അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ] 270

“എന്നാടി ഒരു അടക്കം പറച്ചില് ..ഞാനും കൂടെ കേക്കട്ടെ ..” ‘അമ്മ പറഞ്ഞു .

“ഓ ഒന്നുവില്ല അമ്മേ .. ഞങ്ങൾ ഇറങ്ങുവാണ് “…

“ആ …ആ എന്നാൽ പോയിട്ട് ഇറങ്ങാൻ നോക്ക് ”

നടക്കാനുള്ള ദൂരമേ ഉള്ളു അമ്പലത്തിലേക്ക് ..കൂടിപ്പോയാൽ 5 -6 മിനുട്ട് ….പുതുമോടികൾ അമ്പലത്തിലേക്ക് നടന്നു …വഴിയരികിലെ മതിലിലും വെയ്റ്റിങ് ഷെഡിലുമിരുന്ന പുരുഷ കേസരികൾ ഇരുവരെയും നോക്കി വായും പൊളിച്ചിരുന്നു…… അമൃതയും ഗാഥയും അടക്കം ചിരിച്ചു ……

“നിന്റെ മാല ഇങ്ങു അഴിച്ചു തന്നെ ..”-അമൃത ആവശ്യപ്പെട്ടു

“എന്തിനാണ് ഏച്ചി ..?”…

“ഇങ്ങു താ പെണ്ണെ ..അതൊക്കെ പറയാം ….”…

പിന്നീട് ഒന്നും പറയാതെ തന്നെ ഗാഥ അത് ഊരി നൽകി …അമൃത അത് അവളുടെ ബാഗിലേക്ക് ഇട്ടു ….ഗാഥ അത് നോക്കി നിന്നിരുന്നു …

“അമ്മുവെച്ചിയെ .വിശ്വാസമില്ലേ നിനക്ക് ..” അമൃത പരിഭമെന്നോണം ചോദിച്ചു ..

“ഏയ് ..ഈ മാല ചേച്ചിയെടുത്തോ ..അതിന് പോലും എനിക്ക് കുഴപ്പമില്ല …ഞാൻ ചുമ്മാ ചോദിച്ചതല്ലേ …ഇതിനെക്കാളും വലുതാണ് എനിക്ക് എന്റെ അമ്മുവേച്ചി ..”…ഗാഥ പറഞ്ഞു …

“മ്മ് ….എല്ലാം പറയാം …അമ്പലത്തിലേക്ക് ഒന്ന് ചെന്നോട്ടെ ….”അമൃത അവളെ നോക്കി ചിരിച്ചു ….

ഇരുവരും അമ്പലത്തുങ്കൽ എത്തി .അകത്ത് കയറി ..പുരാതനമായ ഒരു ചെറിയ അമ്പലം ..ശ്രീകൃഷ്‌ണ ക്ഷേത്രമാണ് …തിരക്കായി വരുന്നതേയുള്ളു അമ്പലത്തിൽ …അമൃതയും ഗാഥയും വഴിപാട് കൗണ്ടറിൽ ചെന്ന് ….വഴിപാടിനുള്ള രസീത് എഴുതി വാങ്ങി …ഇരുവരും നടക്ക് മുന്നിൽ ചെന്ന് നിന്ന് തൊഴുതു ..രസീത് നടക്കൽ വെച്ചു …പൂജാരി വന്ന് അതുമെടുത്ത് അകത്തേക്ക് കയറി പൂജ ആരംഭിച്ചു ….ആ സമയം കൊണ്ട് ഇരുവരും ക്ഷേത്രം വളം വെക്കുവാൻ തുടങ്ങി ..ഉയർന്നു നിൽക്കുന്ന മരങ്ങൾക്ക് നടുവിൽ ഒരു അമ്പലം ….ചുറ്റിനും കല്ല് പാകിയ പാത ….പാതയിൽ ഉരുകി തുടങ്ങിയ തുഷാര ബിന്ദുക്കൾ …..ഇല പൊഴിഞ്ഞു വീണ് മെത്ത കണക്കെ അവർക്കായി വീഥിയൊരുക്കി ….അരയാൽ മണ്ഡപം കുളിച്ച് തൊഴുത് അവരുടെ നിമിഷങ്ങളിൽ പങ്ക് ചേർന്നു ..ഉയർന്ന് നിന്ന മരങ്ങൾക്കിടയിലൂടെ സൂര്യ കിരണങ്ങൾ ക്ഷേത്രത്തിനുള്ളിൽ ചിത്രപ്പണികൾ നടത്തുന്നുണ്ടായിരുന്നു ….അമൃതക്ക് ഇത് പുതിയ അനുഭവമാണ് …പണ്ടുമുതലേ കേരളത്തിന് വെളിയിൽ ആയിരുന്നത് കൊണ്ട് അവൾക്ക് നാട്ടിൻ പുറത്തിന്റെ ഐശ്വര്യവും നന്മയും ആസ്വദിക്കുവാൻ കഴിഞ്ഞിരുന്നില്ല …അത് കൊണ്ട് തന്നെ ഈ നിമിഷങ്ങളെ അവൾ ആസ്വദിച്ചു …അവിടെ തങ്ങി നിന്നിരുന്ന കർപ്പൂരത്തിനെയും എണ്ണയുടെയും മണം അവൾക്ക് പുതിയ അനുഭൂതികളേകി … ഒന്ന് തൊഴുത് വന്ന് അവർ വീണ്ടും നടക്ക് മുന്നിലെത്തി ….

The Author

11 Comments

Add a Comment
  1. Adipoli Bro.Njn Ee Kadha Oru Keypad Mobileil Aan Vayiche.Kore Stories Vayichathil Vech Ee Storiek Ningal Oru Jeevan Kodthapole.Superb…Thudarn Ezhuthuka.Ningaluda Varikalkaayi Waiting

  2. നിർത്തല്ലേ ബ്രോ അടുത്ത ഭാഗം പേജ് കൂട്ടി എഴുതു നല്ല കഥകാണ്

  3. Bro
    Bakki koodi idu

  4. Next part evide bro പേജ് കൂട്ടി എഴുതു

  5. ㅤആരുഷ്ㅤ

    ❤️?

  6. കലക്കി. തുടരുക ❤

  7. പൊന്നു.?

    കിടു…… സൂപ്പർ…..

    ????

  8. Randuperem set sari udupichu adyrathri vekkane ?

  9. Super ?
    Pls continue pages korachanelum story finish cheyu ??

Leave a Reply

Your email address will not be published. Required fields are marked *