അനിത മിസ്സും അമലും 3 [അർജുൻ] 523

അപ്പോഴേക്കും ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞിരുന്നു.. 5മിനിറ്റിലെ ആ കരച്ചിലിന് ശേഷം ചേച്ചി മൂക്ക് ചീറ്റി കൊണ്ട് കണ്ണ് തുടച്ചു..

“സോറി മോനെ.. ഇനി ജീവിതത്തിൽ ഒരിക്കലും കരയില്ല എന്ന്‌ കരുതിയതാ..പഴയ ഓർമകളിൽ പതറിപ്പോയി ”

“എനിക്കറിയില്ലേ ചേച്ചി…എന്റെ മുന്നിൽ അല്ലെ.. ചേച്ചി ആശ്വാസം ആകുന്ന വരെ കരഞ്ഞോളു.. ഇതെല്ലാം മനസിൽ കുത്തി നിറച്ച വെച്ചിരിക്കെണ്ട”

ഒരു 2മിനിറ്റത്തേ സൈലെൻസിനു ശേഷം ചേച്ചി തുടർന്നു..

“അവൻ ബലാത്കാരമായി എന്റെ സാരി വലിച്ചൂരാൻ തുടങ്ങിയപ്പോൾ ആണ് അവിടെ താഴെ ഒരു കത്തി ഞാൻ കത്തി കണ്ടത്.. പിന്നെ എന്റെ ദേഹത്തൂടെ ചോര ഒഴുകുന്നതും അവന്റെ നിലവിളിയുമായിരുന്നു ഞാൻ കേട്ടത്.. ”

ഒന്ന് ശ്വാസമെടുത്ത ശേഷം

“അതെ അവന്റെ 2വിരൽ ഞാൻ വെട്ടി..”

“മാനസികമായി വളരെ വളരെ തളർന്നു പോയ ഞാൻ ഇന്നും ഓർക്കാൻ ഇഷ്ടപെടാത്ത എന്റെ ജീവിതത്തിലെ കറുത്ത കാലഘട്ടം ആണത്.. എന്നോടുള്ള പേടി കൊണ്ടാവണം.. ഡിവോഴ്സ് മ്യൂച്വൽ സമ്മതിച്ചു ആയാളും മകനും കടൽ കടന്ന്… ”

“അതിന് ശേഷം ആണെന്ന വർഗത്തെ ഞാൻ വെറുത്തു തുടങ്ങി.. എന്റെ വികാരങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ കർക്കശക്കാരിയും ദേഷ്യക്കാരിയും ഒക്കെ ആയി മാറി..നിലനിന്നിരുന്ന സൗഹൃദങ്ങൾ അവസാനിപ്പിച്ചു.. ഒരു ഏകന്ത സന്യാസ ജീവിതം തുടങ്ങി…”

“ഇന്ന് ഈ കാണുന്ന അനിതയിൽ നിന്ന് എനിക്ക് പഴയ അനിതയെ കാണാൻ കൂടെ പറ്റുന്നില്ല..എന്റെ ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം തിരിച്ചു വന്നത് അമ്മു ജീവിതത്തിൽ വന്നപ്പോൾ ആണ്.. എനിക്കാരൊക്കെയോ ഉണ്ടെന്നു തോന്നിയത് നിന്നോട് അടുത്തിടപെഴകിയപ്പോൾ ആണ്.. ഇന്നീ പുസ്തകത്തിലെ ഓരോ വരികളെയും ഞാൻ മനസ് കൊണ്ടാണ് വായിച്ചത്.. ചേച്ചിക്ക് നിന്റെ ഈ സ്നേഹം മതി.. വേറൊന്നും അതിൽ വന്ന് പ്രശ്നങ്ങളായി അത് നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ല.. ”

