❤️അനന്തഭദ്രം 8❤️ [രാജാ] 963

“”അത് ശരി അപ്പോൾ നിനക്കും കിട്ടി തുടങ്ങിയല്ലേ…സാരമില്ല…ഇനി ശീലായിക്കോളും…. ഇവളുമാരൊക്കെ എന്തോ ദൈവമേ ഇങ്ങനെ…. നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഇവിടെ നിയമവും പുരുഷ കമ്മീഷനൊന്നുമില്ലല്ലോ….””
ചേട്ടൻ പിന്നിലേക്ക് കയ്യൂന്നി കൊണ്ടിരുന്ന് പതം പറഞ്ഞു….

 

 

“”ടാ പിന്നെ ഞാൻ വിളിച്ചതെ വേറൊരു കാര്യം കൂടി പറയാനാ…. എനിക്കൊരു എട്ടിന്റെ പണി വന്നിട്ടുണ്ട്….ആ സുദേവന്റെ കേസ് തന്നെയാ ഇഷ്യൂ…എന്റെ പുതിയ ഒരു ക്ലയന്റ്,, ആള് ഒരു ഭൂലോകഫ്രോഡാ…പാലക്കാട്‌ ഉള്ള ഒരു partnership firm ആണ് അവരുടേത്…ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ അവർക്ക് ഓപ്പറേഷൻസ് ഉണ്ട്…ആ firm ൽ സുദേവന്റെ ഫ്രണ്ട് എന്ന് പറയുന്ന ഒരുത്തൻ,, മഹേഷ്‌ എന്നാണ് അവന്റെ പേര്. അവനും ഒരു സൈലന്റ് പാർട്ണർ ആണ്…അവൻ ഇപ്പോൾ പോലീസിനെ വെട്ടിച്ചു ഒളിവിൽ ആണത്രേ…ഇതൊന്നുമറിയാതെ ഞാൻ ആ കള്ളപ്പന്നിയെ ഇന്നലെ പോയി മീറ്റ് ചെയ്തു….അതിപ്പോൾ എനിക്കൊരു കുരിശായി…അവനെ ഇന്ന് രാവിലെ പോലീസ് പൊക്കി…ഇപ്പോൾ അവനുമായി എനിക്ക് അടുപ്പമുണ്ടെന്ന് പറഞ്ഞ് പോലീസ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുവാ…..”””
ചേട്ടൻ പറയുന്നത് മിണ്ടാതെ കേട്ടിരുന്ന എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി തുടങ്ങിയിരുന്നു….

 

 

“”അല്ലടാ അവര് മുൻപും നിന്റെ ക്ലയന്റ്‌സ് ആയിരുന്നോ…?? “”
ഞാൻ ആകാംഷയോടെ ചോദിച്ചു….

 

 

“”ഇല്ലടാ…ഞാൻ ആ മൈരനെ ഇന്നലെയാണ് ആദ്യമായിട്ട് മീറ്റ് ചെയ്യുന്നത്…എന്റെ സീനിയർ ആയിരുന്ന കൃഷ്ണമൂർത്തി സർ ആയിരുന്നു അവരുടെ auditor…ഈ കൊല്ലം സർ തന്നെയാണ് എന്റെ പേര് അവർക്ക് സജ്ജെസ്റ്റ് ചെയ്തത്….എന്റെ ജൂനിയർനെ ആണ് ഞാനാദ്യം മഹേഷിനെ കാണാൻ പറഞ്ഞയക്കാനിരുന്നത്…പിന്നെ എനിക്ക് ഇന്നലെ unexpected ആയി പാലക്കാട് പോവേണ്ടി വന്നത് കൊണ്ട് ഞാൻ പോയി കണ്ട് സംസാരിച്ചു എന്ന് മാത്രം…. ഓഡിറ്റിംഗ്ന് വേണ്ട അവരുടെ books of accounts ഉം financial statements ഉം collect ചെയ്യാമെന്നും കരുതി…. പക്ഷെ ജസ്റ്റ്‌ ഒന്ന് പ്രൈമറി വെരിഫിക്കേഷൻ ചെയ്തപ്പോൾ തന്നെ എനിക്കെന്തോ ഒരു wrong connection ഫീൽ ചെയ്തു….. റെക്കോർഡ്സിലും വൗച്ചേഴ്സിലുമെല്ലാം ആകെ മൊത്തം ഒരു മിസ്മാച്ച്….പണ്ടത്തെ പോലെയല്ല,, എന്തെങ്കിലും ഫ്രോഡ് പണി കാണിച്ചാൽ അവന്മാർ മാത്രമല്ല ചെയ്തു കൊടുത്ത ഞാനും കുടുങ്ങും….അത് കൊണ്ട് ഓഡിറ്റിംഗ് വർക്ക്‌ ഏറ്റെടുക്കുന്നതിനെപ്പറ്റി ഞാൻ രണ്ടു ദിവസത്തിനുള്ളിൽ confirmation അറിയിക്കാം എന്ന് പറഞ്ഞ് നൈസ് ആയിട്ട് അവിടെ നിന്ന് മുങ്ങി….അതെന്തായാലും നന്നായെന്ന് ഇപ്പോൾ മനസ്സിലായി….നാളെ സ്റ്റേഷനിൽ ചെന്ന് പോലീസുകാരോട് ഉള്ള കാര്യം പറഞ്ഞ് ഇതിൽ നിന്ന് ഊരണം….ഓരോരോ പൊല്ലാപ്പ് വരുന്ന വഴി നോക്കണേ….. “””
തിണ്ണയിൽ നിന്നും എഴുന്നേറ്റ് പതിയെ നടു നിവർത്തി കൊണ്ട് ചേട്ടൻ പറഞ്ഞു നിർത്തി….

 

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *