❤️അനന്തഭദ്രം 8❤️ [രാജാ] 964

❤️അനന്തഭദ്രം 8❤️

Anandha Bhadram Part 8 | Author : Raja | Previous Part

 

നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും,,,നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ,,,നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ,,,,
പാദസരങ്ങളണിഞ്ഞ നിൻ പാദമുദ്രകളിൽ അധരം ചേർക്കും ശലഭമായ് മാറിടും ഞാൻ…”””
************************

 

സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ,, കാതുകളിൽ അലയടിക്കുന്ന വാഹനങ്ങളുടെ ഘോരശബ്ദത്തിനിടയിലും സ്വന്തം ഹൃദയത്തിന്റെ തീവ്രഗതിയിലുള്ള പിടപ്പ് ശരീരമാകമാനം വ്യാപിക്കാൻ തുടങ്ങിയത് ഞാൻ അറിയുന്നുണ്ടായിരുന്നു..……….

 

 

 

“സർ,,, ഞാൻ സാറിനെ തിരിച്ചു വിളിക്കാം “
ഇടറിയ ശബ്ദത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ കാൾ കട്ട്‌ ചെയ്തു…പതിയെ സീറ്റിലേക്ക് ചാരിയിരുന്നു…തലയിലാകെ ഒരു പെരുപ്പ് അനുഭവപ്പെട്ടു…ശരീരമാകെ തളർന്നു പോകുന്ന പോലെ…. ഇരു കൈത്തലവും സ്റ്റിയറിങ്ങിൽ അമർത്തി കൊണ്ട് ഞാൻ സീറ്റിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു പോയി….
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്….ഞാൻ വേഗം ഞെട്ടിത്തരിച്ചു കൊണ്ട് നേരെയിരുന്നു…മനസ്സിലെ സംഘർഷങ്ങൾ പകർന്ന ഒരു നിമിഷത്തെ അങ്കലാപ്പിൽ നിന്നും മനസ്സാന്നിധ്യം വീണ്ടെടുത്ത് ഡിസ്‌പ്ലെയിലേൽക്ക് നോക്കി….

“”അമ്മൂസ്..❤️ calling…….””
എന്റെ ശ്വാസഗതി പതിയെ താളത്തിലായ നിമിഷമായിരുന്നു അത്…. സങ്കടവും സന്തോഷവും ഒരേ സമയം ഇരച്ചെത്തിയ നിമിഷം…..
ഞാൻ വേഗം കാൾ അറ്റൻഡ് ചെയ്തു….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *