“എന്നോട് ക്ഷേമിക്ക്…അറിഞ്ഞോ അറിയാതെയോ ഞാന്‍ തെറ്റുകള്‍ ചെയ്തിരിക്കാം ..പക്ഷെ ഒന്ന് ഞാന്‍ പറയാം..എനിക്കവളെ വേണം…അവളെ സ്വന്തമാക്കണം…അവളോടൊത് ഒരുപാട് കാലം ജീവിക്കണം”
“എളുപ്പമല്ല ഈ പറഞ്ഞതൊന്നും…എതിരിടാന ഉള്ളത് അങ്ങനുള്ള ആളുകളുമായി ആകുമ്പോള്‍ ഭയം വേണ്ട പക്ഷെ സൂക്ഷ്മത വേണം…കളിക്കുന്നത് കരി നാഗതിനേക്കാള്‍ വിഷവിത്തുക്കളോടാണ് എന്നത് ഓര്‍മയില്‍ ഇരിക്കട്ടെ”
വിനുവിന് പകുതിയും മനസിലായില്ല…എങ്കിലും അവന്‍ കൊശവന് നേരെ തലകുലുക്കി കാണിച്ചു…വീണ്ടും വലിയ് ശബ്ദത്തോടെ ആ പക്ഷി അവര്‍ക്ക് മുകളിലായി പറന്നു പോയി…കൊശവന്‍ മുകളിലേക്ക് നോക്കി കൊണ്ട് പതിയെ മന്ദഹസിച്ചു…
“ഏതാണ് ആ പക്ഷി?”
“മാരിചന്‍”
“അതാരാ”
അതിനുത്തരം വലിയൊരു ചിരി ആയിരുന്നു കൊശവനില്‍ നിന്നും വന്നതു..എന്നോട് പതിയെ സംസാരിക്കാന്‍ പറഞ്ഞിട്ട് ഇയാള്‍ക്ക് എന്ത് ആകാം..അപ്പോള്‍ കാടും നിയമങ്ങളും ഒന്നും ഇല്ലേ..വിനു മനസില്‍ അത് പറഞ്ഞപ്പോള്‍ പെട്ടന്ന് ചിരി നിര്‍ത്തി കൊശവന്‍ വിനുവിനെ കടുപ്പിച്ചു നോക്കി…കോപ്പ് ഇയാള്‍ക്ക് ഇതൊക്കെ കേള്‍ക്കാവോ?…ആ ഇത്രയൊക്കെ നടക്കുന്നില്ലേ..പിന്നെ ഇത് മാത്രം എന്താലെ…
പോടുനന്നെ ആരുടെയോ സംസാരം കേട്ടു തുടങ്ങി…വിനു അല്‍പ്പം ഭയപ്പാടോടെ കൊശവനെ നോക്കി…കൊശവന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…എന്നിട്ട് പതിയെ ചിരിച്ചു കൊണ്ട് തന്‍റെ കൈയിലെ ഭാണ്ഡത്തില്‍ നിന്നും ഒരു പൊതി എടുത്തു തുറന്നു.,,,അതില്‍ നിന്നും അല്‍പ്പം പുഷ്പം എടുത്തു മുകളിലേക്ക് കാണിച്ചു കൊണ്ട് എന്തൊക്കെയോ മന്ത്രങ്ങള്‍ എന്ന് തോന്നിക്കും പോലെ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടു ആ പുഷപങ്ങള്‍ വായുവിലെക്കെറിഞ്ഞു….
ശേഷം മറ്റൊരു പൊതി കൂടി ഭാണ്ഡം തുറന്നെടുത്തു…അത് സ്വര്‍ണം കൊണ്ടുള്ള ഒരു ചിലങ്ക ആയിരുന്നു…ആ ചിലങ്കയില്‍ അയാള്‍ നിസഹമായി ഒന്ന് നോക്കി…അത് വിനുവിന് നേരെ നീട്ടി അയാള്‍ അവനെ നോക്കി..വിനു അത് വാങ്ങിച്ചു അതിലേക്കു നോക്കി..
