അശ്വിൻ: ഓക്കേ ചേച്ചി… സൂക്ഷിക്കണേ…
അശ്വിൻ ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു അമ്മു നു വേണ്ടി…
ധന്യ: ചേട്ടാ…
കിരൺ: ഡീ… അമ്മു വിളിച്ചിരുന്നു. അവളെ വൈകുന്നേരം പിക് ചെയ്യാവോ എന്ന് ചോദിച്ചു.
ധന്യ: ഹാ…അവൾ എന്നെ വിളിച്ചിരുന്നു. സമയം ഉണ്ടെങ്കിൽ ചെല്ല്… പിക് ചെയ്‌താൽ മാത്രം പോരല്ലോ, അവളുടെ ഫ്ലാറ്റിൽ പോയി എന്തോ എടുത്തു കൊണ്ട് വരാൻ അല്ലെ?
കിരൺ: ഹാ അതെ… നോക്കാം ഇറങ്ങാൻ പറ്റുമോ എന്ന്.
ധന്യ: അവൾ വിളിച്ചാൽ പിന്നെ സമയം ഉണ്ടാകുമല്ലോ അല്ലെ?
കിരൺ: പോടീ…
ധന്യ: ദേ… പറഞ്ഞത് ഓർമ ഉണ്ടല്ലോ, മനസ്സിൽ കയറ്റി വച്ചേക്കല്ല് അവളെ.
കിരൺ: നീ പേടിക്കേണ്ട. നിന്നെ ആരും റീപ്ലേസ് ചെയ്യില്ല.
ധന്യ: ആഹ്…അങ്ങനെ എങ്ങാനും ഉണ്ടായാൽ. ചേട്ടനേം കൊല്ലും ഞാനും ചാവും.
കിരൺ: ഉണ്ടായാൽ അല്ലെ….
ധന്യ: ഹ്മ്മ്…
കിരൺ: അനു പോയോ?
ധന്യ: ഹാ അവൾ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പോയി.
കിരൺ: ആണോ?
ധന്യ: ചേട്ടന് വേണ്ടി കുറെ കൊതിക്കുന്നുണ്ട് കെട്ടോ പാവം.
കിരൺ: ഹാ… അത് നമുക്ക് അറിയാവുന്നതല്ലേ…
ധന്യ: ഹ്മ്മ്.
കിരൺ: ഇന്നലെ അശ്വിൻ ആയിട്ട് നന്നായി അടുത്ത് അവൾ അല്ലെ?
ധന്യ: ഹ്മ്മ്… അവരുടെ കൂടെ കൂടാൻ ഉള്ള തീരുമാനത്തിൽ ആണ്.
കിരൺ: അവൻ എങ്ങനെ ഉണ്ട്?
ധന്യ: എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടില്ല. അമ്മു നു നല്ല അഭിപ്രായം ആണ് അവനെ കുറിച്ച്. ചേട്ടൻ ഒന്ന് ചോദിച്ചു നോക്ക്.
കിരൺ: ഞാൻ ചോദിക്കുന്നില്ല. അവൾ ഇങ്ങോട്ട് പറയുവാണെങ്കിൽ പിന്നെ ഞാൻ സംസാരിച്ചു നോക്കാം.
ധന്യ: ഹ്മ്മ്… ശരി…
