അന്ധകാരം 5 [RDX-M] 105

ആ വാൾ ആരോ കല്ലിൽ കുത്തി നിർത്തിയത് പോലെ ആണ് ഇരിക്കുന്നത്…..

ആ വാളിൽ നിന്നും ശബ്ദവും പ്രകാശവും പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുന്നത് ഒരു അൽഭുതത്തോടെ അവൻ നോക്കി നിന്ന്….

ഓരോ ശബ്ദം വരുമ്പോഴും വെള്ളത്തിൽ വരുന്ന ഓളങ്ങളെ പോലെ വാളിൽ നിന്നും അവ തുടങ്ങി വായുവിൽ അവ അലിഞ്ഞു ചേർന്നു കൊണ്ട് ഇരിക്കുന്നു…

ആ ശബ്ദത്തിൻ്റെ ഒരേ പ്രതിദ്വനിയും ഗുഹയുടെ ഉള്ളിൽ തട്ടി അവിടെ ആകെ മുഴങ്ങിക്കൊണ്ട് ഇരുന്നു….

ആ കല്ലിനു കീഴെ ആയി ഒരു വെളുത്ത മുത്തുകൾ കൊണ്ട് തീർത്ത മനോഹരം ആയ ഒരു മാല…ആ മാലയിൽ നിന്നും വാളിൽ എന്ന പോലെ പല നിറത്തിൽ ഉള്ള പ്രകാശം വരുന്നുണ്ട്…

വാളിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നതിനോട് ഒപ്പം ആ മാലയില് ആരോ മുകളിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ അതു ഉയരാൻ ആയി ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു…

എന്നാല് മാലയുടെ ഒരു വശം കല്ലിൻ്റെ അടിയിൽ ആയിരുന്നതിനാൽ ആ മാലയ്ക്ക് അവിടുന്ന് ഉയരാൻ സാധിക്കുമായിരുന്നില്ല…

സമയം പോകുന്നതിനോടൊപ്പം ആ വാളിൽ നിന്നും വരുന്ന പ്രകാശത്തിൻ്റെ തീവ്രത കുറഞ്ഞൂ….അതു പതിയെ പതിയെ ഇല്ലാതെ ആയി…അതോടെ ആ മാലയുടെ പ്രകാശവും പതിയെ ഇല്ലാതെ ആയി…ഉടനെ ആ മാല ചലനം നിലച്ചു കൊണ്ട് നിലത്തേക്ക് വീണു…

അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ ആ മാലയുടെയും വാളിൻ്റെയും പ്രകാശം അവിടുന്ന് ഇല്ലാതെ ആയി….അവിടെ ആകെ മുഴുവൻ ഇരുട്ട് വ്യാപിച്ചു…

പെട്ടന്ന് അവൻ്റെ ഉളളിൽ നിന്നും ആരോ വിളിക്കുന്നത് പോലെ അവന് തോന്നി…അതു ദൂരെ എവിടെ നിന്നോ മുഴങ്ങി കേട്ടു കൊണ്ട് ഇരുന്നു….

The Author

RDXM

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

8 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… ഈ പാർട്ടും കിടു…
    പക്ഷെ സഹോ ലേറ്റാകുന്നതുന്റെ പേരിൽ സ്റ്റോറിടച്ച് വിട്ടുപോകുന്നുണ്ട്…. ങ്കിലും ok… റീസൺ കിട്ടിയല്ലോ…
    ഇനി അധികം ലേറ്റാകില്ല ന്നു വിശ്വസിക്കാം ല്ലേ…
    സഹോ ഒരൊ ഭാഗവും വളരെ ആകാംഷയോടെ ആണ് വായിക്കുന്നത്.. രക്തം രക്ഷസിന്റെ വരവിൽ ഒന്നു ഭയന്ന് പക്ഷെ നായകൻ അതും തരണം ചെയ്യും ന്നു മനസിലായി… ❤️❤️❤️
    ഇനിയും ഒരുപാടു നികൂടതകൾ പുറത്തുവരാനുണ്ട്… കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️
    Pic സൂപ്പർ… ❤️❤️❤️
    നന്ദുസ് ❤️❤️

  2. ബ്രോ…ഒരു കാര്യം ചോദിക്കട്ടെ.. ഈ ജനാർദ്ദനൻ,വിശ്വൻ,സൂര്യ കർണൻ ഒക്കെ വെള്ളിനക്ഷത്രം സ്റ്റോറിലെ കഥാപാത്രങ്ങൾ അല്ലേ…അവർ എന്താ ഈ സ്റ്റോറിയിൽ..ഇതുമായി എന്തങ്കിലും ബന്ധം ഉണ്ടോ അവരുമായി….

  3. ഞാൻ ശരിക്കും ഈ കഥ മറന്നു പോയി !!!ഏതായാലും വായിക്കാം Late ആക്കരുത് അടുത്ത ഭാഗം ❤️ തൻ്റെ എഴുത്തിൽ നല്ല feel കിട്ടുന്നുണ്ട് അതു കിട്ടാൻ ചില്ലറ പണി എടുത്താൽ പോര എന്നറിയാം എന്നാല്ലും Work Late ആയാൽ എന്നെപ്പോലുല്ലള്ളവർ ടെ touch വിട്ടുപോക്കും അതൊന്നു പരിഗണിക്കണം ട്ടോ
    എന്ന് സ്വന്തം,
    വിനോദൻ❤️

  4. ഒരു ആസ്റമത്തിൽ വച്ചുള്ള കഥ ഉണ്ടല്ലോ, കുറച്ചു കാലം മുന്നേ. അത് ഏതാണ്.

  5. Sathyam parana maranu poyi bro story ini kazhinja parts oke nokanam , oru horror elements oke ullath und adipoly story aarnu..ee part enthayalum nokate ..ini thotu thiraku aanel ,oru 2-3 weeks kudi enkilum oru valiya part kitiyal kollarnu

  6. Bro ee story de koode parallel vere oru love story koode indairunile ath enthayyi, enthayalum enikk story ormayund baaki vaayikatte

    1. ആന്മരിയ alle bro??

  7. Bakki udane kanumo bro

Leave a Reply

Your email address will not be published. Required fields are marked *