ചേച്ചിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വന്നത് ഞാൻ മനസിലാക്കി…
“അപ്പോൾ ഞാൻ ഇനി എന്താ വിളിക്കുക.. ഭർത്താവിനെ മോനെന്നോ അമ്മു എന്നോ ഒക്കെ വിളിച്ചാൽ കൊറച്ചിൽ തോന്നുവോ?? ”
“എനിക്കെന്ത് കൊറച്ചിൽ.. ഇപ്പൊ വിളിക്കണ പോലെ അങ്ങ് വിളിച്ചാൽ മതി.. എനിക്ക് ചേച്ചി എന്നേ വിളിക്കാൻ ഒക്കു.. താലി കെട്ടി എന്നൊക്കെ പറഞ്ഞു അതിന്റെ അധികാരത്തിൽ പേര് വിളിക്കാൻ വയ്യ ”
“ആയിക്കോട്ടെ ” ചേച്ചി ചിരിച്ചുകൊണ്ട് തലയാട്ടി
ഞാൻ ആ താലി പിടിച്ച് കൊണ്ട് ” ചേച്ചി ഇത് എനിക്ക് ചേച്ചിയുടെ മുകളിൽ ഉള്ള അധികാരത്തിന്റെ സിംബൽ ആണെന്ന് ഒരിക്കലും കരുതരുത്.. എന്റെ കരുതലിന്റെ അടയാളം മാത്രമാണ് ഇത്.. ഇത് കാണുമ്പോൾ എന്നേ ഓർക്കാൻ വേണ്ടി മാത്രമാണ് ഇത് ”
“ഒരിക്കൽ കൂടി ഇത് അണിയാൻ പറ്റുമെന്നു കരുതിയുമില്ല ആഗ്രഹിച്ചതുമല്ല.. ഇതിന്റെ കൊളുത്ത് ഒന്ന് മാറ്റണം…പിന്നെ ഇതാരെയും കാണിക്കാനല്ല.. നമ്മൾ ഒരുമിച്ചുള്ളപ്പോൾ അണിയാൻ ”
“അത് തന്നെ മതി ചേച്ചി..ഇനിയൊരു കൂട്ടം ഉണ്ടേ.. ഞാൻ എടുത്തിട്ട് വരാം ”
അതും പറഞ്ഞു ഞാൻ ബാഗിൽ നിന്ന് ഒരു ചുവന്ന പെട്ടി എടുത്തു.. ചേച്ചിയുടെ അടുത്ത് ചെന്നു..ആ പെട്ടി തുറന്നു.. അതിൽ 2 വെള്ളി പാദസരങ്ങൾ ആയിരുന്നു..
“ചേച്ചി ഇത് ടീനെക്ക് വേണ്ടി വാങ്ങിയതാ.. അവൾ വരുമ്പോ ഒരു ഗിഫ്റ്റ് കൊടുക്കാൻ.. ഞാൻ ഇത് ചേച്ചിക്ക് അണിയിച്ചോട്ടെ.. ചേച്ചി എന്റെ മുന്നിലെങ്കിലും പാദസരം ഇടണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് ”
“I love u മോനു…”
“I love u too ചേച്ചി ”
ആ പറച്ചിൽ ഓക്കേ എന്നുള്ളതിന്റെ സമ്മതം ആയിരുന്നു.. ചേച്ചി കട്ടിലിൽ ഇരുന്നു.. ഞാൻ തറയിൽ ഇരുന്നു.. ചേച്ചി ഉപ്പൂറ്റി വരെ കിടന്ന സാരി കാല്പാദം കാണവിധം പൊക്കി..
ആ വെള്ളി കൊലുസ് ഞാൻ ആ പാദത്തിൽ അണിയിച്ചു.. അതിലെ കൊളുത്തുകൾ അടുക്കാതിരുന്നപ്പോൾ ഞാൻ അത് പല്ല് കൊണ്ട് കടിച് അടുപ്പിച്ചു.. അതിനിടയിൽ എന്റെ നാക്ക് ചേച്ചിയുടെ പാദത്തിൽ ഉരസി..
“ശ് ശ്.. “ചേച്ചി ചെറിയ ശബ്ദം ഉണ്ടാക്കി..
എന്റെ മനസിൽ ആ പാദത്തിൽ ഒരുമ്മ നൽകാൻ തോന്നി.. എന്റെ മനസ്സിൽ എന്തോ കൺഫ്യൂഷൻ ഉണ്ടെന്നു തോന്നിയ ചേച്ചി എന്നോട് ചോദിച്ചു..
“എന്ത് പറ്റിയടാ.. എന്താ ആലോചന ”
ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Please post new part. Its already late arjun
Will upload soon nima
ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ
Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്
Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?
Bakki anthiye
Next part waiting