അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ] 250

ഒന്നുകൂടി പിറകിലേക്ക് നീങ്ങിയ അവന്‍ ആ ഭിത്തിയില്‍ ഇടിച്ചപ്പോള്‍ ചെറുതായി ആ ഭിത്തി ഒന്നനങ്ങി ..വിനു തിരിഞ്ഞു ആ ഭിത്തിയില്‍ കൈക്കൊണ്ടു ഒന്ന് പതിയെ അടിച്ചു നോക്കി..ഇത് പൊള്ളയായ ഭിത്തിയാണല്ലോ..അവന്‍ അതൊന്നു പതിയെ തള്ളി..ഇല്ല അനങ്ങുന്നുണ്ട് പക്ഷെ ,,വിനു വീണ്ടും അത് ആഞ്ഞൊന്നു തള്ളി…കാലപഴക്കത്തിന്റെ കാഠിന്യം അറിയിച്ചുക്കൊണ്ട് വലിയ ശബ്ദത്തോടെ ആ ഭിത്തി ഒരു വാതിലായി രണ്ടായി തുറന്നു…
അതിനുള്ളില്‍ നിന്നും നിറയെ വവാലുകള്‍ ഓടിയകന്നു…വിനു ഒരുഭാഗതെക്ക് മാറി നിന്നു…എല്ലാ വവ്വലുകളും പോയതിനു ശേഷം വിനു തുറന്നു വന്ന ആ വാതിലിനു മുന്നിലെത്തി…ധാരാളം മാറാലകള്‍ ഉള്ളതെല്ലാം അവന്‍ കൈകള്‍ കൊണ്ട് വൃത്തിയാക്കി വീണ്ടും ആ വാതില്‍ ഇച്ചിരി കൂടി തുറന്നു…വീണ്ടും കലാപഴക്കത്തിന്റെ ശബ്ദം ബാക്കിയാക്കി ആ വാതില്‍ മുഴുവനായു തുറന്നു..മുന്നില്‍ ഇരുട്ട് മാത്രമാണ്..അവന്‍ പുറത്തു കത്തി നില്‍ക്കുന്ന ഒരു വിളക്കു കൈയില്‍ എടുത്തു….
അതിന്‍റെ പ്രകാശത്തില്‍ അവന്‍ ആ തുറന്നു കിടക്കുന്ന വാതിലിന്‍റെ അകത്തേക്ക് നടന്നു..അവന്‍ ആ വാതില്‍ കടന്നു അകത്തു കയറിയത് എവിടെ നിന്നോ മന്ത്രോച്ചാരണങ്ങള്‍ പോലെ എന്തൊക്കെയോ വിനുവിന്‍റെ കാതുകളിലേക്ക് ഒഴുകിയെത്തി..
“ഓ..സ്പുര സ്പുര..ചാമുണ്ട്വേസ്വരി…ഗോര പ്ര്നവാധക….സ്പുക സോദര..”
മന്ത്രങ്ങള്‍ നീണ്ടുകൊണ്ടയിരുന്നു…ഒരു ബാക്ക്ഗ്രൌണ്ട് മ്യുസിക്ക് പോലെ വിനുവിന്‍റെ കാതില്‍ അത മുഴങ്ങി കേട്ടുക്കൊണ്ടിരുന്നു..അവന്‍ ഇല്ലാത്ത ദൈര്യം സംഭരിച്ചു അകത്തേക്ക് കയറി..വെളിച്ചം ആ മുറിക്കുളില്‍ പതിയെ പരന്നു നിറയാന്‍ തുടങ്ങി…കൈയിലെ വെളിച്ചത്തിന്‍റെ നിഴലില്‍ അവന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു ചുറ്റും നോക്കി..
അത്യാവശ്യം വലിയൊരു അറ തന്നെ ആണു അത്…അതിന്‍റെ ഒത്ത മദ്ധ്യത്തിലായി എന്തോ ഉണ്ടല്ലോ…ഉവ് ..ഉണ്ട്…വിനു അതിനടുത്തേക്ക് നടന്നു…അവന്‍റെ ശ്വാസത്തിന്‍റെ ശബ്ദം മാത്രമാണ് അവിടം ഉണ്ടായിരുന്നത്…ഒരു തുള്ളി കാറ്റുപ്പോലും കടന്നു ചെല്ലാത്ത ഒരു അറ …അതാണ്‌ അവിടം എന്നതും വിനുവിന് മനസിലായി..
മദ്ധ്യത്തിലായി ചെറുവലിപ്പത്തില്‍ ഉള്ള ഒരു പീടമുണ്ടായിരുന്നു അതില്‍ നാല് വിളക്കുകളും അതിനു നടുക്കായി ഒരു ചുവന്ന കുടവും അത് ചുവന്ന പട്ടു കൊണ്ട് മൂടപ്പെട്ടതായും വിനു കണ്ടു…
അവന്‍ ആ നാല് വിളക്കുകളും കത്തിച്ചു..അവിടമാകെ പ്രകാശം പരന്നു..അവന്‍ ചുറ്റും നോക്കി…ചരിഞ്ഞ രൂപത്തിലുള്ള ഒരു അറയാനത്…ഇവിടെ ഇനി എന്താണോ ആവോ…ഈ കുടം തുറക്കണോ..വേണ്ട..ഇനിയും അബദ്ധങ്ങള്‍ വേണ്ട…ഇങ്ങോട്ടേക്കു ഇറങ്ങി പുറപ്പെട്ടത്‌ തന്നെ വലിയൊരു മണ്ടത്തരമാണ്…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

93 Comments

Add a Comment
  1. Great story.. Please do post next part as soon as possible.. You have talent even to get published

    1. അച്ചു രാജ്

      അയച്ചു കൊടുത്തുട്ടുണ്ട് ബ്രോ… വാക്കുകൾക്കു നന്ദി

  2. അടിപൊളി. ആകാംഷ ശരിക്കും കൂട്ടുന്ന എഴുത്ത്. ഒരുപാട് ഇഷ്ടമായി. ബാക്കി ഭാഗങ്ങൾ വേണം.

    പിന്നെ വേറെ ഒരു കഥയും ഉണ്ടായിരുന്നില്ലേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ച കഥ. അത് തീർത്തോ?

    1. അച്ചു രാജ്

      വാക്കുകൾക്ക് ഒരുപാടു നന്ദി.. ആ കഥ തീർന്നില്ല… അതും ഉടനെ എഴുതി തുടങ്ങും..

  3. ചില വായനാനുഭവങ്ങൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും. മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാവും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഒരൊറ്റ അധ്യായം. ഈ ഭാവന മുളപൊട്ടുന്ന ആ മനസ്സിന് എന്നോട് തോന്നിയ പ്രണയം ഈ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. മറ്റേതൊരു വായനക്കാരെയും പോലെ ആകാംഷയുടെ മുൾമുനയിലാണ് ഞാനും. ആകെ ഒരു വ്യത്യാസമേ ഉള്ളു. കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നെന്നു നിങ്ങൾ എല്ലാവരും ഇവിടെ എഴുതുമ്പോൾ, എല്ലാ ദിവസവും അടുത്ത ഭാഗം എഴുതി തീർത്തോ എന്നു ചോദിച്ചു ഞാൻ പുറകെ നടക്കുവാ. ഒരു സൂചന പോലും തരില്ല കേട്ടോ. കഥ ആദ്യം വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാറുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ് അല്ലേ അച്ചു.

    1. അച്ചു രാജ്

      ഭാഗ്യം എന്റേതാണ് ഭദ്ര… നിന്നിൽ നിന്നിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞത്… എനിക്ക് വേണ്ടി നീ എഴുതി തീർത്ത വാചകങ്ങൾക്കു മുൻപിൽ ഇത് വെറും കോറിയിടൽ മാത്രം… ഇന്നും നിന്റെ പല എഴുത്തും എനിക്ക് അപ്രാപ്യമാണ്… പിന്നെ കഥയുടെ കാര്യം അതിന്റെ തുടർച്ച എനിക്ക് പോലും അറിയില്ല… ഞാൻ ആദ്യമേ പറഞ്ഞില്ലെ എല്ലായിടത്തും ഞാൻ കഥ പാത്രങ്ങളെ ശൃഷ്ടിച്ചു പക്ഷെ ഇവിടെ അവരാണ് ഞാൻ എന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തത്.. someone want to tell something to somebody…. അത്രമാത്രം എനിക്കറിയാം അതേന്നേക്കാൾ കൂടുതൽ നിനക്കും…

    2. തന്റെ ഭാഗ്യം

    1. അച്ചു രാജ്

      താങ്ക്സ്

  4. ?MR.കിംഗ്‌ ലയർ?

