ധന്യ: ഇവന് നിന്നോട് ഇത്ര കൺസേൺ എന്താ?
അമ്മു: അവൻ ഒരു പാവം ചെക്കൻ ആണ് പെണ്ണുമ്പിള്ളേ… ജിമ്മി പോയതിൽ പിന്നെ ഇങ്ങനെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരിക്കും. ഇന്ന് പിന്നെ ഇന്നലെ അവനു അബദ്ധം പറ്റിയതിൻ്റെ പ്രശ്നവും കൂടി ആയി. ഞാൻ ഇനി അത് ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വരേ അവനു ടെൻഷൻ ആവും.
ധന്യ: എനിക്ക് എന്തോ അവനെ അത്രക്ക് അങ്ങ് ദഹിക്കുന്നില്ല.
അമ്മു: അത് അന്ന് അവൻ്റെ ആ കമ്മന്റ്സ് കേട്ടുള്ള തുടക്കത്തിൻ്റെ ആണ്.
ധന്യ: ആയിരിക്കാം.
അമ്മു: ഞാൻ അവനു റിപ്ലൈ കൊടുക്കട്ടെ… അല്ലെങ്കിൽ അവൻ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നു മെസ്സേജ് ഇട്ടുകൊണ്ടേ ഇരിക്കും.
ധന്യ: ഹാ… കൊട് കൊട്…
അമ്മു ചിരിച്ചു കൊണ്ട്…
“നീ പേടിക്കാതെ ധന്യ…”
അമ്മു അശ്വിന് ടൈപ്പ് ചെയ്തു.
“എന്താടാ നീ ഇത്ര ടെൻഷൻ അടിക്കുന്നത്”
അശ്വിൻ: ചേച്ചീ എവിടെ ആണ്? ഒരു റെസ്പോൺസ് ഉം ഇല്ലാഞ്ഞിട്ടു ഞാൻ പേടിച്ചു പോയി.
അമ്മു ചിരിച്ചു കൊണ്ട് ഫോൺ ൻ്റെ സ്ക്രീൻ അവൻ്റെ ചാറ്റ് ധന്യക്ക് കാണാവുന്നത് പോലെ അവൾക്ക് നേരെ പിടിച്ചു കൊണ്ട് ധന്യയോട്….
“നീ കണ്ടോ ഞാൻ പറഞ്ഞില്ലേ അവൻ ടെൻഷൻ അടിക്കും എന്ന്”
ധന്യ അമ്മു ൻ്റെ തോളിലേക്ക് ചേർന്ന് തിരിഞ്ഞു കിടന്നു.
ധന്യ: ഹ്മ്മ്… എന്തൊക്കെ ആകുമോ എന്തോ? ഇത്ര ടെൻഷൻ അടിക്കാൻ എന്താണ്?
അമ്മു: എന്തിനു ആണ് നീ പേടിക്കുന്നത്?
അശ്വിൻ: ചേച്ചി വീട്ടിൽ എത്തിയിട്ട് മെസ്സേജ് ഇടാം എന്ന് പറഞ്ഞിട്ട് പിന്നെ ഇത്ര സമയം ആയിട്ടും ഒരു വിവരവും ഇല്ല. എന്ത് പറ്റി എന്ന് വിചാരിച്ചു ഞാൻ?
