അനിത മിസ്സും അമലും 2 [അർജുൻ] 471

മറിച്ചു തന്നെ ഇത്രയും മനസിലാക്കിയ ഒരാൾ, ഓരോ ദിവസത്തെയും ഓരോ കുഞ്ഞു കാര്യങ്ങളെയും ഓർത്തു വെക്കുന്ന ഒരാൾ, അവളുടെ ഓരോ കുഞ്ഞു കുഞ്ഞു ഇഷ്ടാനിഷ്ടങ്ങളെ സ്നേഹത്തോടെ കരുതുന്ന ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എന്നറിഞ്ഞു കൊണ്ട് തന്നെ ആണ്..

അനിതക്ക് ഇതൊക്കെ വായിച് അവനോട് പ്രണയം മുട്ടി മുളച്ചതല്ല.. മുളച്ചാൽ കൂടെ ഒരു തെറ്റുമില്ല.. അതിനൊക്കെ ഉള്ള വക 2ബുക്കുകളിൽ തന്നെ ഉണ്ടായിരുന്നു.. പക്ഷെ അനിത ചിന്തിച്ചത് ഒന്നേ ഉള്ളായിരുന്നു അവനുമായുള്ള സൗഹൃദം ബന്ധം എല്ലാം ഈ ജന്മത്തിൽ അവൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ആണെന്.. എന്റെ മകന്റെ പ്രായമുള്ള ഒരു കുഞ്ഞാണ് ഇങ്ങനെ തന്നോട് കരുതൽ കാണിക്കുന്നത് എന്നറിഞ്ഞപ്പോൾ ശെരിക്കും അവൾ മതിമറന്ന സന്തോഷത്തിൽ ആയിരുന്നു..

കഥകളുടെ ബുക്കിൽ ഒരു ലേഖനമെ ഉണ്ടായിരുന്നുള്ളു.. അത് പക്ഷെ അനിതയുമായി നേരിട്ട് ബന്ധമില്ലാത്ത ഒന്നായിരുന്നു.. അനിത ക്ലാസ്സിൽ ഒരു ദിവസം പറഞ്ഞ കഥയെ അവൻ ഒന്ന് ചില ആശയങ്ങളിൽ കൂടെ വിപുലീകരിച്ചതാണ്.. അവൾക്ക് ആ ലേഖനത്തിൽ നിന്ന് ഒരു കാര്യം മനസിലായത് അതിലെ നായികയെ അവളെ കണക്കാക്കി ആണ് അവൻ എഴുതിയിരിക്കുന്നത്…

16ഓളം കവിതകൾ ഉണ്ടായിരുന്ന അവസാന ബുക്കിലേക്ക് ആണ് അവളുടെ മുഖം പോയത്.. ചില കുഞ്ഞി കവിതകളും വലിയ കവിതകളും.. എല്ലാത്തിലും അനിതയോടുള്ള പ്രണയം മാത്രമാണ് ചോദ്യ ചിഹ്നം..

“കാലം വരച്ചതെൻ തലയിൽ അനാഥത്വം
കാലം കടത്തിയ അരുവിയാം നീയേ
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക്
നിൻ കൈവഴി ഒന്നായി പിറക്കാൻ മോഹം

ഒരു കുഞ്ഞു മഴയായ് നിന്നെ പുൽകാൻ
അവസരം തന്നില്ല എങ്കിലും
ഒരു കുഞ്ഞുകാറ്റായി ഞാനീ കരയിൽ ഉണ്ടാകും
തളരുന്ന നിന്നേ തലോടാനും
നിൻ ഓളങ്ങൾക്ക് തുഴഞ്ഞിടാൻ കരുത്തിനും”

അനിതയുടെ തീരത്ത് എന്നവൻ എഴുതിയ കവിതയിലെ അവളെ പിടിച്ചുലച്ച വരികൾ ആണത്.. അനിത അവന് എന്താണ് എന്ന്‌ പൂർണമായും മനസിലാക്കി തരുന്ന വരികൾ.. ഇവിടെ അനിത പുഴ ആവുകയാണ്.. ശെരിയാ ഈ വരികൾ വായിച്ച അവളും അതെ അവസ്ഥയിലാണ്..

പിന്നെയും കുറെ അധികം കവിതകൾ ഒക്കെ വായിച്ച അനിത കട്ടിൽ കമിഴ്ന്നു കിടന്ന് അതിൽ ലയിച്ചിരിക്കുമ്പോൾ ആണ് പിറകിൽ നിന്നും വിക്കി വിക്കി ആ വിളി വന്നത്…

“ആ ആ… അനിതേച്ചി… ”

പെട്ടെന്നു ഞെട്ടി തിരിഞ്ഞ അനിതേച്ചി കണ്ടത് തോളിൽ തൂക്കിയിട്ട ബാഗ് തറയിലിട്ട് സ്തബദ്ധനായി നിക്കുന്ന അമലിനെയാണ്.. തന്റെ എല്ലാ രഹസ്യങ്ങളും അനിതേച്ചി മനസിലാക്കി എന്ന് തിരിച്ചറിഞ്‌ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായതയോടെ നിക്കുന്ന അവന്റെ മുഖം..

പോയ സമയം അറിയാതെ എല്ലാം വായിച്ചവിടെ ഇരുന്ന അനിത അവനെ കണ്ടതും പെട്ടെന്നു ഷോക്ക് ആയെങ്കിലും പെട്ടെന്ന് തന്നെ ദീർഘ നിശ്വാസം എടുത്ത ശേഷം..

“മോനെ.. അമലേ”

(തുടരും )

The Author

31 Comments

Add a Comment
  1. അർജുൻ പേജുകൾ കൂട്ടണം ദൈർഘ്യം കുറയ്ക്കണം താങ്ക്സ് ഫോർ വണ്ടർഫുൾ ഈവനിംഗ്

  2. അളിയാ അമൽ എന്തൊരു ഭാവന ആണ് നിന്റെ വരികൾക്ക്. പറയാതെ വയ്യ ഹൃദയത്തിൽ തട്ടുന്ന. പിന്നെ എല്ലാവരെയുംപോലെ സസ്പെൻസും വേണ്ടായിരുന്നു. കാത്തിരിപ്പിന് വേദന ഒരു സുഖമാണ്. കാത്തിരിക്കും അടുത്ത വരികൾ.
    I am waiting

  3. അർജുൻ ബ്രോ കിടുക്കിക്കളഞ്ഞു കേട്ടോ ഒന്നും പറയാനില്ല ഒരേപോളി.നന്നായി മുന്നോട്ട് പോകട്ടെ അവർ തമ്മിൽ പ്രണയിക്കട്ടെ മനസ്സും ശരീരവും പരസ്പരം പങ്ക് വയ്ക്കട്ടെ.കരുതലും സ്നേഹവും എല്ലാം അവരിൽ നിറയട്ടെ.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    Withlove sajir???

  4. ഹൈ അർജുൻ, പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി, ശരിക്കും ആസ്വദിച്ചു വായിച്ചു വരികയായിരുന്നു . നല്ല ഫ്‌ലോ ഉണ്ട് എഴുത്തിനു. അടുത്ത ഭാഗത്തിനായി
    അക്ഷമയോടെ കാത്തിരിക്കുന്നു.

  5. Dracula Prince of darkness

    Page തീർന്നത് അറിഞ്ഞില്ല marvellous

  6. സൂപ്പർ ബ്രൊ… നല്ല ഫീലിംഗ് vayich പേജ് തീർന്നത് അറിഞ്ഞില്ല ഇങ്ങനെ തന്നെ കഥ മുന്നോട്ട് പോകട്ടെ… അടുത്ത പാർട്ട്‌ പെട്ടന്ന് റിലീസ് cheyyanne !!!!!!

  7. Next part udane edane……

  8. എന്താടോ ഞാൻ പറയുക. സൂപ്പർ,ഗംഭീരം,അതിമനോഹരം പറയാൻ വാക്കുകളില്ല.

  9. Super macha♥️
    Nalla feel ulla story
    Waiting for nxt part?

    1. താങ്ക്സ്

  10. അടുത്ത പാർട്ട് പെട്ടന്ന് എഴുതുമോ ?

    1. അടുത്ത ആഴ്ച ഉണ്ടാകും..

  11. വളരെ നന്നായിട്ടുണ്ട്. എന്താ ഒരു ഫീൽ !

  12. Valare nannayitund bro.. oru feel good story

  13. വടക്കൻ

    ബ്രോ….

    നിങ്ങള് വീണ്ടും പിടിച്ചു കുലുക്കി മനസ്സിനെ… നല്ല സന്തോഷം തോന്നുന്നു വായിച്ചു കഴിഞ്ഞപ്പോൾ… ബാകി പണി എടുക്കട്ടെ ഇൗ മൂഡിൽ തന്നെ….

    1. Thanks വടക്കൻ

  14. തൃശ്ശൂർക്കാരൻ

    നനയിട്ടുണ്ട് ബ്രോ ?????
    Waiting 4next part ?

  15. super aayi tta

  16. Dear Arjun, ഈ ഭാഗം വളരെ ഭംഗിയായിട്ടുണ്ട്. അമലിനു അനിതയോടുള്ള സ്നേഹവും ആരാധനയും എല്ലാം കവിതയായി എഴുതി. അനിതയോട് നേരിട്ട് പറയാൻ പറ്റാത്ത ആ വിഷമം അനിത അത് നേരിട്ട് വായിച്ചു മനസ്സിലാക്കി.ഇനി അനിതയുടെ പ്രതികരണം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. താങ്ക്സ് ഹരി

  17. Valare nannayittundu bhai…. Vegam poratte adutha bhagam

  18. Nice. Next part Pls

  19. കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്…., അഭിനന്ദനങ്ങൾ

  20. വേട്ടക്കാരൻ

    അർജുൻ ബ്രോ,ഈ ഭാഗവും വളരെയധികം
    ഇഷ്ട്ടപ്പെട്ടു. ഇതുപോലെ തന്നെ മുന്നോട്ടുപോട്ടെ.സൂപ്പർ

  21. അടിപൊളി, ഈ ഭാഗവും കൊള്ളാം, അനിതയും അമലും തമ്മിൽ കുറച്ച് കൂടി strong റിലേഷൻ ആയല്ലോ, കഥയുടെ flow എങ്ങോട്ട് ആണെന്ന് ഒരു പിടി കിട്ടുന്നില്ല

    1. Super bro

  22. Adipowli bro….
    ഓരോ ഭാഗവും കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുന്നുണ്ട്.
    അടുത്തഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

    1. ആഴ്ചയിൽ ഒരു പാർട്ട്‌ ആയിരിക്കും ബ്രോ

  23. കരിമ്പന

    Super

  24. നന്നായിട്ടുണ്ട് ബ്രോ സൂപ്പർ അടുത്ത പാർട്ട് വേഗം അയ്ക്കണേ ബ്രോ

    1. താങ്ക്സ്. ആഴ്ചയിൽ ഒരു പാർട്ട്‌ അയക്കും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *