“”കുഴപ്പല്ല്യ ഏട്ടാ,, ഞാൻ പൊയ്ക്കോളാം…..“’
“”വാവേ അച്ഛൻ പോയിട്ട് വേഗം വരാട്ടോ…. കുറുമ്പൊന്നും കാണിച്ചിട്ട് അമ്മയെ വിഷമിപ്പിക്കല്ലേ…പാവമല്ലേ മ്മ്‌ടെ അമ്മ….“”
ഭദ്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് വയറിൽ മുഖം ചേർത്ത് അൽപനേരം ഇരുന്ന ഞാൻ അവിടമാകെ ചുംബിച്ചു കൊണ്ട് എന്റെ കുഞ്ഞിനോട് യാത്ര ചോദിച്ചു…..
ഇറങ്ങാൻ നേരം ഒരിക്കൽ കൂടി സീമെന്ത രേഖയിൽ പതിഞ്ഞ ചുണ്ടുകൾ പിൻവലിക്കവേ ഞാൻ കണ്ടു, അടക്കി വയ്ക്കുവാൻ ശ്രമിച്ചിട്ടും അനുസരണക്കേട് കാണിക്കുന്ന എന്റെ പ്രിയതമയുടെ കണ്ണിലെ നീർമുത്തുകളെ….
വീട്ടുകാരോടെല്ലാം യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി…….
പിന്നെയുള്ള അഞ്ച് ദിവസങ്ങൾ എനിക്ക് അഞ്ച് ആണ്ടുകളായി അനുഭവപ്പെട്ടു…ആദ്യമായി ഇത്രയും ദിവസം ഭദ്രയെ പിരിഞ്ഞിരിക്കുന്നതിലെ ബുദ്ധിമുട്ട് ഞാൻ ശരിക്കും അറിഞ്ഞു….എന്നും കിടക്കുന്നതിനു മുൻപ് വീഡിയോ കാൾ ചെയ്ത് ഭദ്രയോട് സംസാരിക്കും…ഞാൻ വിളിക്കാൻ ഒരു മിനിറ്റ് താമസിക്കുമ്പോഴേക്കും അവൾ എന്നെ വിളിക്കും…. പറയത്തക്ക പ്രയാസങ്ങളൊന്നും ആ ദിവസങ്ങളിൽ ഞങ്ങളുടെ കുഞ്ഞ് അവൾക്കുണ്ടാക്കിയില്ല….ഒരു പക്ഷെ കുഞ്ഞിനറിയാമായിരിക്കും അച്ഛനെ കാണാതെ സങ്കടപ്പെട്ടിരിക്കുന്ന അമ്മയെ ഇനി താനായിട്ട് വിഷമിപ്പിക്കേണ്ടന്ന്…..ആ ദിവസങ്ങളിൽ ഞാൻ ശരിക്കും ഓർത്തത് പ്രവാസികളെ ആയിരുന്നു….ഇത് പോലെ കുടുംബജീവിതത്തിലെ പ്രിയപ്പെട്ട പലതും അന്യമാകുന്ന അവരുടെ ജീവിത സാഹചര്യത്തെപ്പറ്റി….
പ്രയാസകരമായ ആ ദിവസങ്ങൾ പതിയെ കടന്ന് പോയി…. ശനിയാഴ്ച, ഞാൻ കൊച്ചിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങുന്ന ദിവസം….അവിടെ നിന്നും പോരുന്നതിനു തൊട്ട് മുൻപാണ് എനിക്ക് സെലിന്റെ കാൾ വരുന്നത്….അവൾ അവിടെ എന്റെ വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്…….വൈകുന്നേരം സുരേന്ദ്രനങ്കിളിന്റെ വീട്ടിലേക്ക് ഭദ്രയെ താൻ കൂട്ടി കൊണ്ട് പൊയ്ക്കോളാമെന്ന് സെലിൻ പറഞ്ഞു….വേറെ പ്രശ്നമൊന്നുമില്ലെങ്കിലും ഇപ്പോഴത്തെ ശാരീരിക അവസ്ഥയിൽ ഭദ്രയെ എങ്ങോട്ടേക്കെങ്കിലും തനിച്ച് വിടുന്നത് എനിക്ക് ടെൻഷൻ ഉള്ള കാര്യമാണ്…..മാത്രമല്ല അവിടെ അങ്കിളും ആന്റിയും വീട്ടിൽ ഇല്ലാ…..ആന്റിയുടെ ഒരു ബന്ധു സുഖമില്ലാതെ ഗുരുതരാവസ്ഥയിലാണ്…കോട്ടയത്താണ് അവരുടെ വീട്….അവരെ കാണാൻ അങ്കിളും ആന്റിയും അങ്ങോട്ട് പോയിരിക്കുകയാണ്….നാളയെ മടങ്ങി എത്തു…..ഭദ്ര
നല്ല കഥ ഒരു ഫീൽ ഉണ്ട് ?
Thanks bro ❣️