കൊച്ചിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം ഞാൻ അവധിയെടുത്തു….പിറ്റേ ദിവസം രാവിലെ എനിക്ക് പുറപ്പെടണം….യാത്ര കാറിൽ തന്നെയാകാമെന്ന് തീരുമാനിച്ചു….അല്ലേൽ ചിലപ്പോൾ ട്രെയിനെ ആശ്രയിക്കാറുണ്ട്…..
പോകുന്നതിന്റെ തലേ ദിവസം രാവിലെ എണീച്ചപ്പോൾ തൊട്ട് നല്ല തലവേദനയുണ്ടായിരുന്നു…നല്ല temperature ഉം …. പിറ്റേന്ന് യാത്ര ഉള്ളത് കൊണ്ട് ഞാൻ വച്ചു താമസിപ്പിക്കാതെ രാവിലെ തന്നെ ഡോക്ടറെ പോയി കണ്ട് കൺസൾട്ട് ചെയ്യിപ്പിച്ചു….. മരുന്ന് കഴിച്ച് ഉറങ്ങിയെണീറ്റപ്പോൾ പനി കുറവുണ്ടായിരുന്നു…..ഭദ്ര എന്റെ അടുത്ത് തന്നെയിരിപ്പുണ്ട്….പനി കുറഞ്ഞില്ലെങ്കിൽ നാളത്തെ യാത്ര മാറ്റി വയ്ക്കണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു അവൾ….അല്ലേലും എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ അത് മതി പെണ്ണിന് ചുമ്മാ ടെൻഷൻ അടിച്ച് അവള് വല്ല വയ്യായ്ക വരുത്തി വയ്ക്കും…..ഗർഭിണി ആയിരിക്കുന്ന ഈ സമയത്ത് വെറുതെ ടെൻഷൻ അടിക്കരുതെന്ന് പറഞ്ഞ് ഞാൻ അവളെ രാവിലെ വഴക്ക് പറഞ്ഞിരുന്നു….വഴക്ക് കേട്ടതിന്റെ ഒരു സങ്കടമുണ്ട് പെണ്ണിന്റെ മുഖത്ത്……..
വൈകുന്നേരം അമ്മയും ഭദ്രയും കൂടി ദേവീ ക്ഷേത്രത്തിലൊന്ന് തൊഴാൻ പോയി……പനി കുറവുണ്ടെങ്കിലും ക്ഷീണം തോന്നിയതിനാൽ അവർ പോയതിന് ശേഷം ഞാൻ പിന്നെയും കിടന്നുറങ്ങി…….നെറ്റിയിൽ ആരോ തലോടുന്നതായി തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…..അമ്മയായിരുന്നു അത്…..അമ്മയുടെ കൈക്ക് നല്ല തണുപ്പുണ്ട്…മക്കളുടെ ശരീരത്തിലെ ഏത് ചൂടിനെയും തണുപ്പിക്കാൻ പോന്ന ആ ലഹരി മാതാവിൽ മാത്രം നിക്ഷിപ്തമാണ്……അമ്മയുടെ തലോടൽ പകർന്ന സുഖത്തിൽ ഞാൻ അല്പനേരം കൂടി അതെ കിടപ്പ് തന്നെ കിടന്നു….അമ്മയുടെ മുഖത്തെ വാത്സല്യം നിറഞ്ഞ ആ പുഞ്ചിരിക്കു പിന്നിലും എന്തോ വിഷമം അമ്മയെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി….ഞാൻ എഴുന്നേറ്റ് ക്രാസിയിൽ ചാരി ഇരുന്നു…….
“”ഹ്മ്മ് പനി മാറിണ്ട്…ഇപ്പൊ ചൂടൊന്നുമില്ല….””
മുടിയിഴകളിൽ തലോടി കൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ ഞാൻ മെല്ലെ അമ്മയുടെ തോളിലേക്ക് ചാരി……
“”എന്താ അമ്മേ…??അമ്മയ്ക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ…””
എന്നെ തലോടുമ്പോഴും ഇടയ്ക്ക് അമ്മയുടെ മുഖത്ത് പ്രകടമാകുന്ന വല്ലായ്മ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……
“”ഇന്ന് അമ്പലത്തിൽ നിന്ന് വരുന്ന വഴി രാമൻ ജ്യോത്സ്യരുടെ വീട്ടിലൊന്ന് കയറി……രണ്ട് ദിവസം മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ച് അജയന്റെയും നിന്റെയും ജാതകങ്ങളൊന്ന് പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു…
നല്ല കഥ ഒരു ഫീൽ ഉണ്ട് ?
Thanks bro ❣️