അനിത ടീച്ചർ : മോന്റെ പേരെന്താ.. അല്പം പേടിയോടെ താഴ്ത്തി നിന്ന ആ മുഖം ടീച്ചർ തന്റെ മൃദുലമായ കൈ കൊണ്ട് മെല്ലെ ഉയർത്തി വാത്സലത്തോടെ ചോദിച്ചു?
“അനീഷ്… മോനുട്ടൻ എന്നാ എല്ലാരും വിളിക്ക്യാ..എന്താ ടീച്ചറെ പേര്”.. അവൻ കുട്ടിത്തം വിടാതെ ചോദിച്ചു..
“അനിത പക്ഷേ മോൻ ടീച്ചറെന്ന് വിളിച്ചാ മതിട്ടോ…
അവൻ തലയാട്ടി…
” നാളെ രാവിലെ സ്കൂളിൽ പോവവുംബോ മിഠായി വാങ്ങി തിന്നോട്ടോ..
പോവുന്ന പോക്കിൽ കൈയ്യിലെ ബാക്കി പൈസയിൽ നിന്ന് ഒരു പത്തു രൂപ നോട്ട് മോനുട്ടന്റെ പോക്കറ്റിലിട്ട് കൊടുത്തിട്ട് അനിത ടീച്ചർ പറഞ്ഞു.
കിട്ടിയ നോട്ട് തിരിച്ചും മറിച്ചും നോക്കി സന്തോഷത്തിൽ അവൻ ടീച്ചറെ നോക്കി, ഗേയ്റ്റ് കടന്ന് പോവ്വും മുന്നേ അവൻ വിളിച്ചു പറഞ്ഞു” താങ്ക് യൂ ടീച്ചറേ”
ടീച്ചർ കുലുങ്ങി ചിരിച്ച് അവന്റെ ചാടി ചാടിയുള്ള പോക്ക് നോക്കി നിന്നു.
“പാവം” ടീച്ചറുടെ അമ്മ മന്ത്രിച്ചു..
ഒരു നെടുവീർപ്പോടെ ടീച്ചറൊന്ന് മൂളി..
മോനുട്ടനെ എല്ലാ കുട്ടികളും കളിയാക്കും,മുതുക്കനായിട്ടും എട്ടാം ക്ലാസിൽ വന്നിരിക്കുന്നു എന്നും പറഞ്ഞ്,പക്ഷേ അവനൊന്നും അത് ഒരു പ്രശ്നമല്ല,സ്കൂളിലെ ടീച്ചർ മ്മാരെ സഹായിച്ചും, മാഷ്മ്മരെ സഹായിച്ചും കഞ്ഞിപ്പുരയിലും ഒക്കെ ആയിട്ട് അവനങു കൂടും, കഞ്ഞിപ്പുരയുടെ താക്കോൽ എടുക്കാൻ ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് അനിത ടീച്ചർ ജോയിൻ ചെയ്യാൻ എത്തിയത്. “എന്നെക്കാളും വല്ല്യ സാർ ആണ് കേട്ടോ ഇത്,ഇവിടുത്തെ എന്ത് കാര്യവും എന്നെക്കാളും നന്നായി അറിയാവുന്നവൻ എന്ത് ഉണ്ടേലും ഇവിടെ പറഞ്ഞാ മതി” മോനുട്ടനെ നോക്കി കൊണ്ട് വേണു മാഷ് പറഞ്ഞു. അനിത ടീച്ചർ ചിരിച്ചു കൊണ്ട് തലയാട്ടി,താക്കോലും വാങ്ങി അവൻ ചാടി ചാടി ഓടി..
“പാവം” വേണു മാഷ് അവനെ നോക്കി അൽപം വിഷമത്തോടെ പറഞ്ഞു..
അനിത ടീച്ചർ: ഹം..ഇന്നലെ പരിചയപെട്ടു..അവൻ എങ്ങനാ സറെ വല്ലതും പഠിക്കുമോ?
വേണു മാഷ്: എവിടുന്ന്? നൂറ് പറഞ്ഞാൽ ഒന്ന് മനസ്സിലാകും..പിന്നെ ജയിക്കാനും തോൽക്കാനും ഒന്നുമല്ല..അവന് ഈ കുട്ടികളെ കൂടെ അങ്ങ് കഴിഞ്ഞൊളും.. അത്ര തന്നെ…എന്നാൽ ടീച്ചർ ഇനി വൈകിക്കണ്ട..ക്ലാസ്സിലേക്ക് ചെന്നോളു… ടീച്ചർ അങ്ങനെ തന്റെ ക്ലാസ്സ് റൂമിലേക്ക് തിരിച്ചു.
സ്റ്റാഫ് റൂമിൽ എല്ലാർക്കും ടീച്ചറെ നന്നായി ഇഷ്ടപ്പെട്ടു.അതിനിടയിൽ ഇതുവരെ കല്ല്യാണം കഴിക്കാത്ത അനൂപ് സാറിന് ടീച്ചറെ കണ്ടിട്ട് ഒരു കൊതി..സരള ടീച്ചർ വഴി കാര്യം ആദ്യ ദിവസം തന്നെ അവതരിപ്പിച്ചു,എന്ത് കാര്യം.. അനിത ടീച്ചർ അത് നാലായി മടക്കി അനൂപ് സാറിന്റെ കയ്യിൽ തന്നെ കൊടുത്തു.വൈകീട്ട് അനിത ടീച്ചർ മോനുട്ടനോട് “എന്നെ കൂട്ടാതെ പോവല്ലേ” എന്ന് ഓർമിപ്പിച്ചു..അത് അവന് വല്ലാതെ സന്തോഷം നൽകി,അവൻ എന്തോ അയി എന്ന് അവന് തന്നെ തോന്നി കാണും,കാരണം അവനെ ആരും അങ്ങനെ മുന്നിൽ
Wait.nice
Anitha teacher part2 eppozha??