“അവളുടെ ജീവ വായുവും പ്രണയവും എല്ലാം അതായിരുന്നില്ലേ..കൈമാറാന്‍ ഉള്ള സമയം ആയി..ചെയ്തു…ഇനി സൂക്ഷിച്ചുവച്ചോ….”
വിനു അതിലേക്കു നോക്കി…അവളുടെ കാലുകളില്‍ ഇത് ഞാന്‍ അണിയിക്കും..മനസില്‍ ഇരുന്നു ആരോ അവനോടു പറഞ്ഞപ്പോലെ…
“അങ്ങ് കാഴ്ചകള്‍ കണ്ടു തുടങ്ങുകയാണു ,,നിബന്ധനകള്‍ മറക്കാതിരിക്കു ….ഒപ്പം കാണുന്ന കാഴ്ചകളെ മനസ്സില്‍ പകര്‍ത്താന്‍ മറക്കണ്ട….കലാകാരനല്ലേ…അത് പറഞ്ഞു തരണ്ട കാര്യമില്ല എന്ന് അറിയാം എന്നാലും…”
വിനുവിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ആ ചിലങ്ക കൈയില്‍ വച്ചു നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതു..അതുകൊണ്ട് തന്നെ കൊശവന്റെ വാക്കുകള്‍ എല്ലാം തന്നെ അവനില്‍ വികാര മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല…
“മുന്നോട്ടു നടക്കാം…ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം…”
അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു…
അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു…
തുടരും…
Achu Bro,
Ithu Randamthe thavanyanu vitu povunathu. Vayanakare Mushipikathe thirichu Vannukude.
എവിടെ തുടർച്ച?
ശരിക്കും മയങ്ങി പോയ വരികൾ. തുടർ ഭാഗങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു
വെൽ ഡൺ അച്ചു രാജ്
kurachu sahithyam koodipoyo ennoru doubt illathilla ithinu munpilathe bhagangalil kandoru spark ithieniku thonniyilla, ithil ingane oru abhipryama vere arum paranju kandila athu kondu thanne parayanamo ennu oru samsayam undayirunnu . enkilum parayunnathanu nalathu ennu thonni
ലഹരിപോലും തോല്‍ക്കും ഈ വായന ❤️❤️❤️???
അച്ചു…..
കഥയുടെ ഓരോ വരിയും വായിച്ചപ്പോള്‍ വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീല്‍…വിനുവിന്റെ ഓരോ കാഴ്ചകളും ഞാന്‍ എന്റെ കണ്മുന്നില്‍ കണ്ടു, ഞാന്‍ മാത്രമല്ല കഥ വായിച്ച എല്ലാവര്ക്കും അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാവും, അതാണ് ഒരു യഥാര്‍ത്ഥ എഴുത്തുകാരന്റെ മിടുക്ക്.നമിച്ചു……..
കഥ നന്നായി അടുത്ത കാത്തിരിപ്പിനു ഫലമുണ്ടാകട്ടെ
അച്ചു ബ്രോ,
എന്താ പറയുക, ഓരോ വാക്കും ആസ്വദിച്ചു വായിച്ചു. സാഹിത്യം വാരി വിതറുകയല്ലേ. വിനു വെക്കുന്ന ഓരോ ചുവടും ഞാൻ എന്റെ കൺമുന്നിൽ കണ്ടു. ബ്രോ വാക്കുകൾ കൊണ്ട് പ്രകൃതിയെ പോലും മനോഹരമാക്കി തീർത്തു. എല്ലാ ചേരുവകളും ഒരുമിച്ചു ചേർത്ത് പണിതുയർത്തുന്ന ഒരു കൊട്ടാരം. ഇനിയും ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട് അതൊക്കെ വരും ഭാഗങ്ങളിലൂടെ പറയാം…. അച്ചു ബ്രോ വിനുവിന്റെ പിന്നാലെ ഞാനും ഉണ്ട് ആ ചിത്രം പൂർണമാക്കാൻ… ആ കവിതയെ മുഴുവിപ്പിക്കാൻ…. കാത്തിരിക്കുന്നു അമാനുഷികമായ അതുഗ്രൻ ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
വിനുവിന്റെ പിറകിൽ അല്ല ഒപ്പം നടക്കാം ബ്രോ നമുക്ക്… ഞാൻ ഈ കെട്ടിപൊക്കുന്നതു ഒരു കൊട്ടാരമെങ്കിൽ നിങ്ങളെ പോലുള്ളവരാണ് അതിന്റെ നെടുതൂണുകള്.. ഈ സപ്പോർട്ട് മുന്നോട്ടും പ്രതീക്ഷിച്ചുകൊണ്ടു…
അന്യായം അണ്ണാ… ഒരു രക്ഷയില്ല… കിടുവേ
ഈ മൂന്നു വാക്കുകൾ എന്നിൽ ഉണ്ടാക്കുന്ന സന്തോഷം അതിനു ഞാൻ എന്തു പകരം വാക്കും? ???????
