“”നമുക്ക് പിരിയാം…………….””
എന്റെ ആ സ്വരം കാതുകളിൽ ഇടിത്തീയായി പതിഞെന്ന പോലെ ഭദ്ര എന്നെ ഞെട്ടിത്തിരിഞ്ഞു നോക്കി…..കേട്ടത് സത്യമാണോ എന്ന ഭാവത്തോടെയാണ് അവളിരുന്നത്…..എന്നെത്തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭദ്രയെ ഞാൻ ഇടംകണ്ണാലെ ശ്രദിച്ചുവെങ്കിലും വണ്ടികൾ ആർത്തിരമ്പി പാഞ്ഞു കൊണ്ടിരിക്കുന്ന റോഡിലേക്ക് തന്നെ ദൃഷ്ട്ടി പതിപ്പിച്ചു കൊണ്ട് ഞാൻ തുടർന്നു…..
‘”താനും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്…..എത്ര നാളെന്നു കരുതി നമ്മൾ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകും…. എനിക്കും മടുത്തു തുടങ്ങി ഈ ജീവിതം….എന്നെങ്കിലും ഒരിക്കൽ താൻ എന്നെ സ്നേഹിച്ചു തുടങ്ങും എന്ന വിശ്വാസമായിരുന്നു ഇത് വരെയും….എന്നാൽ എനിക്ക് ഇപ്പോൾ ആ വിശ്വാസം നഷ്ട്ടപ്പെട്ടു…..എനിക്കറിയാം ഒരു ഭർത്താവായി തനിക്ക് എന്നെ കാണാൻ ഒരിക്കലും കഴിയില്ല എന്ന്…..അന്നത്തെ ആ ഒരു സാഹചര്യത്തിൽ എല്ലാവരുടെയും നിർബന്ധപ്രകാരമാണ് താൻ ഞാനുമായുള്ള ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും എനിക്കില്ലാതെ പോയി….ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ സാധിച്ച സന്തോഷത്തിൽ മതിമറന്നു നിന്നിരുന്ന എന്റെ മനസ്സിൽ അതൊന്നും അപ്പോൾ കേറി വന്നില്ല…..ആയിരുന്നേൽ നമ്മുടെ ജീവിതം ഇങ്ങനെയൊന്നും ആകുമായിരുന്നില്ല..അല്ലേ…..???
തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു…അല്ല, ഇഷ്ട്ടമാണ്.. ഇപ്പോഴും….പിരിയാൻ ആഗ്രഹമുണ്ടായിട്ടല്ല,, പക്ഷെ വേണ്ടാ,, ഇനിയും തന്നെ എന്റെ താലി എന്ന ബന്ധനത്തിൽ ഒതുക്കി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…..തന്റെ ജോലികാര്യം നാളെത്തന്നെ നമുക്ക് വീട്ടിൽ അവതരിപ്പിക്കാം….ഒരാഴ്ച വരെയൊന്നും കാത്തു നിൽക്കണ്ടാ..തനിക്ക് ഓക്കേയാണങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തന്നെ ഭദ്രയെ എറണാകുളത്ത് കൊണ്ട് വിടാം…….പിന്നെ ബാക്കി ലീഗൽ ഫോർമാലിറ്റീസ് അല്ലേ… അത് അതിന്റെ വഴിക്ക് നടന്നോളും….ഒരു വർഷമെങ്കിലും ആകാതെ ഡിവോഴ്സ് കിട്ടാൻ സാധ്യതയില്ല….mutual consent ആണെങ്കിൽ പോലും മിനിമം ആറു മാസമെങ്കിലും എടുക്കുമെന്ന് തോന്നുന്നു…..സൊ, ഞാൻ കെട്ടിയ താലി ഉപേക്ഷിച്ചാലും രേഖകളിൽ അത്രയും കാലം കൂടി താൻ എന്റെ ഭാര്യയായിരിക്കും കേട്ടോ…ആ ബുദ്ധിമുട്ട് സഹിക്കാതെ തനിക്ക് വേറെ നിവൃത്തിയില്ല…ഐ ആം ഹെല്പ്ലസ്…..വീട്ടിലെല്ലാവര്ക്കും നല്ല വിഷമമുണ്ടാകും…സാരമില്ല, അവരെ ഞാൻ സാവകാശം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൊള്ളാം….പെട്ടന്ന് കേട്ടാൽ അവർക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല….എല്ലാവർക്കും ഇഷ്ട്ടമാണ് നിന്നെ ഒരുപാട്….ഭദ്ര എന്നും സന്തോഷമായിട്ടിരിക്കണം….കൂടെ ജീവിക്കാനൊ ഇനി നേരിട്ട് കാണാനോ കഴിഞ്ഞില്ലെങ്കിലും എനിക്ക് അത് മാത്രം കേട്ടാൽ മതി…..””
ഞാൻ പറഞ്ഞു നിർത്തിയതും നിസ്സംഗമായിരുന്നു ഭദ്രയുടെ മുഖം….കണ്ണുകൾ നിർജീവമായിരുന്നു…എല്ലാം അറിഞ്ഞിട്ടും തനിക്ക് പറയാനുള്ളത് കേൾക്കാനൊ പശ്ചാത്തപിക്കാനോ അവസരം നൽകാതെ എന്നിൽ നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിരുന്നിരുന്നില്ലന്നു തോന്നി….
മനപ്പൂർവം അവളെ അവഗണിക്കാൻ ശ്രമിക്കുന്ന എന്നിൽ നിന്നും മുഖം തിരിച്ചു പുറത്തേക്ക് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അവൾ ഇരുന്നു….
“എത്രയും പെട്ടന്ന് തന്നെ തനിക്ക് എന്റെയൊപ്പമുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെടാം…ഇനിയും ഇഷ്ട്ടമില്ലാതെ ഇങ്ങനെ കടിച്ചു തൂങ്ങേണ്ട കാര്യമില്ല…നമ്മൾ രണ്ടു പേരുടെയും നല്ലതിന് വേണ്ടി ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്…..””
ഗുഡ് ❤️??സ്റ്റോറി ?❤️???
?
ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
Thanks and love you all ??
Ipozhano submit cheythathu
Epo varum time ariyoo???……
Thank u thank u
????
Bro,
Enthayi ??
Submit Cheythaarnno
Next part evide
ബ്രോ ചെയ്തോ
Next part evide
നെക്സ്റ്റ് പാർട്ട് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?
????
Poli bro poli
?
Cheytho bro
Inn indavumo bro
ഇന്ന് തരുമോ രാജാ ബ്രോ
എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
എന്തേലും updates തന്നാൽ മതി.
One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa
Eda jaasiree…..aliyaa
Nale varumo
Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
Kaathirippinum oru sugam undallo?