❤️അനന്തഭദ്രം 7❤️ [രാജാ] 1341

❤️അനന്തഭദ്രം 7❤️

Anandha Bhadram Part 7 | Author : Raja | Previous Part

“”തമസ്സിന്റെ മൂടുപടം മാറിയപ്പോൾ പ്രത്യക്ഷമായ പുകമറയ്ക്കുള്ളിൽ ചുരുളടഞ്ഞു കിടന്നിരുന്നത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം……””?
“”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….?””
******************************
മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു…..
വന്യമായ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷന്റെ അരികിലേക്ക് രണ്ട് ചുവട് കൂടി വച്ചു ഞാൻ നിന്നു……
“”എന്താ ഭാര്യയും ഭർത്താവും ഈ രാത്രിയിൽ നടുറോഡിൽ നിന്ന് റൊമാൻസ് ആയിരുന്നോ…ആണോ ഭദ്രേ….””
കുറച്ചു പിന്നിലേക്ക് മാറി ഭദ്രയുടെ അരികിലേക്ക് നീങ്ങി കൊണ്ട് ഒരു വഷളചിരിയോടെ റോഷൻ അത് ചോദിച്ചപ്പോൾ ഈർഷ്യയോടെ ഭദ്ര മുഖം വെട്ടിത്തിരിച്ചു…. റോഷന്റെ സാമീപ്യം മൂലം ഭയന്ന് വിറച്ച ആ മിഴികളിലെ പിടപ്പ് എനിക്ക് അപ്പോൾ കാണാമായിരുന്നു….
“” അങ്ങനെ വല്ലോം ആണേൽ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായിട്ടുണ്ടാകും അല്ലേ….’’’
ഭദ്രയെയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് സംസാരം തുടർന്ന റോഷന്റെ മുഖത്തെ പക പൂണ്ട ചിരി അപ്പോഴും മാഞ്ഞിരുന്നില്ല….“”ഭദ്രേ നീ വന്ന് കാറിൽ കയറ്….. “”
എന്റെ ആ വാക്കുകൾ കേട്ടിട്ടും തൊട്ടരികിൽ നിൽക്കുന്ന റോഷനെ ഭയന്നിട്ടാകാം ഭദ്ര എന്നെ ദയനീയമായി നോക്കി……
“”’നീ ധൈര്യമായിട്ട് വന്നു കയറ്…. ഒരുത്തനും നിന്നെ തൊടാൻ പോകുന്നില്ല…. “”
എന്റെ വാക്കുകൾ പകർന്ന ധൈര്യം ആ കണ്ണുകളിൽ പ്രതിഫലിച്ചു…. ക്ഷുഭിതയായി റോഷനെയൊന്ന് നോക്കിയിട്ട് ഭദ്ര എന്റെ അരികിലേക്ക് ഓടി വന്നു എന്റെ ഇടതു കൈമുട്ടിനു മുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് നിന്നു……

“”വേണ്ടാ അനന്തെട്ടാ.. നമുക്ക് പോകാം… പ്രശ്നമൊന്നും ഉണ്ടാക്കണ്ട…വായോ…. “”
എന്റെ കയ്യിൽ മുറുകെ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു….
“”നമുക്ക് പോകാം…തല്ക്കാലം നീ ഇപ്പോൾ കാറിൽ കയറിയിരിക്ക്…. “’
എന്നാൽ ഉള്ളിലെ ഭയം കാരണം നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഭദ്ര എന്നോട് കൂടുതൽ ചേർന്നു നിന്നു…
“”നിന്നോട് കാറിൽ കയറിയിരിക്കാനാ പറഞ്ഞത്….. “”
എന്റെ ശബ്ദം രൂക്ഷമായതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…. അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ അവളെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറ്റി ഇരുത്തി….പേടി കാരണം എന്റെ കയ്യിൽ മുറുകെപ്പിടിച്ച ഭദ്രയുടെ കൈ വിടുവിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചിട്ട് അവളുടെ കവിളിലൊന്ന് തഴുകി….. മഴ കനത്ത കാരണം പോക്കറ്റിൽ ഇരുന്നിരുന്ന മൊബൈൽ ഫോൺ ഭദ്രയുടെ കയ്യിൽ എൽപ്പിച്ചിട്ട് ഞാൻ റോഷന്റെ അരികിലേക്ക് ചെന്നു….

‘”പറയ്‌…നിനക്കിപ്പോ എന്താ വേണ്ടത്……””

“’ഹാ എന്ത് ചോദ്യമാടാ ഇത്…..പറഞ്ഞതല്ലേ ഞാൻ നിന്നോട് മുമ്പോരിക്കൽ,, സമയമാകുമ്പോൾ നിന്നെ തേടി ഞാൻ വരുമെന്ന്….നമ്മൾ തമ്മിലുള്ള കണക്കുകൾ എല്ലാം അവസാനിപ്പിക്കാൻ… “”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

200 Comments

Add a Comment
  1. വിഷ്ണു?

