ഏതൊരു റിലേഷനുമപ്പുറം ഫ്രണ്ട്ഷിപ്നു മാത്രം ഉള്ള ആ ഒരു ശക്തിയും അത് തന്നെയാണല്ലോ….❤️❤️
അതു വരെയും ഭദ്രയുടെ ഓർമ്മകൾ അസ്വസ്ഥമാക്കിയ ആക്കിയ ആ രാത്രിയിൽ നന്നായി ഉറങ്ങുവാൻ പിന്നെ എനിക്ക് സാധിച്ചു…..****************
രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നെറ്റു….ജോഗ്ഗിങ് കഴിഞ്ഞു വന്നു കുളിച്ചു റെഡിയായി കല്യാണത്തിന് പോകാൻ ഇറങ്ങി…
ഒരു ലൈറ്റ് റെഡ് കളർ പാറ്റേൺലുള്ള ഷർട്ടും സെയിം കളർ കരയുമുള്ള വെള്ളമുണ്ടും ആയിരുന്നു എന്റെ വേഷം…..
ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം എല്ലാവരും കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങി….ഏട്ടന്റെ കാറിലാണ് പോയത്….
ഞാൻ ഡ്രൈവ് ചെയ്തു…നേരെ താലികെട്ട് നടക്കുന്ന അമ്പലത്തിലേക്കാണ് ഞങ്ങൾ പോയത്…അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ തന്നെയാണ് അതു കഴിഞ്ഞുള്ള ചടങ്ങുകളും സത്ക്കാരവും ഏർപ്പാടാക്കിയിരിക്കുന്നത്….
യാത്രക്കിടയിൽ ബാക്കി എല്ലാവരും പരസ്പരം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നെങ്കിലും ഞാൻ സൈലന്റ് ആയിരുന്നു….എന്റെ മാനസികവസ്ഥ അറിയാവുന്നതു കൊണ്ട് അവരും ഒന്നും ചോദിക്കാൻ നിന്നില്ല…..
അമ്പലത്തിലേക്ക് എത്താറായപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് ഞാൻ അറിഞ്ഞു….
സ്വന്തം പാതിയാകണം എന്ന് മോഹിച്ച പെണ്ണ് മറ്റൊരുത്തന്റെ താലി കഴുത്തിൽ അണിയുന്ന ആ കാഴ്ച കാണാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി മുഖത്തു ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് കാർ പാർക്ക് ചെയ്ത് ഇറങ്ങി.. എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു……
അമ്പലത്തിനു മുൻപിലായി വിവാഹം കൂടാൻ വന്നിരുന്ന കുറച്ചു പേർ നിൽക്കുന്നത് ഞങ്ങൾ കണ്ടു….. മുഹൂർത്തത്തിന്റെ സമയമാകാറായിട്ടും കല്യാണപെണ്ണിനെയും ചെറുക്കനെയും വീട്ടുകാരെയൊന്നും അമ്പലത്തിൽ കാണാതിരുന്നതിനാൽ അവിടെ കണ്ട ഒരു പരിചയക്കാരനോട് അച്ഛൻ കാര്യം തിരക്കിയപ്പോൾ,,,
അവരെല്ലാം ഓഡിറ്റോറിയത്തിൽ തന്നെയാണെന്നും ഇത് വരെയും അമ്പലത്തിലേക്ക് വന്നിട്ടില്ല എന്നാണ് അയാൾ മറുപടി പറഞ്ഞത്….എന്താ കാര്യമെന്ന് അവർക്കും അറിയില്ലായിരുന്നു…
എന്ത് സംഭവിച്ചു എന്ന് മനസ്സിലാകാതെ നിന്ന ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് നടന്നു….
(തുടരും….)
__*********===========**********__
വായിച്ചു,അഭിപ്രായം പുതിയ ഭാഗം കൂടി വായിച്ചതിനു ശേഷം
അടുത്ത പാർട്ട് ക്ലൈമാക്സ് ആണോ bro
അല്ല ബ്രോ…. എന്തേ അവസാനിപ്പിക്കണോ…??
മടുപ്പിച്ചോ??
ഒരിക്കലുമില്ല. വെറുതെ അറിയാൻ ചോദിച്ചതാ ???.കഥ അടിപൊളിയല്ലേ…
ആദ്യം തൊട്ട് ഇവിടെ വരെ വായിച്ചു..❤️ഇത്തിരി താമസിച്ചു പോയി…ആദ്യത്തെ കഥ ഓക്കേ ഇത്ര മനോഹരമായി എങ്ങനെ എഴുതാൻ സാധിക്കുന്നു. ഒന്നും പറയാനില്ല??.എഴുത്തിന്റെ ശൈലി ഓക്കേ
ഇഷ്ടപ്പെട്ടു..
മനസ്സിലെ നെഗറ്റീവ് ആള് കൊള്ളാം?.അതിപ്പോ എല്ലാവർക്കും അങ്ങനെ ഒക്കെ ആണല്ലോ.. അതൊക്കെ കൊണ്ടാണ് വായിക്കുമ്പോൾ ചിരി വരുന്നത്? .എന്തായാലും അടുത്ത ഭാഗം വരുന്ന വരെ ടെൻഷൻ ആണ് അത്കൊണ്ട് പെട്ടെന്ന് തന്നെ തരണം?..10 ന് മുൻപ് വരുല്ലോ അല്ലേ..അപ്പോ അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു..ഒരുപാട് സ്നേഹത്തോടെ ❤️?
താങ്ക്സ് ബ്രോ ?.. നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു…
Appol nale varumayirikkum lle
maximum 2 ഡെയ്‌സിൽ വരയുമായിരിക്കും?
സോറി വരുമായിരിക്കും?
Adipoli…അഭിപ്രായം പറയുവോന്നോ…ഒന്ന് ഇങ്ങ് വന്നോട്ടെ???
Bro
അടുത്ത പാർട്ട് എന്തായി
ഒരു update താ….
Plzzzzzzz
അടുത്ത ഭാഗം ഈ മാസം 10 ആം തീയതിക്ക് മുൻപ് തരും…
രാജ ബ്രോ..
സൂപ്പർ പാർട്.. ഇന്നാണ് വായിച്ചത്..സെലിന്റെയും മായയുടെയും സങ്കടങ്ങൾ കേട്ടപ്പോൾ വിഷമമായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..
???
അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?
തീർച്ചയായും ബ്രോ?
അടുത്ത പാർട്ട് വേഗം ഇടാമോ ബ്രോ?
???
ഒരു വേശ്യയുടെ കഥ വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത് വായിക്കാൻ ഇത്റയും വൈകിയത്.