഴ്ച്ച രാവിലെ പതിവ് പോലെ ബാങ്കിലെ ഉദ്യോഗസ്ഥർ എത്തി . 3 ദിവസത്തിനകം ഇറങ്ങി കൊടുക്കണം. റിസോർട്ടും വീടും അവർ എടുക്കും . അവധികൾ കഴിഞ്ഞു . അവർ പോയപ്പോൾ തല കറങ്ങിവീഴാതെ ഇരിക്കാൻ അവൾ തൂണിൽ ചാരി നിന്നു . ഒന്നും മൈൻഡ് ചെയ്യാതെ ചൂളം അടിച്ചു ഡെയ്സി ചാവി കറക്കി സ്കൂട്ടറിന്റെ അടുത്തേക്ക് ചെന്നു . ദേഷ്യം വന്ന ജീന അവളെ വഴക്ക് പറഞ്ഞു. അവൾ ആൽവിനെ കാണാൻ പോകുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു. പണ്ടേ അവളുടെ യൂണിറ്റിലെ ചിത്ര അവരുടെ ബന്ധത്തെ പറ്റി അവളെ അറിയിച്ചിരുന്നു .
“നീ ആരെ കാണാൻ പോകുവാന് എനിക്ക് അറിയാം. ഈ പ്രായത്തിൽ ഇങ്ങനെ ഒന്നും എടുത്തു ചാടരുത് ”
“മമ്മി എന്റെ പ്രായത്തിൽ ചെയ്തതൊന്നും ഞാൻ ചെയ്യുന്നില്ല . മമ്മി സ്വന്തം കാര്യം നോക്കിയാൽ മതി . ”
ജീന ഒന്നും മിണ്ടാൻ കഴിയാതെ ജീന നിന്നപ്പോൾ ഡെയ്സി വണ്ടി ഓടിച്ചു പോയി.
ജീന ഫോൺ എടുത്തു . പല തവണ മാർക്കോസിനെ വിളിച്ചിട്ടും കിട്ടിയില്ല. അവസാനം ഒരു വിളി ഫലം കണ്ടു. അവൾ മാർക്കോസിനെ എല്ലാം ധരിപ്പിച്ചു . അയാൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ജീന ഓടിപ്പോയി കട്ടിലിൽ മലന്നു കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും സങ്കടവും കൊണ്ട് അവൾ ഉറങ്ങിപ്പോയി.
വൈകുന്നേരം ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ എണീറ്റത്. മറുതലക്കൽ മാർക്കോസ് ആയിരുന്നു.
Ethranaal aayi oru reply enkilum tha bro
Post chayyan endh engilum issue undal ath para