പക്ഷെ തിരിച്ചറിവിന്റെ നാളുകൾ വന്നപ്പോൾ എല്ലാം പതുക്കെ മാറി…ഇന്നെന്നെ ആരും കൂട്ട് കൂടണമെന്നോ നിർബന്ധിച്ചു ഞാൻ ആരുടെയും സൗഹൃദം വാങ്ങുകയോ ചെയ്യാറില്ല..വാശി പഠനത്തോട് മാത്രം ആയിരുന്നു..എന്നെ ഉപേക്ഷിച്ച അച്ഛനും അമ്മയോടും ഒരു ദേഷ്യവും തോന്നിയിരുന്നില്ല..ഇതിനെല്ലാം ഞാൻ പരിഹാരമായി കണ്ടത് പഠനത്തിൽ മികവ് നേടിയാൽ മതി എന്നുള്ളതാണ്..
അത് സത്യം തന്നെ ആയിരുന്നു..സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയ എന്റെ സഹായം എല്ലാവർക്കും ആവശ്യമായി വന്നിരുന്നു…അവരുടെ സംശയം തീർക്കലും അവർക്ക് പറഞ്ഞു കൊടുക്കലും ഒക്കെ എനിക്ക് വലിയ ഇഷ്ടവും ആയിരുന്നു..അങ്ങനെ കാര്യ സാധനത്തിനു ഒക്കെ വേണ്ടി ആണെങ്കിലും പേരിനു ഒരു 4-5 സുഹൃത്തുക്കളെ എനിക്കും ലഭിച്ചിരുന്നു.. എന്റെ ജനിതക ദോഷം കൊണ്ടാവണം അവരും ചില കാര്യങ്ങളിൽ എന്നെ avoid ചെയ്യുമായിരുന്നു.. അന്ന് അതും വിഷമം ആയിരുന്നെങ്കിൽ ഇന്ന് അത്തരം കാര്യങ്ങൾ വരുമ്പോൾ അവർ അവോയ്ഡ് ചെയ്യനത്തിന് മുന്നേ ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറാൻ പഠിച്ചിരുന്നു..
ഇന്ന് ഞാൻ താമസിക്കുന്നത് ആന്റപ്പൻ ചേട്ടന്റെ ഔട്ട്ഹൗസിൽ വാടകക്കാണ്.. ഈ നാട്ടിലെ എനിക്കേറ്റവും വിശ്വാസവും എന്നോട് ഏറ്റവും സ്നേഹവും ഉള്ള കുടുംബം ആണിത്.. ഒരുപക്ഷെ എന്റെ അനാഥത്വം ഞാൻ മറക്കുന്നത് ആന്റപ്പേട്ടനോടും മേരിആന്റിയോടും സംസാരിക്കുമ്പോൾ ആണ്..
അവർക്ക് ഒരു മകൻ ആണുള്ളത്.. അമേരിക്കയിൽ പഠിക്കുന്നു.. സെബാൻ.. സെബാൻ ചെറുപ്പത്തിൽ എപ്പോഴും പറയും നിങ്ങടെ 2ആമത്തെ പുത്രൻകാരണമാ എനിക്ക് ഇങ്ങനെ ചീത്ത കേക്കേണ്ടി വരുന്നത് പഠിക്കാനായി മാത്രം ജനിച്ച ഒരുത്തൻ…. എന്നൊക്കെ.. എനിക്കിട്ടുള്ള ചീത്ത ആണ്..
ആന്റപ്പേട്ടൻ അനാഥാലയത്തിലെ പല കാര്യങ്ങളിലും സ്പോൺസർ ചെയ്യുന്ന ഒരു ധനികൻ ആയിരുന്നു..ഒന്നും അങ്ങോട്ട് ആവശ്യപ്പെട്ടില്ല എങ്കിലും ഒരു പേരിനും പ്രശസ്‌തിക്കും വേണ്ടിയല്ല പുള്ളി വേണ്ടത് ചെയ്യും..പണത്തിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ..
പഠനത്തിൽ മിടുക്കൻ ആയത്കൊണ്ട് തന്നെ എന്നെ പ്രത്യേക കാര്യവുമാണ്.. എന്റെ പഠനചിലവൊക്കെ അദ്ദേഹത്തിന്റെ സ്പോൺസർഷിപ് ആണ്…ജീവിതത്തിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കുടുംബം.. മേരി ആന്റിയും അങ്ങനെ തന്നെ..എന്നെ അമ്മു എന്നാ വിളിക്കുന്നെ.. മേരി ആന്റിക്ക് മോൾ ഇല്ലാത്തോണ്ട് പുള്ളിക്കാരിക്ക് ഇങ്ങനെ വിളിക്കാൻ ആണിഷ്ടം.. അല്ലേലും പേരിൽ അല്ലാലോ ആണാവണ്ടത്..
സമാധാനമായി.. അനാഥനായത് കൊണ്ട്
ഇതിൽ അമ്മക്കളി ഉണ്ടാകില്ലല്ലോ ?
❤️❤️❤️ ഞാൻ ആദ്യമായിട്ടാണ് തന്റെ കഥ വായിക്കുന്നത് അടിപൊളി
❤️❤️❤️
super
കുഞ്ഞമ്മയും ആദ്യ പ്രണയവും ഒരുപാട് നാളായി കാത്തിരിക്കുന്നു