❤️അനന്തഭദ്രം 7❤️ [രാജാ] 1341

ബ്ലാങ്കെറ്റ് വലിച്ചിട്ട്‌ പുതച്ചു തന്നു കൊണ്ട് ഭദ്ര ചരിഞ്ഞു കിടന്നു….റൂമിലെ ബെഡ് ലാമ്പിൽ നിന്നുമുള്ള ഇളം നീലകിരണങ്ങൾ പകരുന്ന നേരിയ വെളിച്ചത്തിൽ എന്നെ നോക്കി ചെറുതായി കണ്ണിറുക്കി ചിരിച്ചോണ്ട് കിടക്കുന്ന ഭദ്രയെ നോക്കി ‘എന്തേ’ എന്ന ഭാവത്തിൽ പുരികമുയർത്തിയതും പെട്ടെന്ന് തന്നെ വെട്ടിത്തിരിഞ്ഞു കൊണ്ട് ഞാനവളെ എന്റെ കീഴെയാക്കി…. എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലയെന്ന് അപ്പോഴത്തെ ഭദ്രയുടെ മുഖംഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി…ആശ്ചര്യത്തോടെയും തെല്ലു ആകാംഷയോടെയും എന്റെ നേരെ മിഴിമുനയെറിഞ്ഞ ഭദ്രയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് താഴേക്ക് ഊർന്നു വന്ന് അവളുടെ വയറിൽ മുഖം ചേർത്ത് പിടിച്ചതും അവൾ മെല്ലെ മലർന്ന് എന്റെ തോളിൽ കയ്യമർത്തി ഞാൻ എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന് നോക്കി കൊണ്ട് കിടന്നു…..

 

“”ഇപ്പൊ വേദനയുണ്ടോ…..'”

 

“”ഇപ്പൊ ഇല്ല ഏട്ടാ… ആദ്യത്തെ ദിവസം നന്നായി വേദനിക്കും.. അന്ന് ചിലപ്പോൾ നല്ലോണം ബ്ലീഡിങ് ഉണ്ടാകാറുണ്ട്….””

“”ഹ്മ്മ്…””
പതിയെ ഒന്ന് മൂളിക്കൊണ്ട് ഞാൻ ആ വയറിലൊന്ന് അമർത്തി ചുംബിച്ചു.. ശേഷം ഇടംകയ്യാൽ അവിടം മെല്ലെയൊന്ന് തഴുകിയപ്പോൾ പാതിയടഞ്ഞ ആ കരിങ്കൂവളമിഴികളിൽ തെളിഞ്ഞ തിളക്കമായിരുന്നു അതിനുള്ള എന്റെ പെണ്ണിന്റെ പ്രതികരണം….

“”ഇനിയും വേദനയുണ്ടാകുമ്പോൾ ഞാൻ ഇത് പോലുള്ള പെയിൻ കില്ലേഴ്‌സ് തന്നോളാംട്ടൊ… രണ്ട് ദിവസം മുന്നേ തന്നെ ഞാൻ ഇത് തരുമായിരുന്നു…. പക്ഷെ അപ്പോൾ എനിക്ക് അതിനുള്ള ധൈര്യമുണ്ടായില്ല…””

കണ്ണിറുക്കി കൊണ്ട് ഒരു കുസൃതിചിരിയോടെ ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്തും മുടിയിഴകളിലും ഭദ്രയുടെ കൈവിരലുകൾ തീർത്ത ലാളനകൾ സ്ഥാനം പിടിച്ചിരുന്നു….. പതിയെ എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിലെക്ക് തലയിണ ചാരി കൊണ്ട് ഭദ്ര ഇരുന്നു…..

“”അനന്തെട്ടന് എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്നെ വിവാഹം കഴിച്ചത് ഒരു തെറ്റായിപ്പോയി എന്ന്…..”
എന്റെ കവിളിൽ കൈത്തലം ചേർത്ത് അത് ചോദിക്കുമ്പോൾ ഭദ്രയുടെ സ്വരം ഇടറി…..”‘

