“”സ്വന്തം ചേച്ചിയെ പോലെ കണ്ട് സ്നേഹിക്കാൻ ഒരമ്മയുടെ വയറ്റിൽ തന്നെ ജനിക്കണമെന്നില്ലല്ലോ…. സ്വന്തം ചേച്ചിയെ പോലെ തന്നെയാണ് എനിക്കെന്റെ ഏട്ടത്തിയമ്മ…..❤️””
പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്ന എന്റെ വാക്കുകളെ ശ്രവിച്ചു കൊണ്ട് ഭദ്ര എന്റെ മുടിയിഴകളിൽ തലോടി…..
“”എനിക്ക് ആദ്യമൊന്നും ഏട്ടത്തിയെ ഇഷ്ട്ടമല്ലായിരുന്നുടോ…..ഞാൻ പിജി യ്ക്ക് പഠിക്കുമ്പോഴായിരുന്നു ഏട്ടന്റെ കല്യാണം…. എന്റെയും ഏട്ടന്റെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ വേണ്ടി വന്ന ആളായിരുന്നു അന്നെന്റെ കണ്ണിൽ ഏട്ടത്തി….. ഏട്ടനെ സഹോദരങ്ങളിൽ നിന്നകറ്റുന്നവൾ സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൾ ഇതൊക്കെയായിരുന്നു ഏട്ടത്തിമാരെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞും ബന്ധുവീടുകളിൽ നേരിട്ട് കണ്ടും ഞാൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നത്….. അത്തരം ചിന്തകൾ മനസ്സിൽ കിടന്നുഴറിയത് കൊണ്ടായിരിക്കാം ആദ്യമൊന്നും ഞാൻ ഏട്ടത്തിയോട് വല്ല്യ അടുപ്പം കാണിച്ചിരുന്നില്ല….ഏട്ടത്തി എന്നോട് ഇങ്ങോട്ട് സംസാരിക്കാനും കൂട്ട് കൂടാനുമെല്ലാം വരുമ്പോഴും അന്ന് ഞാനായിട്ട് ഒഴിഞ്ഞു മാറുകയായിരുന്നു….ഒരു പക്ഷെ അന്നത്തെ എന്റെ പ്രായത്തിന്റെതായ പക്വതകുറവ് കൂടിയായപ്പോൾ സ്വന്തം അമ്മയെ പോലെ കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട ആ പാവത്തിനോട് ഞാൻ കാണിച്ചിരുന്ന അവഗണന പലപ്പോഴും അതിര് വിട്ട് പോയിരുന്നു….വീട്ടിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അത് പോലത്തെ പെരുമാറ്റം എന്റെയടുത്തു നിന്നുമുണ്ടായപ്പോൾ അത് ഏട്ടത്തിയെ ഒരുപാട് വേദനിപ്പിച്ചു….. അച്ഛനും അമ്മയും ഏട്ടനുമെല്ലാം എന്നോട് അതിനെപ്പറ്റി സംസാരിച്ചു മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും എന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലായിരുന്നു……ഒടുക്കം എന്റെ സ്വഭാവം മനസ്സിലാക്കിയെന്നോണം ഏട്ടത്തിയും പെരുമാറാൻ തുടങ്ങി… അങ്ങനെയിരിക്കെ ആണ് എനിക്ക് ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടാകുന്നത്….അന്ന് കയ്യിനും കാലിനുമെനിക്ക് സാരമായ പരിക്ക് ഉണ്ടായിരുന്നു……ഒരു മാസത്തോളം ബെഡിൽ തന്നെയായിരുന്നു…. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത ആ കണ്ടീഷനിൽ ഞാൻ എല്ലാ കാര്യങ്ങൾക്കും കഷ്ട്ടപ്പെടേണ്ട അവസ്ഥയായിരുന്നു……ആ സമയത്ത് അച്ഛമ്മയ്ക്ക് സുഖമില്ലാതെ എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു….അച്ഛമ്മയെ നോക്കാൻ വേണ്ടി അപ്പോൾ അച്ഛനും അമ്മയും ഹോസ്പിറ്റലിലും…..അതിനിടയിൽ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനാവാതെ അവർ വിഷമിച്ചു…..