അണിമംഗലത്തെ ചുടലക്കാവ് 2 [ Achu Raj ] 307

അണിമംഗലത്തെ ചുടലക്കാവ് 2

Animangalathe Chudalakkavu Part 2 bY Achu Raj

Previous Parts | Part 1 |

 

 

സുഹൃത്തുക്കളെ എന്നെ മറന്നില്ല എന്ന് വിചാരിക്കുന്നു … ജീവിതത്തില്‍ വന്ന ചില നല്ല പുതിയ മാറ്റങ്ങളുടെ തിരക്കുകള്‍ കാരണം കുറച്ചു നാളായി ഇങ്ങോട്ട് കയറി നോക്കിയിട്ട്…. ഈ സൈറ്റ് എനിക്ക് എന്‍റെ ജീവനോളം പ്രിയപ്പെതാണ്..എന്‍റെ പഴയ കഥകളിലെ കമന്റുകള്‍ ശ്രദ്ധിച്ചവര്‍ക്കു അറിയാം അതിലെ ഭദ്ര എന്നൊരു നാമം… എന്‍റെ പ്രണയം…കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും പ്രണയത്തിന്റെയും യാധനകളുടെയും എല്ലാം ഒടുവില്‍ അവള്‍ ഇന്നെന്‍റെ ജീവിത സഖിയാണ്…അതിനു കാരണം ഈ ഒരു സൈറ്റാണ്…അതിനുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണ്..
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വേണ്ടി ഇപ്പോള്‍ മറ്റൊരു രാജ്യത്താണ്..ചില സാങ്കേതിക കാരണങ്ങളാല്‍ അവള്‍ക്കു കൂടെ വരാന്‍ സമയം ആയില്ല എന്നത് ഒഴിച്ചാല്‍ ജീവിതം വളരെ അധികം സന്തോഷത്തിലാണ്…ഇനി ഇവിടുണ്ടാകും
വായിക്കാന്‍ കുറെ അധികം കഥകള്‍ ബാക്കി ഉണ്ട് … അതോടൊപ്പം ഞാന്‍ തുടങ്ങി വച്ച കഥ പൂര്‍ത്തിയാക്കാനും ഉണ്ട്…. ഈ കഴിഞ്ഞ ഏപ്രില്‍ 6നു എന്‍റെ കുരുതിമലക്കാവിന്റെ ആദ്യ ഭാഗം വന്നിട്ട് ഒരു വര്ഷം തികയുന്നു…
ഒരുപാട് സന്തോഷമുണ്ട്… നിങ്ങളാണ് എന്നെ ഒരു ചെറിയ എഴുത്തുക്കാരന്‍ ആകിയത്… അതിനുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരില്ല… ഇപ്പോള്‍ എഴുതുന്ന ഈ കഥയുടെ ആദ്യ ഭാഗം വായിക്കാത്തവരും ഓര്‍മയില്‍ ഇല്ലാത്തവരും അതില്‍ നിന്നും തുടങ്ങുമല്ലോ…
വീണ്ടും നടന്നു തുടങ്ങുകയാണ് കഥകളുടെ ഈ വലിയ സാഗരത്തിന്റെ തിരകള്‍ക്കരികിലൂടെ….

