“ അതൊക്കെ പോട്ടെ… അജു ഇന്ന് ജോയിൻ ചെയ്യുവല്ലെ??…” സമീറ മാം പെട്ടന്ന് വിഷമം മാറ്റി എന്നോട് ചോദിചു…
ഞാൻ അതേ എന്ന് തലയാട്ടി…
“എന്നാപ്പിന്നെ ക്ലാസ്സിലേക്ക് പോക്കോ… ഇന്ന് വേറെയും ഒരു ന്യൂ അഡ്മിഷൻ ഉണ്ട് നിങ്ങൾടെ ക്ലാസ്സിലേക്ക്…”
ഞാനും ഷംനയും അവിടെ നിന്ന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ പിറകെ നിന്നും ആരോ വിളിച്ച് ഞങൾ തിരിഞ്ഞു…
“ആ… ആരാ ഇത് കൃഷ്ണേട്ടനോ…” ഷംന ചോദിക്കുമ്പോൾ ആണ് ഞാൻ പുള്ളിയെ കാണുന്നത്…
“ അല്ല മോളെ ഇത് ഷംല കുഞ്ഞിൻറെ മകനല്ലെ…”
“ അതേ… അജ്‌സൽ…” ഞാൻ മറുപടി പറഞ്ഞു…
“ അതെങ്ങനെ പെട്ടന്ന് മനസിലായി കൃഷ്ണേട്ടന്..” ഷംന ആശ്ചര്യപ്പെട്ടു
“ സുലൈമാൻ സാഹിബിനെ നേരിട്ട് കണ്ട പോലെ ഉണ്ടല്ലോ മോളെ… അതാ…” പുള്ളിക്കാരൻ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു…
“ആ… അവൻ ഇന്ന് മുതൽ കോളേജിൽ കേറി… പിന്നെ അജു… ഇതാണ് കൃഷ്ണേട്ടൻ… നമ്മടെ കോളേജ് പ്യൂൺ ആണ്…”
ഞാൻ ഒന്ന് ചിരിച്ച് കൈ കൊടുത്തു…
“എന്നാൽപ്പിന്നെ നിങ്ങൾ ക്ലാസ്സിലേക്ക് പൊക്കോ മക്കളെ…”
“ശരി ചേട്ടാ… പിന്നെ കാണാം…” ഞാൻ പറഞു…
ഞാൻ പിന്നെ ആവിടെന്ന് ഇറങ്ങി നേരെ ക്ലാസ്സിലേക്ക് വിട്ടു… ഷംന അവൾടെ ക്ലാസ്സിലും…. നോക്കി നോക്കി അവസാനം ആ ബോർഡ് കണ്ടൂ… “I sem BBA”
ഞാൻ പിന്നെ ഒന്നും നോക്കിയില്ല… ഐശ്വര്യമായിട്ട് വലത് കാൽ വച്ച് ക്ലാസ്സിലേക്ക് കേറി… ജീവിതത്തിലെ പുതിയ അധ്യായം… ക്ലാസിൽ കേറുമ്പോൾ അത്യാവശ്യം പിള്ളേരൊക്കെ ഉണ്ട്… ഞാൻ നേരെ വന്ന് ബാക്ക്ബെഞ്ചിൽ ഇരുന്നു… അവിടെ ആൾറെഡി രണ്ട് ബോയ്സ് ഉണ്ടായിരുന്നു… ഗേൾസ് ആണ് കൂടുതൽ… ബോയ്സ് ഒരു പതിനാറ് പേരുണ്ട്… ഇരുപതിമൂന്ന് പെണ്ണുങ്ങൾ അവിടെ ഉണ്ടായിരുന്നു… ഞാൻ നോക്കുമ്പോൾ ഷാനി നടുക്കത്തെ റോവിൽ സെക്കൻഡ് ലാസ്റ്റ് ബെഞ്ചിൽ നടുക്കായി ഇരിപ്പുണ്ട്… പുതിയ ഒരാളെ കണ്ടത് കൊണ്ടാവണം എല്ലാരും എന്നെ തന്നെ നോക്കുവാണ്…
“ ഹൈ ബ്രോ…” എൻറെ അടുത്ത് ഇരുന്ന ഒരാൾ എന്നെ വിളിച്ചു…
ഞാൻ: ഹൈ ബ്രോ…
അവൻ: ഐ ആം സനോഫർ… സനു എന്ന് വിളിക്കും..
ഞാൻ: ഞാൻ അജ്സൽ… അജു എന്ന് വിളിക്കും…..
സനു: ഇവൻ അബിൻ… അബി എന്ന് വിളിക്കും…
ഞാൻ: വിളിച്ചത് മതി ബ്രോ….
ഞങ്ങൾ മൂന്നുപേരും ചിരിച്ചു….
അബി: ബ്രോ ഇവിടത്തെ ഷാനിയുടെ കസിൻ ആണല്ലെ……
ഞാൻ: അതേ… പിന്നെ ഈ ബ്രോ വിളി ഒന്ന് ഒഴിവാക്ക് മച്ചാനെ… ആകെ ഒരു ഫോമൽ രീതി പോലെ…”
സനു: അത് അളിയാ നമ്മൾ കമ്പനി ആവുന്നെ അല്ലേ ഉള്ളു…. അതാ….
അബി: ഇനി നമ്മൾ കട്ട ബഡ്ഡീസ്…
ഞങ്ങൾ വീണ്ടും കൂടുതൽ കാര്യങ്ങളൊക്കെ പറഞ്ഞു കമ്പനി ആയി…
ബാക്കി എവിടെയാ
Varaaraayille
Adutha eppozha?
ബ്രോ വളരെ നന്നായിട്ടുണ്ട്. എന്നാണ് ബാക്കി വരുക
Bro any updates
Adutha part ennu varum
എവിടെ ബ്രോ
ഇട്ടേച്ചു പോയോ..
Next part enna?