❤️അനന്തഭദ്രം 6❤️ [രാജാ] 1701

“”നിക്ക് വയ്യാ…. നല്ല വേദനയുണ്ട്….. “”

 

“എന്നാൽ താൻ നേരെ കിടക്ക്,, ഞാൻ ചെയ്തു തരാം….. “”

അത് പറഞ്ഞു ഞാൻ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി…..ഭദ്ര പതിയെ നീണ്ടു നിവർന്നു കിടന്നു….ഞാൻ വാട്ടർ ബാഗ് പതിയെ അവളുടെ വയറിൽ അമർത്തി വച്ച് ആവി പിടിച്ച് കൊടുത്തു കൊണ്ടിരുന്നു…. കുറെശ്ശെയായി വേദനയ്ക്ക് ഒരു ആശ്വാസം വരുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി…കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചരിഞ്ഞു കിടക്കാൻ പറഞ്ഞു…. ഒന്നും മിണ്ടാതെ ഞാൻ പറയുന്നതെല്ലാം അവൾ അനുസരിച്ചു……വേദനയ്‌ക്ക് ശമനം വന്നപ്പോഴുള്ള അനുഭൂതിയിലാകണം അവൾ എന്റെ കൈത്തണ്ടയിൽ പിടിച്ച് കൊണ്ട് പതിയെ ഇരുകാലും മടക്കി വച്ച് ചുരുണ്ടു കിടന്നു…….’വേദന കുറവുണ്ടോ’എന്ന എന്റെ ചോദ്യത്തിനു നേർത്ത ഒരു മൂളൽ മാത്രമായിരുന്നു മറുപടി…
അങ്ങനെ പത്തു ഇരുപത് മിനിറ്റോളം ഞാൻ ആ വാട്ടർ ബാഗ് അവളുടെ വയറിൽ വച്ച് തടവി കൊടുത്തു…. വേദന വലിഞ്ഞു മുറുകിയിരുന്ന അവളുടെ മുഖത്ത് ആശ്വാസത്തിന്റെ അലയൊലികൾ തെളിയുന്നത് ഞാൻ കണ്ടു….. ശ്വാസഗതികൾ പതിയെ ശാന്തമായി തുടങ്ങിയതോടെ എനിക്കൊരു നനുത്ത പുഞ്ചിരി സമ്മാനിച്ച് അവൾ പതിയെ കണ്ണുകളടച്ചു…..വേദന നൽകിയ ആലസ്യത്താൽ തളർന്നുറങ്ങുന്ന അവളെ നോക്കി ഞാൻ അല്പനേരം നിന്നു…..അന്നേരം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ആ സീമന്ത രേഖയിൽ ചുംബനങ്ങൾ കൊണ്ട് മൂടുവാൻ മനസ്സ് തുടിക്കുന്നതായി എനിക്ക് തോന്നി….അവളുടെ ഇടത് കൈവെള്ള അപ്പോഴും എന്റെ കൈത്തണ്ടയിൽ വച്ചിരുന്നു… ഞാൻ കൈ പതിയെ എടുത്ത് മാറ്റിവയ്ക്കെവേ അവളൊന്ന് ശരീരമനക്കിയപ്പോൾ മാറിടങ്ങളിൽ തല്ലിയലച്ചു കൊണ്ട് ആ നീളൻ താലിമാല പതിയെ ഉതിർന്നു താഴെക്കായി ഭംഗിയോടെ നീണ്ട് വീണ് കിടന്നു……ഇനി എത്ര നാൾ…. ഇനി എത്ര നാളായിരിക്കും ആ താലി മാലയുടെ ആയുസ്സ് എന്ന ചിന്ത മനസ്സിൽ ഉയർന്നപ്പോൾ ശരീരം തളരുന്ന പോലെ തോന്നി….ഞാൻ ബ്ലാങ്കെറ്റ് എടുത്തു അവളുടെ കഴുത്തു വരെ പുതപ്പിച്ചു….ബ്ലാങ്കറ്റിന്റെ മൃദുലത അറിഞ്ഞതും അവൾ ഒന്ന് കൂടി ശരീരമനക്കി ചുരുണ്ടു കൂടി കിടന്നു……അവളുടെ നെറ്റിയിൽ ഒന്ന് വാത്സല്യത്തോടെ തലോടിയതിന് ശേഷം ഞാൻ പോയി താഴെ പായ വിരിച്ചു കിടന്നു….ഇടയ്ക്കൊന്ന് രാത്രിയിൽ എപ്പോഴോ കണ്ണ് തുറന്നു നോക്കുമ്പോൾ അവൾ അതെ കിടപ്പ് തന്നെയായിരുന്നു….കാൽ പാദം മുതൽ കഴുത്തറ്റം വരെ ബ്ലാങ്കെറ്റിൽ പുതച്ച്, പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി ഗാഡനിദ്രയിലലിഞ്ഞു ചേർന്ന അവളെ തന്നെ നോക്കിയിരുന്ന നേരം പതിയെ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ അറിഞ്ഞു…..

