ഞാനവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി….. വായ മൂടിക്കെട്ടിയിരുന്ന തുണിയും അഴിച്ചെടുത്തു….
ഞാൻ പിന്നെയും കവിളിണയിൽ തട്ടി വിളിച്ചതും ഒരു നേർത്ത ഞെരക്കത്തോടെ ഭദ്ര കണ്ണ് തുറന്നു….ഒരു പാതി മയക്കത്തിന്റെ ആലസ്യത്തോടെ ഇരുന്നിരുന്ന അവളെ ഞാൻ എന്റെ കൈകളിൽ താങ്ങിയുയർത്തി എഴുന്നേൽപ്പിച്ചു നിർത്തി….. പതിയെ പൂർണ്ണമായും തുറന്ന ആ മിഴിമുനകളിൽ എന്റെ ചിത്രം പതിഞ്ഞതും പാവം അമ്പരന്ന് പോയിരുന്നു….ആ പകച്ചിൽ ഒരു പൊട്ടി കരച്ചിലായി മാറാൻ അധികം സമയം വേണ്ടി വന്നില്ല….
“”അനന്തേട്ടാ….ഏട്ടൻ ഇവിടെ….. അയാള്….അയാളിവിടെ ഉണ്ടോ….ന്റെ ഏട്ടനെ ആ ദുഷ്ടൻ ഉപദ്രവിച്ചോ……””
എന്റെ മുഖത്തും ശരീരത്തിലും പരതിയ അവളുടെ കൈകൾ ഞാൻ ബലപ്പെട്ട് നെഞ്ചോട് ചേർത്ത് കൂട്ടിപ്പിടിച്ചെങ്കിലും പെണ്ണിന്റെ കണ്ണുകളിലെ പിടച്ചിൽ അപ്പോഴും അടങ്ങിയിരുന്നില്ല…..എന്റെ മുഖത്ത് കണ്ട പരിക്കിന്റെ പാടുകളിൽ അവൾ മെല്ലെ തലോടി…..
“”എനിക്കൊന്നും പറ്റിയിട്ടില്ല വാവേ….സെലിനും സേഫ് ആണ്….””
ഭദ്രയെ ചേർത്ത് പിടിച്ച് അശ്വസിപ്പിച്ചെങ്കിലും അവളുടെ കരച്ചിൽ അടങ്ങിയിരുന്നില്ല…..
“”അയാള്….ആ ദുഷ്ടനാ ഏട്ടാ എന്റെ അച്ഛനെയും അമ്മയെയും കൊന്നത്….എന്റെ അനിയനെപ്പോലും…..””
വിങ്ങിപ്പൊട്ടിയ അവൾ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു…..
Hi am Rahul
Nice Story…. I love it
Am a content creator
How can i contact you….
I like to talk to you
ബ്രോ Climax ന് വേണ്ടി കട്ട Waiting ആണ് ഇന്ന് അടുത്ത ഭാഗം ഇണ്ടാവോ ♥♥♥
ഇന്ന് ചിലപ്പോൾ വന്നേക്കാം… ഞാൻ രാവിലെ അയച്ചു കൊടുത്തിട്ടുണ്ട്…
Okay Bro ♥♥♥
Enthayi bro..
Ennn undavo
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ..ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു…?
സ്നേഹം മാത്രം ❤️❤️❤️
???❣️
മച്ചാനേ climax ഈ മാസം ഉണ്ടാകുമോ?
എഴുതിക്കഴിഞ്ഞോ?
എന്തേലും ഒരു അപ്ഡേറ്റ് താ brooo
രണ്ട് ദിവസത്തിനുള്ളിൽ വരും ബ്രോ…
Ente ponnu bro onnonnara sadanam anu oru rakshayum illa. Adutha part
അടുത്ത പാർട്ട് ക്ലൈമാക്സ്.. ഉടനെ വരും..