ഞാൻ അവളോട് എന്താ എന്ന അർത്ഥത്തിൽ തല ആട്ടി.
“എടാ അത്…”
“എന്താടീ പ്രശ്നം, എന്തേലും കുഴപ്പം ഉണ്ടോ.”
രാഷ്ട്രീയം ഒന്നും ഇല്ല എങ്കിലും ഒരാളുടെ പ്രശ്നം തീർക്കാൻ ഞാൻ സഹായിക്കുന്ന കൂട്ടത്തിൽ ആണ്. വളരെയധികം
അന്നേരം അവൾ ഒരു നാണം കലർന്ന പുഞ്ചിരി ആയി എന്നോട് വന്ന് പറഞ്ഞു
“ഇനി നീ എന്നെ അമൃത എന്ന് വിളിക്കണ്ട, അമ്മു ന്ന് വിളിച്ച മതി.”
അതും പറഞ്ഞ് അവൾ എൻ്റെ അടുത്ത് നിന്ന് നാണിച്ച് ഓടുകയും ചെയതു.
ഞാനും ആകെ ഒരു നിശ്ചല അവസ്ഥ ആണ് നേരിട്ടത്. പെട്ടന്ന് എല്ലാം ഒന്ന് നിന്ന പോലെ.
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സാഹചര്യം നേരിടുന്നത്. സുഹൃത്തുക്കൾ എന്നല്ലാതെ എനിക്ക് ഇതുവരെ ആരോടും പ്രേമം ഒന്നും ഇല്ലായിരുന്നു. ഇല്ലായിരുന്നു എന്നല്ല, ഉള്ളിൽ തോന്നിയ ആ ഒരു ഇഷ്‌ടം ഞാൻ പേടി കൊണ്ട് പറഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം.
അവൾ പോയി കഴിഞ്ഞ് ഞാൻ അവിടെ കിളി പോയി ഇരിക്കുമ്പോൾ ആണ്, എൻ്റെ കട്ട അനഘ വരുന്നത്.
അവൾ വന്ന് എൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ സീറ്റിൽ ഇരിക്കുകയും എൻ്റെ തോളിൽ തല വെച്ച് എന്നോട് ചോദിക്കുകയും ചെയതു.
“എന്നിട്ട് നീ അമൃതയോട് എന്താടാ പറഞ്ഞെ എന്ന്.”
“ഒന്നും പറഞ്ഞില്ലടി.”
പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി.
“അല്ല ഇത് ഇപ്പൊ നീ എങ്ങനെ അറിഞ്ഞു. ”
അവൾ ഒന്ന് പൊട്ടി ചിരിച്ചിട്ട് പറഞ്ഞു “ഇതിപ്പോ കോളേജിൽ നീ മത്രമേ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളു”
ഞാനും ഒന്ന് ചിരിച്ചു.
അപ്പോൾ ആണ് ലോങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. ഞാനും അനഘയും ക്ലാസിൽ കയറി ലാസ്റ്റ് ബെഞ്ച് ലക്ഷ്യമാക്കി നടക്കുമ്പോ അവിടെനിന്നും ഒക്കെ ഓരോ ചിരിയും മൂളലും കളിയാക്കലും എല്ലാം കേട്ടിരുന്നു.
അങ്ങനെ ഓരോരുത്തരും എന്നെയും അമൃതയെയും മാറി മാറി നോക്കാനും ചിരിക്കാനും തുടങ്ങി. അവൾ ആണെങ്കിൽ ആകെ നാണിച്ച് ചുവന്ന് ഇരിക്കുകയാണ്.
ഞാൻ അനഘയോട് ചോദിച്ചു.
“ഞാൻ ഇപ്പൊ എന്താ അമൃതയോട് പറയണ്ടേ”
“അനക്ക് ഇഷ്ടം ആണെങ്കിൽ കണ്ണും പൂട്ടി പറയ്, ഇഷ്ടം ആണ് എന്ന്. അല്ലെങ്കി പിന്നെ വേറെ വല്ലവനും കൊതി കൊണ്ട് പോകും”
ഒരു സിംപിൾ ലവ് സ്റ്റോറി. ?