ആ പേരും മഴയുള്ള ദിവസം ഒരു ചെറു കുടയില്‍ മഴയില്‍ നിന്നും അഭയം തേടി വിനു ആ വലിയ കോളേജ് ഗേറ്റിന്റെ അതിര് കടന്നു കൊണ്ട് അകത്തേക്ക് നടന്നു…അകത്തേക് കടന്നപ്പോള്‍ മഴ അല്‍പ്പം കൂടി കൂടിയോ എന്നൊരു സംശയം വിനിവിനു തോന്നാതിരുന്നില്ല…
ഹാ താന്‍ വന്നതിന്‍റെ സന്തോഷം കാണിക്കുന്നതാകും പ്രകൃതി എന്നവന്‍ വെറുതെ ചിന്തിച്ചു…വിശാലമായ ക്യാമ്പസ്‌ ആണു അവിടം..നിറയെ വലിയ മരങ്ങളും അതിനു ചുറ്റും വിദ്യാര്തികള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളും എല്ലാം കൊണ്ട് ഒരു അടിപൊളി കോളേജ് തന്നെ…
വിനു തന്‍റെ മനസില്‍ സ്വപനങ്ങള്‍ നെയ്തു കൊണ്ട് മുന്നോട്ടു നടക്കാന്‍ തുനിയവെ പെട്ടന്നോരാള്‍ തന്‍റെ കുട കീഴിലേക്ക് ഓടി കയറി…
അതെ അതൊരു പെണ്ണാണ്… വല്ലാത്തൊരു ആകര്‍ഷണീയമായ ഗന്ധം അവളില്‍ നിന്നും വിനിവിനു ലഭിച്ചു…കോളേജിലേക്ക് കാലെടുത്തു കുത്തിയപോളെക്കും നല്ല കാര്യങ്ങള്‍ ആണല്ലോ ഈശ്വരാ നടക്കുന്നത്…
ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ വിരിയിച്ചുകൊണ്ട്‌ വിനു തന്‍റെ കുടകീഴിലെ അദിതിയെ നോക്കി…അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

82 Comments

Add a Comment
  1. കട്ടപ്പ

    പോന്നു മോനെ…..അച്ചു….നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു….ശരിക്കും ഓരോ ഭാഗങ്ങളും വായനക്കാരുടെ കണ്മുന്നില്‍ കാനുന്നത്പോലെ എഴുതി പിടിപ്പിക്കാന്‍ അച്ചുവിന് ഒരു പ്രത്യേക കഴിവുണ്ട്….

  2. Ponnu bro oru rekshyum ella. Poli……….. katta waiting adutha partinu vendi……

  3. അച്ചു അച്ചുവിന്റെ ലവ് സ്റ്റോറി ഇവിടെ ഒരു ആത്മകഥ പോലെ എഴുതാമോ വിരോധം ഇല്ലെങ്കിൽ?

  4. Dear Achu Raj..

    Thanks for the wonderful story threads.. your writing ✍️ is really amazing.. cant wait for the next part..

    1. അച്ചു രാജ്

      Thanks for ur wonderful words bro… nxt part ll cm soon

  5. വേനൽ ചൂടിൽ വെന്തുരുകി ഉൾവനങ്ങളിൽ ചേക്കേറി ആളൊഴിഞ്ഞ പാറകെട്ടുകളിൽ പാർക്കുമ്പോഴും ഓർമയിൽ എന്നും വനത്തിന്റെ വശ്യ സൗന്ദര്യം പോലെ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന പ്രിയ സ്നേഹിതനെ ഓർക്കാറുണ്ട്…പ്രിയ സഖിയുടെ കൈ പിടിച്ച് മനുഷ്യരാശിയുടെ വേറിട്ട പാതകളിൽ സഞ്ചാരിയുടെ പരിവേഷം സ്വീകരിക്കുമ്പോൾ ഓരോ നിമിഷവും ഉൾവനത്തിന്റെ വശ്യസൗന്ദര്യം പോൽ ഓർമയിൽ തിളങ്ങുന്നവയാകട്ടെ എന്നാശംസിക്കുന്നു…സ്നേഹ ഗർജനങ്ങളോടെ

    ഭഗീര

    1. അച്ചു രാജ്

      അവധിയെടുത്ത നാളുകൾ അത്രയും നഷ്ടമായ ഒന്നാരുന്നു താങ്കളുടെ വിലയേറിയ വാക്കുകൾ കൊണ്ടുള്ള സന്തോഷം… തിരികെ വന്നപ്പോൾ മധുരമൂറുന്ന വാക്കുകൾ താങ്കൾ എന്റെ മനസു വീണ്ടും നിറച്ചിരിക്കുന്നു.. ഇതിനെല്ലാം പകരം തരാൻ സ്നേഹം മാത്രമേ മുതൽകൂട്ടായുള്ളു…

Leave a Reply to JOB Cancel reply

Your email address will not be published. Required fields are marked *