അങ്ങനേ അഖില ഒരു മോഡൽ ആയി
Angane Akhila Oru Model Ayi | Author : Raja Master
ഞാൻ അഖില നായർ. കാസർഗോഡ് ജില്ലയിൽ നിന്ന് വരുന്നു. കൂട്ടുകാർ എന്നെ അഖ്ഖി എന്ന് സ്നേഹത്തോടെ വിളിക്കും. അച്ഛനും എന്റെ രണ്ട് കുഞ്ഞനുജത്തിമാരും അടങ്ങുന്നതാണ് എന്റെ കുടുംബം. ഞാൻ തീരെ ചെറുപ്പമായിരുന്നപ്പോൾ അമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ ഞാൻ ഹൈദരാബാദിൽ ഒരു എൻജിനീയറായി ജോലി ചെയ്യുകയാണ്.
ചെറുപ്പം മുതലേ എന്റെ വലിയ സ്വപ്നം ഒരു മോഡലാകണം എന്നതായിരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ആ മോഹം ഒരു തീവ്രമായ ആവേശമായി എന്നിൽ വളർന്നു. ഞാൻ പലതരം പോസുകൾ എടുത്ത്, അനുജത്തിമാരെയും കൂട്ടുകാരെയും കൊണ്ട് ഫോട്ടോയെടുപ്പിക്കുമായിരുന്നു. ഓരോ ഷൂട്ടും എന്റെ മോഡലിംഗ് ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാൻ എനിക്ക് ആവേശം നൽകി.
കൊല്ലത്ത് ഒളള അമൃത കോളേജിലാണ് ഞാൻ എന്റെ എൻജിനിയറിങ് പഠനം പൂർത്തിയകിയത്. എൻജിനീയറിംഗ് ബിരുദം കഴിഞ്ഞയുടൻ തന്നെ ഒരു മികച്ച ടെക് കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചു. അങ്ങനെ ഞാൻ കോർപ്പറേറ്റ് ലോകത്ത് എന്റെ കരിയർ ആരംഭിച്ചു. എങ്കിലും, ഒരു മോഡലാകാനുള്ള മോഹം ഒരിക്കലും എന്നിൽ മരിച്ചിരുന്നില്ല.
ഏകദേശം ഒരു വർഷം മുൻപാണ് ഞാൻ ഹൈദരാബാദിൽ വെച്ച് ചില ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയത്. അതൊന്നും പ്രൊഫഷണൽ ആയിരുന്നില്ല, കൂട്ടുകാർ എടുത്തു തരുന്ന സാധാരണ ചിത്രങ്ങൾ മാത്രം. ഞാൻ അവയെല്ലാം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമായിരുന്നു.
എന്റെ ഒരു ഫോട്ടോഗ്രാഫർ സുഹൃത്ത് വഴി എനിക്ക് ചില പ്രാദേശിക വസ്ത്ര ബ്രാൻഡുകളുടെ പരസ്യങ്ങളിലും, ടിവി ഷോപ്പുകളിലുമൊക്കെ മോഡൽ ചെയ്യാനുള്ള അവസരം ലഭിച്ചു. അവിടെ വെച്ചാണ് ഞാൻ രാഹുലിനെ പരിചയപ്പെടുന്നത്. ആ ഷൂട്ടുകളിലെ മെയിൽ മോഡലായിരുന്നു രാഹുൽ. ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ നല്ല കൂട്ടുകാരായി മാറി.

അടുത്ത പാർട്ടിൽ എന്ത് സംഭവിക്കും?