“ഇന്നെനിക്ക് എന്റെ അമ്മു ഉണ്ട്.. അമ്മുവിന് ഒരു നല്ല ജീവിതം വേണമെന്ന് മാത്രമേ ഞാൻ ഇന്ന് ചിന്തിക്കുന്നുള്ളു..ഞാൻ പറയാറുണ്ടല്ലോ പലപ്പോഴും നിന്നിൽ ഞാൻ എന്നെ തന്നെ ആണ് കാണുന്നത്.. നിനക്ക് പ്രണയിക്കാനും വിവാഹം കഴിക്കാനും നമ്മൾ ഒരാളെ കണ്ടെത്തുകയും ചെയ്യും.. ”

ചേച്ചിയുടെ ദീർഖ നേരത്തെ സംസാരത്തിന് താത്കാലികമായ ഒരു സ്റ്റോപ്പ്‌ ആയിരുന്നു അത്

“ചേച്ചി.. ഒരുപാട് തുറന്ന് സംസാരിച്ചു.. ഞാനും ഒരുപാട് റീലാക്സിഡ് ആയി.. എനിക്ക് എന്റെ ജീവിതത്തിൽ നടന്ന എല്ലാം ചേച്ചിക്കറിയാം.. എനിക്ക് ചേച്ചിയോടുള്ള പ്രണയം അതിനി ഒരാളോട് തോന്നില്ല.. എന്നും പറഞ് പ്രണയിക്കാൻ ഞാൻ ചേച്ചിയെ ഒരു വിധത്തിലും സ്വാധീനിക്കില്ല.. ഇന്നലെ വരെ എനിക്ക് അനിതേച്ചിയുടെ ഒരു ഭാഗമേ അറിയുള്ളായിരുന്നു.. ”

“എന്നാൽ ലോകത്താർക്കും മുന്നിൽ തുറന്ന് കാട്ടാത്ത ചേച്ചിയുടെ രഹസ്യങ്ങൾ എന്നോട് പറയാൻ ചേച്ചിക്ക് വന്ന വിശ്വാസമുണ്ടല്ലോ അത് മാത്രം മതി ഈ അമ്മുവിന്… വേറെ ഒരു വിവാഹം കഴിക്കാൻ ഞാൻ അങ്ങനെ ഒരാണല്ല.. എനിക്ക് ഒരു സ്ത്രീയോടും ഇങ്ങനെ സ്നേഹം തോന്നിയിട്ടുമില്ല ഇങ്ങനെ തോന്നുകയും ഇല്ല.. എന്നെ അതിനൊന്നും നിർബന്ധിക്കാതിരിക്കുക എന്ന വാക്കേ എനിക്ക് വേണ്ടുള്ളൂ… ഈ അരികത്തു മരിക്കുവോളം നിൽക്കാൻ ഉള്ള അവകാശം മാത്രം മതി.. പ്രണയം പോലും വേണ്ട ”

The Author

40 Comments

Add a Comment
  1. പാവം പൂജാരി

    ജീവിതത്തിൽ നമുക്ക് കിട്ടാതായ സ്നേഹവും പ്രണയവും മറ്റുള്ളവരിൽ നിന്നും കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് വളരെ വലുതാണ്.
    ഉദാത്തമായ സ്നേഹത്തിന്റെയും കരുതലിന്റെയും ഉള്ളിൽ ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെയും ആത്മാവിഷ്ക്കാരം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Please post new part. Its already late arjun

    1. Will upload soon nima

  3. ഹായ് അർജുൻ നാലാം പാട്ട് ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച വരും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ കാണാൻ കഴിഞ്ഞില്ല വളരെ വിഷമം ഉണ്ട് കാത്തിരിക്കുകയാണ് എല്ലാ പ്രതീക്ഷയോടെ

    1. Will upload soon. ചില തിരക്കുകൾ ആയത് കൊണ്ടാണ്

  4. Dr കുട്ടൻ .. അർജുൻ പാർട്ട് 4 അയച്ചിരുന്നോ? എന്നാണ് അത് പോസ്റ്റ് ചെയ്യുക?

  5. Bakki anthiye

  6. Next part waiting

Leave a Reply

Your email address will not be published. Required fields are marked *