❤️അനന്തഭദ്രം 4❤️ [രാജാ] 1094

“” ആ വീടും സ്ഥലവും മമ്മിയുടെ പേരിലാ…അത് അയാൾക്ക് എഴുതി കൊടുക്കണം പോലും…. എത്രയൊക്കെ തല്ലിച്ചതച്ചാലും അത് കൊടുക്കില്ലന്ന വാശിയിലാ മമ്മി…മമ്മിയുടെ കാലശേഷം അത് എനിക്കാ കിട്ടുക….അത് കൊണ്ട് അയാൾക്ക് എന്നെയും കണ്ടു കൂടാ….””

സെലിൻ പിന്നെയും പൊട്ടികരയുവാൻ തുടങ്ങി….
ഞാൻ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അതിനു സാധിക്കുന്നുണ്ടായിരുന്നില്ല….

“എന്റെ മമ്മി പാവമാ അനന്തു…പണത്തിനും സ്വത്തിനും വേണ്ടി അയാൾ എന്റെ മമ്മിയെ ഇനിയും ദ്രോഹിക്കും… ഫോണിലൂടെ മമ്മിയുടെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ ….””
സെലിൻ എന്റെ തോളിൽ തല ചായ്ച്ചിരുന്നു കരഞ്ഞു….

 

 

“”ഏയ് തന്റെ മമ്മിക്കൊന്നും സംഭവിക്കത്തില്ല…. മമ്മി തനിച്ചാന്നോ വീട്ടിൽ…?? “”
ഞാൻ സെലിന്റെ തലയിൽ തലോടി….

 

 

“”മ്മ്മ്…മമ്മിയുടെ ഒരു അനിയനും ഫാമിലിയും അടുത്ത് തന്നെയാണ് താമസിക്കുന്നത്…ഇടയ്ക്ക് അവർ കൂടെ വന്നു നിൽക്കാറുണ്ട്…””

അവൾ നേരെയിരുന്നു പറഞ്ഞു…

 

 

“”ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല..
ഇനിയും അയാൾ പ്രശ്നമുണ്ടാക്കാൻ വന്നാൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കണം… ഇന്നത്തെ സംഭവം തന്നെ നമുക്ക് വേണേൽ കേസ് ആക്കാം….””

 

“വേണ്ടാ അനന്തു… എനിക്ക് പേടിയാ അയാളെ… പോലീസിൽ കേസ് കൊടുത്താൽ അയാൾ അതിന്റെ പേരിൽ പിന്നെയും പ്രശ്നം ഉണ്ടാക്കും….””

 

“”ഹ്മ്മ് നമുക്ക് നോക്കാം…..അയാൾ ഇപ്പൊ തിരിച്ചു പോയില്ലേ….താൻ കരയണ്ടാ… പേടിക്കുന്ന പോലെയൊന്നും സംഭവിക്കത്തില്ല…..”””

ഞാൻ അവളുടെ കൈകൾ എന്റെ കൈയിൽ ഒന്നൂടെ അമർത്തി കൊണ്ട് പറഞ്ഞു…..

 

“”ഈ പേരും പറഞ്ഞു വെള്ളമടിച്ചു നേരം വെളുപ്പിക്കാനാന്നോ മോളുടെ ഉദ്ദേശം….അറിയാൻ പാടില്ലാണ്ട് ചോദിക്കുവാ… “”
കരഞ്ഞു ജലദോഷം വന്ന പോലെ ചുവന്ന അവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ കളിയാക്കി ചോദിച്ചു…

 

 

“”പോ അവിടുന്ന്.. ”
എന്റെ കവിളിൽ പിടിച്ചു പിച്ചി പെണ്ണ് ചിണ്ങ്ങി…കണ്ണീർ വറ്റിതുടങ്ങിയ മിഴികളിൽ പതിയെ ഞാൻ പുഞ്ചിരി തെളിയുന്നതു കണ്ടു…

