❤️അനന്തഭദ്രം 9❤️ [രാജാ] 970

 

കൺമുന്നിൽ അരങ്ങേറുന്ന ആ ഭീകരവേഴ്ച കാണാനുള്ള മനക്കരുത്ത് ഇല്ലാതെ ഞാൻ മുഖം തിരിച്ചു….ജസ്റ്റിന്റെയും അവന്റെ ആൾക്കാരുടെയും അലർച്ചയും ആരവങ്ങളും മാത്രം കാവിനകത്ത് മുഴങ്ങി കേട്ടു……
തീർത്തും നിസ്സഹായനായ എനിക്ക് പൊട്ടി കരയാനെ സാധിച്ചുള്ളൂ….. ശരീരം അനുവദിക്കുന്നില്ലെങ്കിലും ഒരു വേള മനസ്സ് പകർന്ന ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ എഴുന്നേൽക്കാനുള്ള ശ്രമം നടത്തി….. പതിയെ മുട്ട് കുത്തി എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ കണ്ടതും രണ്ട് മൂന്ന് പേർ പാഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു….എന്നാൽ അവരെ പ്രതിരോധിക്കാനുള്ള ബലം എന്റെ ശരീരത്തിനില്ലായിരുന്നു……..

 

ഗുണ്ടകൾ രണ്ട് പേർ എന്നെ പുറകിൽ നിന്നും പിടിച്ചു നിർത്തി…..ഈ സമയം മറ്റൊരുത്തൻ കയ്യിലെ കത്തി എന്റെ നെഞ്ചിന് കീഴ്പ്പോട്ടെന്ന പോലെ ലക്ഷ്യമാക്കി ആഞ്ഞു വീശി…….മരണം മുന്നിൽ കണ്ട ഞാൻ കണ്ണ് രണ്ടും അടച്ചു പിടിച്ചു……
പൊടുന്നനെ ഒരു വെടിയൊച്ചയും ഒപ്പം ആരുടെയൊ ഭീകരമായ അലർച്ചയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്….

 

എന്റെ നേരെ കത്തി വീശിയവൻ നിലത്ത് കിടന്ന് വേദന കൊണ്ട് പുളയുന്ന കാഴ്ചയാണ് ഞാൻ കണ്ടത്……….എന്റെ കണ്ണുകൾ ചുറ്റും പരതി….

“”രാജശേഖർ സർ……!!!!””
മഫ്തി വേഷത്തിൽ തോക്കും ചൂണ്ടി കൊണ്ട് നിന്നിരുന്ന ശേഖർ സാറിനെ ഞാൻ അവിടെ കണ്ടു….. എന്റെ നേരെ കത്തി വീശിയവന്റെ മുട്ടിനു താഴെയായാണ് സർ ഷൂട്ട് ചെയ്തിരിക്കുന്നത്….

സെലിനെ വിട്ട് എഴുന്നേറ്റ ജസ്റ്റിന്റെയും അവിടെയുണ്ടായിരുന്ന മറ്റ്‌ ഗുണ്ടകളുടെയും മുഖത്ത് ആകെ പരിഭ്രാന്തി നിറഞ്ഞു…….കയ്യിൽ കരുതിയിരുന്ന മറ്റൊരു റിവോൾവർ കൂടി ചൂണ്ടി കൊണ്ട് സർ ജസ്റ്റിനെയും ഗുണ്ടകളെയും ഗൺ പോയന്റിൽ നിർത്തി……..സാറിന്റെയൊപ്പം പോലീസ് ഫോഴ്‌സും ഉണ്ടായിരുന്നു….

“”Lock them all…..””

ശേഖർ സാറിന്റെ നിർദ്ദേശം കിട്ടിയതും അദ്ദേഹത്തിന്റെയൊപ്പമുള്ള പോലീസുകാർ ജസ്റ്റിനെയും കൂട്ടരെയും കീഴ്പ്പെടുത്തി കൊണ്ട് അവരെയെല്ലാവരെയും വിലങ്ങു വച്ചു….ജസ്റ്റിന്റെ കയ്യിൽ ഉണ്ടായിരുന്ന പിസ്റ്റൾ പോലീസ് പിടിച്ചു വാങ്ങി…..

ശേഖർ സാർ ഓടി എന്റെ അരികിലേക്ക് വന്നു….എന്റെ കയ്യിലെ കെട്ട് അദ്ദേഹം അഴിച്ചു മാറ്റി………..

“സർ എന്റെ ഭദ്ര………””

 

“”Dont worry അനന്തു……കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു….ഭദ്രയ്ക്കൊന്നും

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

150 Comments

Add a Comment
  1. Bro eppozha varun admin vellom paranjo

    1. ❣️രാജാ❣️

      ഇന്നത്തെ Upcoming stories ൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്

  2. നല്ലവനായ ഉണ്ണി

    Inn varum enn paranjit vanilalo

    1. ❣️രാജാ❣️

      ഇന്നലെ അയച്ചു കൊടുത്തിട്ടുണ്ട്.. ഇന്ന് വരും

      1. Bro eppozha varun admin vellom paranjo

  3. Palarivattom sasi

    Raja,part 10 ennu submit cheyum??

    1. ❣️രാജാ❣️

      നാളെ..?

      1. Palarivattom sasi

        ??

  4. ❣️രാജാ❣️

    വൈകിയാണെങ്കിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… നെക്സ്റ്റ് പാർട്ട് രണ്ട് ദിവസത്തിനുള്ളിൽ തരാൻ കഴിയുമെന്നാണ് പ്രതീക്ഷ…

  5. സ്ലീവാച്ചൻ

    രാജ ബ്രോ,
    എട്ടാം പാർട്ട് വരാൻ ഒരു gaap വന്നപ്പോൾ ശരിക്കും തുടർന്ന് വായിക്കാനുള്ള ഫ്ലോ പോയതാ. അതോണ്ടാ വായിക്കാൻ ഇത്രയും വൈകിയത്. വായിക്കാതിരുന്നത് മണ്ടത്തരം ആയെന്ന് ഇപ്പൊൾ തോന്നുന്നു. ഈ രണ്ട് പാർടും ത്രില്ലടിപ്പിച്ച് ഒരു പരുവമാക്കി. ഭദ്ര രക്ഷപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

    1. ❣️രാജാ❣️

      വൈകിയാണെങ്കിലും വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… നെക്സ്റ്റ് പാർട്ട് രണ്ട് ദിവസത്തിനുള്ളിൽ തരാൻ കഴിയുമെന്നാണ് പ്രതീക്ഷ…

Leave a Reply

Your email address will not be published. Required fields are marked *