“”ഹ്മ്മ് തോന്നിയിരുന്നു… നിന്നെ കണ്ടതും നിന്നെ പ്രണയിച്ചതും നിന്നെപ്പറ്റി അറിഞ്ഞതുമെല്ലാം ഞാൻ ചെയ്ത തെറ്റാ… ഞാൻ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്… ഞാൻ ഇഷ്ട്ടപ്പെട്ടു ചെയ്ത തെറ്റ്… ഇനി ഓരോ നിമിഷവും ഞാൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന തെറ്റ്……'”
പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്ന ആ വാക്കുകൾ ആർദ്രമായ്‌ അവളുടെ ചെവിയിൽ അലയടിക്കുമ്പോൾ താഴേക്ക് ഊർന്നിറങ്ങിയ എന്റെ അധരങ്ങൾ അവളുടെ ഇരു കാൽപാദങ്ങളിലും, അതിൽ പറ്റിച്ചേർന്നു കിടക്കുന്ന കൊലുസുകളിലും പ്രാണന്റെ പനിനീർകണങ്ങളുടെ നേർത്ത നനവ് പടർത്തിയിരുന്നു……കാല്പാദങ്ങളിൽ മുഖമമർത്തി കിടന്നു കൊണ്ട് കണ്ണിറുക്കി ചിരിക്കുന്ന എന്നെ വലിച്ച് ദേഹത്തെക്കിട്ട് ഭദ്ര ഇറുക്കെ കെട്ടിപ്പിടിച്ചു…. ട്രിമ്മ് ചെയ്ത് നിർത്തിയ കുറ്റിരോമങ്ങൾ നിറഞ്ഞ എന്റെ താടിയിലും കവിളിണകളിലും അവൾ ഭ്രാന്തമായി മാറി മാറി ചുംബിച്ചു… പെട്ടന്നുള്ള പെണ്ണിന്റെ ആ നീക്കത്തിൽ സ്‌തബ്ധനായിപ്പോയ ഞാൻ അധരങ്ങളാൽ അവൾ എന്റെ വദനത്തിൽ തീർത്ത ലാളനകളിൽ അലിഞ്ഞു ചേർന്ന് കൊണ്ട് ചുമ്മാ വിധേയനായി കിടന്നു കൊടുത്തു… നേരത്തേ എന്റെ നെറ്റിത്തടത്തിൽ പൊടിഞ്ഞ വിയർപ്പ്ത്തുള്ളികളുടെ അവശേഷിപ്പ് എന്നോണം ബാക്കിയായ നേർത്ത നനവിനെ ഒപ്പിയെടുത്ത ആ ചെഞ്ചുണ്ടുകൾ പതിയെ ഊർന്നിറങ്ങി മൂക്കിൻത്തുമ്പിലും കട്ടിരോമങ്ങൾ നിറഞ്ഞ മീശയിലും തഴുകിയെത്തിയ അടുത്ത നിമിഷം തന്നെ ഞാൻ അവയെ കവർന്നെടുത്തു….
എന്റെ അധരപാനം നൽകിയ നൈർമ്മല്ല്യം ഞൊടിയിടയിൽ തന്നെ പെണ്ണിന്റെ ദേഹമാകെ വ്യാപിച്ചതിനാലാകാം അവളുടെ കൈവിരലുകൾ എന്റെ

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

200 Comments

Add a Comment
  1. ❣️രാജാ❣️

    ഇതെന്താ ഈ പാർട്ടിന്റെ ലൈക്‌ കുറഞ്ഞു വരുന്നത്…??
    ഇന്നലെ 1056 ഉണ്ടായിരുന്നത് ഇന്ന് നോക്കിയപ്പോൾ 1050..?

  2. ❣️രാജാ❣️

    നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്… ഇത്രയും വലിയ ഇടവേള വന്ന സ്ഥിതിക്ക് നിങ്ങൾക്ക് കഥയുടെ ഫ്ലോ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കുന്നു…. ക്ഷമാപൂര്വ്വം പതിയെ വായിക്കുക…. വലിയ ഇടവേളകൾ വരാതിരിക്കാൻ ശ്രമിക്കം… അഭിപ്രായങ്ങൾ അറിയിക്കുക…

    1. ❤️❤️❤️

    2. എനിക്ക് exam ആണ് അതു കഴിഞ്ഞു ഉടനെ വായിക്കും അഭിപ്രായം പറയാം ❤️

      1. ❣️രാജാ❣️

        അത് മതി… എക്സാം മുഖ്യം…??

    3. Evide bro kadha kanaan illalo

  3. Enthayi machaa story…

    1. ❣️രാജാ❣️

      നെക്സ്റ്റ് പാർട്ട്‌ ഈ സൺ‌ഡേ അയച്ചു കൊടുക്കും..

  4. ❣️രാജാ❣️

    നെക്സ്റ്റ് പാർട്ട്‌ എഴുതുന്നുണ്ട് 4500 words ആയി…ഡേറ്റ് ഞാൻ ഉടനെഅപ്ഡേറ്റ് ചെയ്യാം… തിരക്കിലായത് കൊണ്ടാണ് റിപ്ലൈ വൈകുന്നത്…രാത്രിയിൽ ഒഴിവു സമയം കണ്ടെത്തി വേണം എഴുതാൻ ആരും മുഷിയരുത്…
    Thanks for the concern..?❣️

    1. ഇത് അനക്ക് ഇരിക്കട്ടെ ❤️

    2. Athu kettal mathi raja

  5. Waiting next part
    Bro

  6. രാജാ
    മുത്തേ എന്തായി

  7. Ini ennu varum oru reply thayo

  8. Waiting annu monuse oru reply thayo

  9. ??????????
    Waiting for next part

  10. Thaanith nthado onn ayakk chengayee…

  11. എന്താടോ താൻ നന്നവത്തെ എന്ന ഡയലോഗ് പറയണോ ഇതു ഒരു സിനിമയുടെ പ്രശ്‌സ്തമായ വാക്കുകൾ ആണ്. വായനക്കാരെ വീർപ്പുമുട്ടിക്കുന്ന എല്ലാ എഴുത്തുകാർക്കും വേണ്ടി

Leave a Reply

Your email address will not be published. Required fields are marked *