    ??

  2. അപ്പൂട്ടൻ❤??

    മനോഹരമായ ഒരു ട്വിസ്റ്റ്.. മനോഹരമായ വായിച്ച് അവസാനം നല്ലൊരു സസ്പെൻസിൽ കൊണ്ട് നിർത്തി. ഇനി അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  3. എന്താ പറയാ അത്രയ്ക്ക് മനോഹരം ആയിരുന്നു.
    അടുത്ത ഭാഗം വേഗം തരണേ
    ????

    1. ആഗ്രഹം ഉണ്ട്.. സമയം അനുവദിക്കുന്നില്ല.. സോറി ബ്രോ ??

      1. ആകും പോലെ ചെയ്താൽ മതി കാത്തിരിക്കാൻ തയ്യാറാണ് ??

  4. വിരഹ കാമുകൻ???

    എന്തു പറയാനാ എല്ലാം കൂടി അവസാനം പറയാം ഒരുപാട് താമസിക്കാതെ അടുത്ത ഭാഗം ഇട്ടാൽ മതി

    1. വെയ്റ്റിംഗ് ഫോർ യുവർ loveable words ❤️

  5. Enthane bro late aye
    Enthayalum kiduki
    Njan vicharichu ithe chilappo last part ayirikum enne but avide twist vanne
    Cheriya oru surprise njan pratheekshikunu
    Appo waiting for next part

    1. സമയമാണ് ബ്രോ വില്ലൻ… സോറി ??..
      Thanks ഫോർ the കമന്റ്‌❤️

  6. Late ayitu vannu but a super part❤️❤️❤️❤️❤️❤️

    1. താങ്ക്സ് ബ്രോ ?

  7. താൻ എന്തിനാടോ ഈ ഭദ്രയെ വച്ചിങ്ങനെ കളിക്കുന്നത് ഒരു മനസമാധാനം തരരുത്. കഴിഞ്ഞ ഭാഗം സന്തോഷിപ്പിച്ചിട്ടു അവസാനം ഒരു വല്ലാത്ത ഭാഗത്തു കൊണ്ടുപോയി നിർത്തി എന്നിട്ട് ഒരു മാസം കഴിഞ്ഞിട്ട് കാണാ വരുന്നു വന്നപ്പോഴോ അതും ഇങ്ങനെ കൊണ്ട് പോയി നിർത്തി.തന്നോടൊക്കെ ദൈവം ചോദിക്കും കണ്ടോ???

    1. സോറി ബ്രോ ??… താങ്ക്സ് ഫോർ the കമന്റ്‌ ?

  8. ❤️ ohh maahn. ഇമ്മാതിരി സസ്പെൻസ് ഒന്നും ഇടല്ലെ ബ്രോ. ബാക്കി വേഗം ഇടനേ ❤️❤️❤️❤️

    1. അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  9. Poli bro??. Suspense oru rakshayum illalo. Waiting for the next.
    *Aduth part vgm tharanee

    1. അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും ?

    1. അടുത്ത പാർട്ടിൽ പറയാം ??

  10. ഈ ഭാഗവും അടിപൊളി.പക്ഷെ September 24ത് നു ശേഷം November 3 ആയി ഈ ഭാഗം വരാൻ, ഇത്രയും delay കഥയുടെ ഒഴുക്കിന്നെ നന്നായി ബാധിക്കുന്നുണ്ട്. കഴിയുന്നതും എല്ലാ ആഴ്ച്ചയും തുടർഭാഗങ്ങൾ ഉണ്ടായാൽ നന്നായിരിക്കും.

    1. അത് പോസ്സിബിൾ അല്ല സുഹൃത്തെ…സോറി ?
      Thanks ഫോർ the words ?

  11. ♥️♥️ Next part vegam tharane?

    1. കുറച്ചു ലേറ്റ് ആകും.. സോറി ??

  12. Next part ennu varum

    1. ഉടനെ ഉണ്ടാകില്ല.. will update..?

  13. Raja,,,,,
    Orupaad wait cheytha oru part aayirunnu….vamban twistukal varum naalukalil undenn manassilaayi….mushippikkaathe veegam veegam theran adutha partukal theran sramikkane

  14. അവസാനം വന്നു അല്ലെ ഇനി ഒന്ന് സ്വസ്ഥമായിറ്റ് വായിക്കട്ടെ

  15. De poyi dha vannu

  16. Yathi alle mashe

  17. രാത്രി വായിക്കാം

  18. ആഹാ വന്നോ,വായിച്ചിട്ട് വരാം

  19. First അടിക്കാൻ വന്ന ഞാൻ ആരായി?

Leave a Reply

Your email address will not be published. Required fields are marked *