വീട്ടുകാര്യങ്ങളെല്ലാം ഏട്ടത്തിയെ ഏൽപ്പിച്ചാണ് അച്ഛനും അമ്മയും എറണാകുളത്തേക്ക് പോയത്……എന്റെ അവസ്ഥയോർത്ത് സങ്കടപ്പെട്ടിരുന്ന അവർക്ക് ആശ്വാസവും സമാധാനവുമായത് ഏട്ടത്തി ഇവിടെയുള്ളതായിരുന്നു…..അത് മനസ്സിലാക്കിയെന്നോണമായിരുന്നു ഏട്ടത്തി ആ ദിവസങ്ങളിൽ എന്നെ ശുശ്രൂക്ഷിച്ചത്…..ഉള്ളിലെ ഈഗോ അങ്ങനെയൊന്നും തോറ്റു കൊടുക്കാൻ അനുവദിക്കാത്തതായതിനാൽ ആ അവസ്ഥയിലും ഞാൻ എന്റെ ഇഷ്ട്ടക്കേട് ഏട്ടത്തിയോട് പ്രകടിപ്പിച്ചു…..പക്ഷെ വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ എന്നെ നന്നായി മനസ്സിലാക്കിയ ഏട്ടത്തി അതൊന്നും കാര്യമാക്കാതെ എന്റെ കാര്യങ്ങളെല്ലാം മുടക്കം വരാതെ നോക്കി……ആദ്യമായി ഒരു ചേച്ചിയുടെ സ്നേഹവും കെയറുമൊക്കെ അവരിൽ നിന്ന് അനുഭവിച്ചറിയാൻ തുടങ്ങിയതിനാലാകാം പതിയെ എന്റെ മനോഭാവത്തിലും മാറ്റങ്ങൾ വന്നു….സ്നേഹം കൊണ്ട് അവരെന്നെ മാറ്റിയെടുത്തു എന്ന് പറയുന്നതാകും ശരി……..ആ ദിവസങ്ങളിൽ ഏട്ടത്തിയുമായി ഞാൻ ശരിക്കും അടുത്തു……പതിയെ ഞാനും അവരെ ഇഷ്ട്ടപ്പെടുവാനും സ്നേഹിക്കാനും തുടങ്ങി……ഒടുക്കം എന്റെ മനസ്സിൽ ഉണ്ടായിരുന്ന അനാവശ്യചിന്തകളും ടെൻഷനുമെല്ലാം ഞാൻ ഏട്ടത്തിയോട് തുറന്നു പറഞ്ഞു……. അതെല്ലാം കേട്ട് ആ പാവം പൊട്ടിചിരിക്കുകയായിരുന്നു……എന്റെ കുറ്റബോധം മനസ്സിലാക്കിയ
ഇതെന്താ ഈ പാർട്ടിന്റെ ലൈക് കുറഞ്ഞു വരുന്നത്…??
ഇന്നലെ 1056 ഉണ്ടായിരുന്നത് ഇന്ന് നോക്കിയപ്പോൾ 1050..?
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്… ഇത്രയും വലിയ ഇടവേള വന്ന സ്ഥിതിക്ക് നിങ്ങൾക്ക് കഥയുടെ ഫ്ലോ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഞാൻ മനസ്സിലാക്കുന്നു…. ക്ഷമാപൂര്വ്വം പതിയെ വായിക്കുക…. വലിയ ഇടവേളകൾ വരാതിരിക്കാൻ ശ്രമിക്കം… അഭിപ്രായങ്ങൾ അറിയിക്കുക…
❤️❤️❤️
എനിക്ക് exam ആണ് അതു കഴിഞ്ഞു ഉടനെ വായിക്കും അഭിപ്രായം പറയാം ❤️
അത് മതി… എക്സാം മുഖ്യം…??
Evide bro kadha kanaan illalo
Enthayi machaa story…
നെക്സ്റ്റ് പാർട്ട് ഈ സൺഡേ അയച്ചു കൊടുക്കും..
നെക്സ്റ്റ് പാർട്ട് എഴുതുന്നുണ്ട് 4500 words ആയി…ഡേറ്റ് ഞാൻ ഉടനെഅപ്ഡേറ്റ് ചെയ്യാം… തിരക്കിലായത് കൊണ്ടാണ് റിപ്ലൈ വൈകുന്നത്…രാത്രിയിൽ ഒഴിവു സമയം കണ്ടെത്തി വേണം എഴുതാൻ ആരും മുഷിയരുത്…
Thanks for the concern..?❣️
????
ഇത് അനക്ക് ഇരിക്കട്ടെ ❤️
thanks raja
Athu kettal mathi raja
❤️
Waiting
?????
Waiting next part
Bro
രാജാ
മുത്തേ എന്തായി
Ini ennu varum oru reply thayo
Waiting annu monuse oru reply thayo
??????????
Waiting for next part
Thaanith nthado onn ayakk chengayee…
എന്താടോ താൻ നന്നവത്തെ എന്ന ഡയലോഗ് പറയണോ ഇതു ഒരു സിനിമയുടെ പ്രശ്‌സ്തമായ വാക്കുകൾ ആണ്. വായനക്കാരെ വീർപ്പുമുട്ടിക്കുന്ന എല്ലാ എഴുത്തുകാർക്കും വേണ്ടി