    അച്ചു ബ്രോ,

    എന്താ ഇപ്പൊ പറയുക, വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു. ഗംഭീരം, കാമവും ഫ്രിക്ഷനും നല്ല പോലെ ആസ്വദിച്ചു വായിച്ചു. ആ അറക്കുള്ളിലെ സംഭവഗങ്ങൾ ഞാൻ നേരിട്ട് അനുഭവിക്കുന്നത് പോലെ തോന്നി വിനുവിന് പകരം ഞാൻ ആണ് അതിൽ അകപ്പെട്ടിരിക്കുന്നത് എന്ന് തോന്നി.ഓരോ ഭാഗവും വായിച്ചു കഴിയുമ്പോൾ അടുത്ത ഭാഗം വായിക്കാൻ ആകാംഷയോടെയും കൊതിയോടെയും കാത്തിരിക്കുകയാണ്. അത്രമേൽ ഇഷ്ടപ്പെട്ടു ഓരോ ഭാഗവും വരിയും വാക്കുകളും എല്ലാം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. അച്ചു രാജ്

      നല്ല വാക്കുകൾ നല്ല ആളുകൾ പറയുമ്പോൾ വീണ്ടും വീണ്ടും അക്ഷരങ്ങളെ തേടി അലയാൻ മടി തോന്നാറില്ല… ഇതുപോലുള്ള നാല് വാക്കുകൾ മതി നല്ലൊരു കഥ ജനിക്കാൻ… നന്ദി ബ്രോ

  5. അച്ചു ഭായി ആ ഫ്ളോവിൽ ഈ പാർട്ടും വായിച്ചു പേജ് തീരുന്നതു arijinilla.സൂപ്പർബ് Awesome. ????

    1. അച്ചു രാജ്

      വാക്കുകൾ ഒരുപാടു സന്തോഷിപ്പിക്കുന്നു… നന്ദി ബ്രോ

  6. അക്ഷരലോകത്തെ മാന്ത്രികാ…എന്ത് എഴുതണം എന്നറിയില്ല…അങ്ങയുടെ എഴുത്തുകൾക്ക് മനസ്സിൽ ഓര്മകളുടെയും… വിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും…നിഗൂഢതയുടെയും എല്ലാം പോറലുകൾ വരുത്താന് കഴിയുന്നുണ്ടെന്നും അത് അങ്ങനെ ഒന്നും മാഞ്ഞു പോവില്ല എന്നും ഉറപ്പാണ്….അങ്ങയുടെ കഥയിലെ കമ്പിക്ക് പോലും ഒരു ക്ലാസ് ഉണ്ട്…ഒരുപാട് ഇഷ്ടപെടുന്ന എഴുത്തുകാരന് ഒരുപാട് സ്നേഹം…

    1. അച്ചു രാജ്

      ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുപടികൾ എഴുതാൻ ഞാൻ അക്ഷരങ്ങൾക്കായി അലയുകയാണ്.. ഞാൻ എഴുതി തുടങ്ങും മുതൽ ഉണ്ട് ഈ പേരും അഭിപ്രായങ്ങളു… അർഹിക്കുന്നതല്ലങ്കിലും അക്ഷരലോകത്തെ മാന്ത്രികൻ എന്ന് എന്നെ വിളിച്ചതും താങ്കൾ തന്നെ… ഈ സപ്പോർട്ടിന് മുന്നിൽ ശിരസു നമിക്കുന്നു… ഒരുപാടു നന്ദി ബഗീര

      1. കുരുതിമലക്കാവ് മുതൽക്കേ താങ്കളുടെ എഴുത്ത് ഇഷ്ടമാണ്..അതുകൊണ്ട് അഭിപ്രായങ്ങൾ എഴുതാൻ മടിക്കാറില്ല..എഴുതിയ എല്ലാ കഥയിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു മാന്ത്രികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിൽ വിളിച്ചു തുടങ്ങിയത്…എഴുതുന്ന എല്ലാ അഭിപ്രായങ്ങൾക്കും മുടങ്ങാതെ ഉള്ള താങ്കളുടെ മറുപടി പിന്നെയും അഭിപ്രായങ്ങൾ തുടരാൻ ഉള്ള കാരണമാണ്…ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…എഴുത്തിലൂടെ തന്നെ പ്രിയസഖിയെ കണ്ടെത്തി എന്നറിഞ്ഞു..കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ആശംസകൾ അറിയിച്ചിരുന്നു…അച്ചുവിനും ഭദ്രക്കും സ്നേഹ ഗർജനങ്ങളോടെ…
        ബഗീര..

Leave a Reply

Your email address will not be published. Required fields are marked *