അച്ചു ബ്രോ എന്ന ഫീൽ ആണു ഓരോ വരികളിലും.ആാാ ഒരു ത്രില്ലിൽ വായിച്ചു തിരുന്നതേ arijinilla.അടുത്ത പാർട്ടിനായി കട്ട waiting അച്ചു ബ്രോ.
ഓരോ വരികളിലും ഉള്ള ഫീൽ.. ഇതാണ് എനിക്ക് വീണ്ടും എഴുതാന് ഉള്ള പ്രജോദനം… നന്ദി ജോസഫ് ബ്രോ
Daa achuvee ninte oro partum vayichal kittunna anuboothi ath paranj ariyikkan kazhiyathathanu..athrayum manoharamanu ninte ezhuth..animangalathe yuarajavineyum avnte sundhariyeyum ariyan ayi kaathirikkunnu…
Ninteyum badhrayudeyum kadha kelkkanayi kathirikkanu taaa…2 perkum ente ashamsakal
Baghavan
അഭിപ്രായ താളിൽ എന്നും കാണാൻ ആഗ്രഹിക്കുന്ന പേരുകളിൽ ഒന്ന്.. നിങ്ങളുടെ അഭിപ്രായം എല്ലാം തന്നെ വളരെ വിലപ്പെട്ടതാണ്… കഥ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം… അടുത്ത ഭാഗങ്ങൾ വേഗത്തിലാക്കും.. ആശംസകൾ സ്വീകരിക്കുന്നു
അച്ചു.. ആകാംക്ഷയുടെ മുൾമുനയിൽ ഇനിയും നിര്ത്തല്ലേ.. ഒരുപാടു ടൈം എടുക്കുന്നുണ്ടല്ലോ ഓരോ പാർട് ഇടാനും.. ഇങ്ങനെ ലറ്റ് ആയാൽ കഥയുടെ ടച്ച് പോകും..അതു മാത്രമല്ല ടെന്ഷന് ആയി റന്നെപോലെയുള്ള പല ആളുകൾക്കും ഹാർട്ട് അറ്റാക്കും വരും..അതുകൊണ്ടു ദൈവത്തെയോർത് വേഗം ഇടൂ.. മനുഷ്യനെ ടെന്ഷന് ആക്കുന്നതിനും ഇല്ലേ ഒരു പരിധി ഒക്കെ..
സൂപ്പർ, ഓരോ ഭാഗവും അടിപൊളി ആയിട്ടുണ്ട്, വാക്കുക്കൾ എല്ലാം മനസ്സിൽ തന്നെ കയറിപ്പറ്റി, വിനുവിന്റെ ഭൂതകാലം അറിയാനായി കട്ട വെയ്റ്റിംഗ്
കാത്തിരുപ്പുകൾ വെറുതെ ആകാതിരിക്കട്ടെ അല്ലെ… വാക്കുകൾക്ക് നന്ദി ബ്രോ
Bro page kottane oru aagraham paragatha nalla avatharanam vindum vayikkan thonnunna avatharanam kalakki kaduvarathu baki udan pradishikkunnu
തിരക്കുകൾ കൊണ്ടാണ് പേജുകൾ കുറയുന്നത് അടുത്ത ഭാഗം അത് പരിഹരിക്കാൻ ശ്രമിക്കാം… കഥ ഇഷ്ട്ടപെടുന്നു എന്ന് കേൾക്കുബോൾ അതിയായ സന്തോഷം.. നന്ദി ബ്രോ
അച്ചു ബ്രോ, വളരെ മനോഹരമായ അവതരണം.ഓരോ വരിയിലും ഉള്ള ചന്തം ഒന്ന് വേറെ തന്നെയാണ്.ഇതിലൂടെ കടന്നുപോകുമ്പോൾ ഓരോ വാക്കും ഫീൽ ആവുന്നുണ്ട്. കീപ് ഗോയിങ്
ആൽബി
കഥയിൽ ഇഴുകി ചേർന്ന് വായിക്കാൻ കഴിയുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് ആൽബി ബ്രോ.. വാക്കുകൾ നന്ദി bro
അച്ചു ബ്രോ ഈ ഭാഗവും പൊളിച്ചു. ശരിക്കും ഇന്ട്രെസ്റ്റിംഗ് ആവുന്നുണ്ട് കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
കഥ ഇഷ്ട്ടപെടുന്നതിൽ ഒരുപാടു സന്തോഷം ബ്രോ.. അടുത്ത ഭാഗം വൈകാതെ വരും.. നന്ദി
അക്ഷരലോകത്തെ മാന്ത്രിക…
എന്താണ് എഴുതേണ്ടത്…പൂരപറമ്പുകളിൽ ചെപ്പടി ജാലകന്റെ മുന്നിൽ അത്ഭുതപ്പെട്ടു നിൽക്കുന്ന ഒരു കൊച്ചു കുട്ടിയുടെ മാനസികാവസ്ഥയിൽ നിൽക്കുമ്പോൾ.എന്ത് എഴുതാനാണ്.എങ്ങനെ പ്രശംസിച്ചാലും മതിവരില്ല.ഗംഭീരം.ശിവന്റെ രൗദ്രതയുടെ ചൂടാറിഞ്ഞതാണ്..ഇനി ശക്തിയുടെ ശാന്തത കൂടി അറിയാൻ സമയമായി..പ്രണയഭദ്ര..ഭദ്രയോട് എന്റെ അന്വേഷണം അറിയിക്കാൻ മറക്കല്ലേ..
എനിക്ക് കിട്ടുന്ന ഇതുപോലുള്ള അഭിപ്രായങ്ങൾ ആണ് ബ്രോ എഴുതാനുള്ള എന്റെ പ്രജോദനം… എന്നും ഈ വാക്കുകളുടെ എല്ലാം ഓർമ്മകൾ എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുകയാണ്.. ഉപമകൾക്കു ഒരുപാടു സന്തോഷം.. അന്വേഷണം തീർച്ചയായും അറിയിക്കും ബ്രോ
വേനലിൽ വരുന്ന മഴയുടെ കുളുർമ്മയാണ് അച്ചു രാജിന്റെ കഥയിൽ. പുതുഹർഷമനുഭവിക്കും വാക്കുകളിലൂടെ കടന്നുപോകുമ്പോൾ….
ഈ കഥയിൽ എനിക്ക് പരിസരങ്ങളെ മറക്കാനുള്ള ഘടകങ്ങൾ ഒരുപാടുണ്ടായിരുന്നു.
നന്ദി, ഇതുപോലുള്ള നവനീതങ്ങളുമായി വരുന്നതിൽ.
സ്നേഹപൂർവ്വം
സ്മിത
ചില നൈമിഷികമായ സാഹചര്യങ്ങൾ അത് എന്തു തന്നെ ആയിക്കൊള്ളട്ടെ എഴുതാൻ ഇരിക്കുമ്പോൾ ഞാൻ നോക്കുന്ന ചുരുക്കം ചില റെഫറൻസ് എഴുത്തുകളിൽ ഒന്നിന്റെ ഉടമയായ എഴുത്തുക്കാരിയിൽ നിന്നും ഉള്ള ഇത്തരം അക്ഷരക്കൂട്ടുകൾ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്… അവയിൽ നിന്നും ലഭിക്കുന്ന പ്രജോദനം അതിലേറെയും… വാക്കുകൾ പോരാതെ വരുന്നു എനിക്കിതിന് മറുപടി കുറിക്കാൻ.. ഒരുപാടു നന്ദി സ്മിത
അച്ചു രാജ്
ഒന്നും പറയാനില്ല പൊളിച്ചു മുത്തേ??………ഓരോ ഭാഗവും വായിക്കുമ്പോൾ അതുമുന്നിൽ നടക്കുന്നപോലെ ഒരു ഫീൽ ആണ്… അടുത്ത ഭാഗത്തിനായി കട്ട waiting…… വേഗം തന്നെ കാണില്ലേ???????
ഓരോ ഭാഗവും വായിക്കുമ്പോൾ അത് മനസിന്റെ തിരശീലയിൽ വരുന്നു ഇതിനേക്കാൾ വലുത് എന്താണ് ഒരു എഴുത്തുകാരന് ലഭിക്കേണ്ടത്.. നന്ദി ബ്രോ
അച്ചു എന്തുപറയണം എങ്ങിനെ പറയണം എന്നൊന്നും എനിക്ക് അറിയില്ല ഈ കഥയിലെ വിനുവിനെ പോലെ അത്രയ്ക്കും ലെയിച്ചുപോയി മനോഹരം ആയിട്ടുണ്ട്
ശ്രീ
ഈ വാക്കുകൾ ധാരാളമാണ് എന്നെപ്പോലുള്ള ഒരു ചെറിയ എഴുത്തുകാരന്റെ മനസ് നിറക്കാൻ… മനോഹരം എന്ന പദം ഒരു അംഗീകാരമായി കാണുന്നു.. നന്ദി ബ്രോ
അച്ചു വളരെ മനോഹരമായിട്ടുണ്ട് ഈ ഭാഗം ഭാഗം അടുത്ത ഭാഗം വൈകരുത് അത്രമാത്രം ആകാംഷയോടെയാണ് ഈ ഭാഗം വായിച്ചു തീർത്തത്. വിനോദിന് മാത്രമല്ല ഞങ്ങൾക്ക് ഓരോരുത്തർക്കും അറിയണം എന്തായിരുന്നു ഭൂതകാലത്ത് എന്ന് സസ്നേഹംthe tiger
ഭൂതകാലം… മനുഷ്യൻ ചികഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത എന്നാൽ ചികഞ്ഞെടുത്താൽ അതിനോളം മനോഹരം മറ്റെന്താണ് അല്ലെ..വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത ഭാഗം വേഗത്തിലാക്കും
അച്ചൂ… അല്പം ദുഖവും ദേഷ്യവും ഉണ്ട്… എവിടെ നക്ഷത്രങ്ങൾ പറയാതിരുന്നതിന്റെ ബാക്കി???
ബ്രോ അത് തീർച്ചയായും എഴുത്തും എന്റെ കഥകൾ എന്റെ ഉത്തരവാദിത്തം ആണ്.. പൂർത്തിയാക്കാൻ സമയം ചില തടസങ്ങൾ ഉണ്ടാക്കുന്നു. മനസിലാക്കുമലോ
പ്രിയപ്പെട്ട അച്ചു,
ഒരു ജ്ജാതി എഴുത്താണ് ട്ടാ ഗെഡ്യേ നിന്റെ. മൻഷ്യൻ എഴുത്തിന്റെ ഒഴുക്കില് പെട്ട് കഥയുടെ ലാസ്റ്റ് പേജ് എത്തിയത് പോലും അറിഞ്ഞില്ല. ഇനി അടുത്ത ഭാഗം വരെ കാത്തിരിക്കണല്ലോന്ന് ഓർക്കുമ്പോഴാ മനസ്സിലൊരു വിങ്ങല്.