“”മമ്മി പറഞ്ഞത് കേട്ടു സങ്കടം സഹിച്ചില്ല എനിക്ക്…കുറെ നേരം കരഞ്ഞു….അവിടെ തനിച്ചു കിടന്നു ഉറങ്ങാനും പറ്റാതെ ഇരുപ്പുറക്കാണ്ടായപ്പോൾ നിന്റെ അടുത്തോട്ട് വന്നതാ…ശല്യം ആയെൽ പറഞ്ഞോ…ഞാൻ പൊക്കോളാം…മാറങ്ങോട്ട്‌…””

അതും പറഞ്ഞു കെറുവിച്ച്‌ എന്റെ നെഞ്ചിൽ പിടിച്ചു തള്ളി എഴുന്നെറ്റ് പോകാൻ നോക്കിയ സെലിനെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ ബെഡിൽ തന്നെ ഇരുത്താൻ നോക്കി….പക്ഷെ പ്രതീക്ഷിക്കാതെ അവളും ബലം പിടിച്ചതോടെ രണ്ടാളും കട്ടിലിനു താഴെ മൂട് കുത്തി വീണ പോലെ ഇരുന്നു പോയി….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

86 Comments

Add a Comment
  1. വായിച്ചു,അഭിപ്രായം പുതിയ ഭാഗം കൂടി വായിച്ചതിനു ശേഷം

  2. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണോ bro

    1. രാജാ

      അല്ല ബ്രോ…. എന്തേ അവസാനിപ്പിക്കണോ…??
      മടുപ്പിച്ചോ??

      1. ഒരിക്കലുമില്ല. വെറുതെ അറിയാൻ ചോദിച്ചതാ ???.കഥ അടിപൊളിയല്ലേ…

  3. ആദ്യം തൊട്ട് ഇവിടെ വരെ വായിച്ചു..❤️ഇത്തിരി താമസിച്ചു പോയി…ആദ്യത്തെ കഥ ഓക്കേ ഇത്ര മനോഹരമായി എങ്ങനെ എഴുതാൻ സാധിക്കുന്നു. ഒന്നും പറയാനില്ല??.എഴുത്തിന്റെ ശൈലി ഓക്കേ
    ഇഷ്ടപ്പെട്ടു..

    മനസ്സിലെ നെഗറ്റീവ് ആള് കൊള്ളാം?.അതിപ്പോ എല്ലാവർക്കും അങ്ങനെ ഒക്കെ ആണല്ലോ.. അതൊക്കെ കൊണ്ടാണ് വായിക്കുമ്പോൾ ചിരി വരുന്നത്? .എന്തായാലും അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആണ് അത്കൊണ്ട് പെട്ടെന്ന് തന്നെ തരണം?..10 ന് മുൻപ് വരുല്ലോ അല്ലേ..അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ ❤️?

    1. താങ്ക്സ് ബ്രോ ?.. നെക്സ്റ്റ് പാർട്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു…

      1. Appol nale varumayirikkum lle

        1. രാജാ

          maximum 2 ഡെയ്‌സിൽ വരയുമായിരിക്കും?

          1. രാജാ

            സോറി വരുമായിരിക്കും?

      2. വിഷ്ണു?

        Adipoli…അഭിപ്രായം പറയുവോന്നോ…ഒന്ന് ഇങ്ങ് വന്നോട്ടെ???

  4. Bro
    അടുത്ത പാർട്ട്‌ എന്തായി
    ഒരു update താ….
    Plzzzzzzz

    1. രാജാ

      അടുത്ത ഭാഗം ഈ മാസം 10 ആം തീയതിക്ക് മുൻപ് തരും…

  5. രാജ ബ്രോ..
    സൂപ്പർ പാർട്.. ഇന്നാണ് വായിച്ചത്..സെലിന്റെയും മായയുടെയും സങ്കടങ്ങൾ കേട്ടപ്പോൾ വിഷമമായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

    1. രാജാ

      ???

  6. അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

    1. രാജാ

      തീർച്ചയായും ബ്രോ?

  7. അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?

    1. രാജാ

      ???

  8. കിച്ചു

    ഒരു വേശ്യയുടെ കഥ വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് വായിക്കാൻ ഇത്റയും വൈകിയത്.

Leave a Reply

Your email address will not be published. Required fields are marked *