അനിത മിസ്സും അമലും 3 [അർജുൻ] 523

” ചേച്ചിയോട് ജീവിതത്തിൽ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല ഇത്രയും സ്നേഹിച്ചിട്ടുമില്ല…നീ ഡയറിയിൽ കുറിച്ച ഓരോ വാക്കുകളും എനിക്ക് വേണ്ടി എഴുതിയ ഓരോ കവിതകളും ചേച്ചിയുടെ മനസിലുണ്ട്… ആരും ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ ആഗ്രഹിക്കും.. അതുപോലെ നീ പ്രണയിക്കരുത് എന്ന്‌ പറയാൻ ചേച്ചിക്ക് അവകാശം ഇല്ല എന്ന്‌ മനസിലാക്കുന്ന ആളാണ് ഞാൻ.. പക്ഷെ ഇത്തരം ഒരു ബന്ധത്തിലും ചേച്ചിക്ക് ഇന്ന് വിശ്വാസമില്ല മോനെ…” ചേച്ചിയുടെ ആ പറച്ചിലിൽ ഞാൻ ഒന്ന് മുഖം ഉയർത്തി ആ മുഖത്തേക്ക് നിസ്സംഗതയോടെ നോക്കി..

ചേച്ചി പതിയെ നടന്ന് കട്ടിലിൽ വന്നിരുന്നു..

“മോന്റെ പ്രായത്തിലുള്ള ഒരാൾക്ക് എന്നോട് അങ്ങനെ തോന്നേണ്ട ആവശ്യം ഉണ്ടോ എന്ന്‌ കൂടി എനിക്കറിയില്ല.. ഇപ്പോഴും എനിക്ക് നേരെ വരുന്ന കാമകണ്ണുകളെ ഞാൻ കണ്ടിട്ടുണ്ട്.. ഒന്നുകിൽ രൂക്ഷ നോട്ടത്തിലൂടെയോ നല്ല തല്ലിലൂടെയോ ഒഴിവാക്കലിലൂടെയോ അതിനെ ഒക്കെ അതിജീവിച്ചിട്ടും ഉണ്ട് ”

“പക്ഷെ അമ്മു എന്നെ നോക്കിയിട്ടുള്ളതിൽ നിറയെ ഞാൻ സ്നേഹമാണ് കണ്ടിരുന്നത്.. വർഷങ്ങൾക്ക് ശേഷം ഒരു ആൺകുട്ടിയോട് സൗഹൃദം ആയതും നിന്നോടാണ്.. അവിടെ ഒരു പ്രായം തടസമായി എനിക്ക് തോന്നിയിരുന്നില്ല.. അല്ലെങ്കിൽ നീ തോന്നിപ്പിച്ചിരുന്നില്ല.. പക്ഷെ ഈ ഉള്ളിൽ ഇതിനു മാത്രം പ്രണയം ഉണ്ടെന്നൊനും മനസിലാക്കാൻ ഞാൻ ജ്യോതിഷിയും അല്ല അത് നീ പുറത്ത് ഒരു തരത്തിലും കാണിച്ചിട്ടില്ല എന്ന്‌ തന്നെയാണ് എന്റെ വിശ്വാസം… ”

ചേച്ചി ഒരു തലയണ എടുത്ത് മടിയിൽ വെച്ചു കൊണ്ട് തുടർന്നു..

“ഞാൻ ഈ ചിത്രങ്ങൾ കാണുമ്പോഴും ഇതെല്ലാം വായിക്കുമ്പോളും ഒക്കെ ചിന്തിച്ചിരുന്നത് എന്നെങ്കിലും എന്റെ മനസിൽ ഇങ്ങനെ വല്ലോം തോന്നിയിരുന്നോ അല്ലേൽ ഞാൻ എന്റെ പെരുമാറ്റത്തിൽ ഇങ്ങനെ വല്ലോം കാട്ടിയിരുന്നോ എന്നൊക്കെ ആണ് ”

“അയ്യോ ചേച്ചി ഒരിക്കലുമില്ല.. ഇതൊക്കെ എന്റെ പൊട്ടത്തരങ്ങളാ ” ഞാൻ ഇടയിൽ പറഞ്ഞു.. ചേച്ചിയുടെ സൗമ്യമായുള്ള സംസാരം ഒരു വിധത്തിൽ എന്റെ മനസിനെ ഒന്ന് ഒക്കെ ആക്കി എന്ന്‌ എനിക്കും തോന്നി…അതായിരിക്കണം എന്റെ വാ ഓപ്പൺ ആയത്..

“അതെ ഇടയിൽ കേറണ്ട.. ഒരു കൊല്ലം നിനക്ക് പറയാനുള്ളതൊക്കെ ഞാൻ വായിച്ചു.. ഇനി ഞാൻ കുറച്ച് പറയട്ടെ ” അനിതേച്ചി ചിരിച്ചു..

എന്നോടുള്ള പഴയ സംസാരവും ആ ചിരിയുമൊക്കെ തിരിച്ചു വന്നത് എന്നെ എത്രമാത്രം ആത്മവിശ്വാസത്തിലാക്കി എന്ന്‌ നിങ്ങൾക്ക് മനസിലാകില്ല

“മോനോട് ഞാൻ തുറന്ന് പറയാമല്ലോ..ഈ ചേച്ചി ഇമോഷണലി വളരെ വീക്ക് ആയ ഒരു സ്ത്രീ ആണ്.. ശാരീരികമായും മനസികമായും വികാരങ്ങളെ ആസ്വദിക്കുകയും ചില വികാരങ്ങളിൽ വേദനിക്കുകയും ചെയ്യുന്ന സ്വഭാവം ആയിരുന്നു എന്റേത്…” ചേച്ചി ഒന്ന് നിർത്തി

The Author

40 Comments

Add a Comment
  1. പാവം പൂജാരി

    ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
    ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Please post new part. Its already late arjun

    1. Will upload soon nima

  3. ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ

    1. Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്

  4. Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?

  5. Bakki anthiye

  6. Next part waiting

Leave a Reply

Your email address will not be published. Required fields are marked *