ഇനി അടുത്തത് പറയാനുള്ളത് മിസിസ് ഭദ്ര അച്ചുരാജിനോടാണ്. ഇവനെ ഇങ്ങനെ ദിവസവും ശല്ല്യം ചെയ്യണം, അടുത്ത പാർട്ട് എന്തായീന്ന് ചോയ്ച്ചിട്ട്. ഭദ്ര ഒന്ന് മുൻകൈ എടുത്താലെ ഇവനെഴുതൂ. അറിയാല്ലോ, ഭയങ്കര മടിയാ ഇവന്.
പിന്നെ രണ്ട് പേരുടെയും ജീവിതത്തിലേക്ക് കയറിവരാൻ പോകുന്ന അതിഥിയുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു. Wish you all the best.
ആശാനേ..
കഥ ഇഷ്ട്ടപെടുന്നു അതിന്റ ഒഴുക്കിൽ പോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ അതിയായ സന്തോഷം… അവളുടെ കഥ എന്നെ കൊണ്ട് എഴുതിക്കാനുള്ള നിര്ബന്ധിക്കൽ ചില്ലറയൊന്നുമല്ല ഇനി ആശാൻ കൂടെ അവളെ സപ്പോർട്ട് ചെയ്യല്ലേ ???? പിന്നെ അവൾ പറഞ്ഞത് സമ്മാനം അവൾ ഇന്ന് പോസ്റ്റ് ചെയ്ത കഥയാണ് കേട്ടോ.. അതിഥി ക്കുള്ള സമയം ആയില്ല.. നന്ദി ആശാനേ
ഛെ, ഞാൻ വെറുതെ തെറ്റിദ്ധരിച്ചു. സാരല്ല്യ, ഇനിയും സമയണ്ടല്ലോ.
അച്ചു.. വളരെ നന്നായിട്ടുണ്ട് ഇൗ ഭാഗവും.. അവളോടുള്ള പ്രണയവും സ്നേഹവും എല്ലാം വളരെ മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്.. അവസാനത്തെ ആ നിബന്ധന അതൊഴിവാകാമായിരുന്നൂ എന്നു തോന്നി കാരണം ആ ഉത്തരം തെറ്റിയാൽ അവൾക്ക് പിന്നീട് വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും പൂർണതയിൽ എത്തിച്ചേരാൻ… അതോർത്തപ്പോൾ ഒരു വിഷമം. ഇടയിൽ ഉണ്ടരുന്നാ ആ വേതാളം റഫറൻസ് നന്നായി…. ??? ഇനി കാണാൻ പോകുന്ന kazhchakalkkum ഉത്തരങ്ങൾക്കുമായി കാത്തിരിക്കുന്നു…??
സ്നേഹത്തോടെ
വേതാളം
അങ്ങനെ നിന്നെയും സിൽമേല് എടുത്തല്ലേ ഉണ്ണീഷ്ണാ…!!!
Hahaha
Adipole super duper story please next part
ഉടനുണ്ടാകും വിനു.. നന്ദി
ഉത്തരങ്ങൾ തെറ്റില്ലായിരിക്കാം അങ്ങനെ വിശ്വസിക്കാം… നിബന്ധനകൾ അനിവാര്യം മാത്രമാണ്… ഉത്തരങ്ങൾ വിനു കണ്ടത്തുക തന്നെ ചെയ്യും എന്ന് വിശ്വസിക്കാം.. വേതാളം ഒക്കെ ഇല്ലാതെ എന്തു അണിമംഗലം… വാക്കുകൾ സന്തോഷം ഉണ്ടാകുന്നു നന്ദി ബ്രോ
Nice work dear
Saniya
താങ്ക്സ് ഡിയർ
നീ ഒരുപാട് ആഗ്രഹിച്ച ഒരു സമ്മാനം നിന്നെ തേടി വരാനുള്ള സമയമായി അച്ചൂട്ടാ. അതു കാണുമ്പോൾ ഉണ്ടാവുന്ന നിന്റെ സന്തോഷവും എന്നെ ചേർത്തു പിടിച്ചുള്ള കള്ളചിരിയും നേരിട്ടു കാണാനാവില്ലല്ലോ എന്ന സങ്കടം ബാക്കിയാണ്. കാല്പനികതയുടെ രാജകുമാരന് എന്റെ ജീവന്റെ കയ്യൊപ്പ് പതിഞ്ഞ കാലത്തിനൊരിക്കലും മായിച്ചു കളയാനാവാത്ത സമ്മാനം….. സ്നേഹമുദ്രണങ്ങളോടെ നിന്റെ സ്വന്തം ഭദ്ര…
ആഹാ അപ്പോ നീ അച്ഛൻ ആകാൻ പോകുവാണല്ലേ കള്ള.. congrts
അച്ചു ആൻഡ് ഭദ്ര.. വരാൻ പോകുന്ന അതിഥിക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. May God bless you guys.
അയ്യോ സുഹൃത്തുക്കളെ നിങ്ങൾഎല്ലാവരും തെറ്റുധരിച്ചതാണ് അവൾ പറഞ്ഞത് അവൾ പോസ്റ്റ് ചെയ്ത ഞങ്ങളുടെ ജീവിത കഥ പ്രണയഭദ്രം അതിനെ കുറിച്ചാണ്.. കുറെ ഏറെ നാളുകളായി ഇവിടെ പലരും എന്നോടത് ചോദിച്ചപ്പോൾ നീ എഴുതിക്കോ എന്ന് ഞാൻ പരഞ്ഞിരുന്നു.. അവൾ അത് എഴുതി പോസ്റ്റ് ചെയ്യുമെന്ന് ഞാൻ പോലും വിചാരിച്ചില്ല.. അതാണ് അവൾ പറഞ്ഞത്.. അവൾ അറിവിന്റെ വഴിയിലാണ് ഇപ്പോൾ.. ഇപ്പോളൊന്നും അങ്ങനെ ഒരു അതിഥി വരാൻ ആയില്ല… എല്ലാവരും തന്ന അഭിനന്ദനങ്ങൾ ഞാൻ വരവ് വച്ചിരിക്കുന്നു.. അങ്ങനെ ഒരു അതിഥി വരുമ്പോൾ ഇവിടെ ഞാൻ അത് പറയാട്ടോ
അച്ചൂനും ഭദ്രക്കും ആശംസകൾ.
ഈ കമന്റ് അവൾ പോസ്റ്റ് ചെയ്ത കഥയെ കുറിച്ചാണ്… ആരും വേറെ വിചാരിക്കല്ലേ…
അച്ചു.. ആകാംക്ഷയുടെ മുൾമുനയിൽ ഇനിയും നിര്ത്തല്ലേ.. ഒരുപാടു ടൈം എടുക്കുന്നുണ്ടല്ലോ ഓരോ പാർട് ഇടാനും.. ഇങ്ങനെ ലറ്റ് ആയാൽ കഥയുടെ ടച്ച് പോകും..അതു മാത്രമല്ല ടെന്ഷന് ആയി റന്നെപോലെയുള്ള പല ആളുകൾക്കും ഹാർട്ട് അറ്റാക്കും വരും..അതുകൊണ്ടു ദൈവത്തെയോർത് വേഗം ഇടൂ.. മനുഷ്യനെ ടെന്ഷന് ആക്കുന്നതിനും ഇല്ലേ ഒരു പരിധി ഒക്കെ..
ഭദ്ര…
ഇവരെല്ലാവരും തെറ്റ് ധരിച്ചൂട്ടോ… നീ തുടങ്ങിവച്ച നമ്മുടെ ജീവിതഗന്ധിയെ നീ വിവരിച്ചത് കണ്ടപ്പോൾ എനിക്ക് പോലും സംശയം തോന്നി… ???????… അപ്പോ ഇവരെ തെറ്റ് പറയാൻ കഴിയില്ല… നിന്റെ അക്ഷരതാളിൽ നമ്മുടെ ജീവിത പുഷ്പ്പം വിരിയുന്നത് കാണാൻ ഞാനും..
നിന്റെ സ്വന്തം
അച്ചു…
?