 

പിറ്റേ ദിവസം എന്നെ വിളിച്ചുണർത്തിയത് ഭദ്രയായിരുന്നു……കുളികഴിഞ്ഞ് തലയിൽ തോർത്ത് മുണ്ട് ചുറ്റി ഒരു ചുവപ്പ് കളർ ചുരിദാർ ധരിച്ചു നിൽക്കുകയായിരുന്നു കക്ഷി…..

“സമയം എട്ടു മണി ആകുന്നു…. ഇന്ന് ഓഫീസിൽ നേരത്തെ പോണംന്ന് പറഞ്ഞിട്ട്…..””

 

“”ഹ്ഹ…തനിക്ക് ഇപ്പൊ വേദനയുണ്ടോ…. “”

 

“”ഇല്ല,, മാറി..””

എന്നെ എഴുന്നേൽപ്പിച്ച് ടേബിൾ ഫാൻ ഓൺ ചെയ്ത് അതിനരികിൽ മുടി തുവർത്തിയുണക്കുന്ന ഭദ്രയെ തന്നെ നോക്കി ഞാൻ അല്പനേരം പായയിൽ തന്നെ ഇരുന്നു….നെറ്റിയിൽ സിന്ദൂരം ചാർത്തവേ ഞാൻ നോക്കുന്നത് കണ്ണാടിയിൽ കൂടി കണ്ട ഭദ്ര ‘എന്തേ’ എന്ന ഭാവത്തിൽ പുരികമുയർത്തി….”ഒന്നുമില്ല’ന്ന് ചുമൽ കൂച്ചി എഴുന്നേൽക്കവേ ആ കവിളിണയിൽ തെളിഞ്ഞ പുഞ്ചിരി അവൾ സമർത്ഥമായി ഒളിപ്പിക്കുന്നത് എനിക്ക് മനസ്സിലായിരുന്നു…….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

240 Comments

Add a Comment
  1. ഗുഡ് ❤️??സ്റ്റോറി ?❤️???

  2. ലക്കി ബോയ്

    ?

  3. ❣️രാജാ❣️

    ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
    ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️

  4. നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
    Thanks and love you all ??

    1. Ipozhano submit cheythathu

      1. Epo varum time ariyoo???……

    2. Thank u thank u

  5. Submit Cheythaarnno

  6. Next part evide

  7. വൈഷ്ണവ്

    ബ്രോ ചെയ്തോ

    1. Next part evide

  8. നെക്സ്റ്റ് പാർട്ട്‌ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?

    1. വൈഷ്ണവ്

      Poli bro poli

  9. ഇന്ന് തരുമോ രാജാ ബ്രോ
    എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
    എന്തേലും updates തന്നാൽ മതി.

  10. One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa

    1. Eda jaasiree…..aliyaa

  11. Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
    Kaathirippinum oru sugam undallo?

Leave a Reply

Your email address will not be published. Required fields are marked *