അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 364

അനിയത്തിപ്രാവ്

AniyathiPraavu | Author : Professor  Bro

 

എൻറെ കൂടെ പിറക്കാതെ തന്നെ എൻറെ കുഞ്ഞനിയത്തിയായി മാറിയവൾ മാറിയവൾ….
ഒരുപാട് നാളത്തെ പരിചയം ഒന്നും ഇല്ലെങ്കിലും ഒരു ജന്മത്തിലെ സ്നേഹം നൽകിയൾ……
കള്ളം മറക്കാത്ത മനസ്സിൽ നിന്നും മനസ്സ് നിറയ്ക്കുന്ന സ്നേഹം തരുന്നവൾ….
ഒരേ വയറ്റിൽ ജന്മംകൊണ്ടില്ലെങ്കിലും ജീവന്റെ ജീവനായി മാറിയ അനിയത്തികുട്ടി….
ആങ്ങളയും പെങ്ങളും ആകാൻ ഒരേ വയറ്റിൽ പിറക്കണം എന്നില്ല സ്നേഹിക്കാനുള്ള മനസ്സ് മതി ……
രക്തബന്ധം ഒന്നുമില്ലെങ്കിലും സ്വന്തം ഏട്ടൻറെ സ്ഥാനം നൽകി സ്നേഹിക്കുന്ന ഒരു അനിയത്തിക്കുട്ടി…..
എന്റെ സന്തോഷത്തിൽ എന്നെക്കാൾ ഏറെ സന്തോഷിക്കുന്നവൾ.,.,
സങ്കടങ്ങളിൽ സാന്ത്വനം ആകുന്നവൾ..,.,
ഈ കഥയിൽ അനിയത്തികുട്ടിയുമായുള്ള സംഭാഷണങ്ങളിൽ പലതും ഞങ്ങൾക്കിടയിൽ നടന്നിട്ടുള്ളതാണ്,.,.,.
ഇത് അവൾക്കു വേണ്ടിയുള്ള കഥയാണ് ഞങ്ങളുടെ പ്രിയപ്പെട്ട അനുകുട്ടിക്ക്സ്നേഹപൂർവ്വം..
തമ്പുരാൻ?

ഇവിടെ അവൾക്കായി രണ്ട് വരികൾ എഴുതാൻ എന്നെ അനുവദിച്ച പ്രൊഫസർ ബ്രോയോട് സ്നേഹം മാത്രം.,…..
*****.****

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി

” ഏട്ടാ… ”

ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞുനോക്കി, അവന്റെ അടുത്തായി ഒരു പതിനെട്ടോ പത്തൊൻപതോ വയസുള്ള പെൺകുട്ടി ഇരിക്കുന്നു കയ്യിൽ ഒരു ബാഗ് ഉണ്ട്, അവളെ കണ്ടപ്പോൾ എന്തോ ഒരു അനിയത്തിയോട് എന്നത് പോലെയുള്ള വാത്സല്യം തോന്നി

“എന്താ മോളെ ”

“ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് ”

” ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ ”

“ഓഹ്‌ സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ ”

അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,

” ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ ”

“ആ ഫ്രഷ്… ഫ്രഷ്.. ”

The Author

99 Comments

Add a Comment
  1. MR. കിംഗ് ലയർ

    അക്ഷരങ്ങളുടെ ലോകത്ത് നിന്നും രക്ഷപെടാൻ ഓടി എത്തിയത് അക്ഷരങ്ങളുടെ കളരിയിൽ…. ആദ്യം കണ്ണിലുടക്കിയത് അക്ഷരങ്ങൾ കൊണ്ട് തീർത്തൊരു രക്തബന്ധം…. ഉടനെ വായിച്ചു… അക്ഷരങ്ങൾ കൊണ്ട് ഒരു സ്നേഹനിധിയായ ഏട്ടനേയും അനിയത്തിയേയും വരച്ചു കാണിച്ച ഈയെഴുത്തിൽ അറിയാതെ ലയിച്ചുപോയി. . എന്നും നന്ദി അക്ഷരങ്ങളോട് മാത്രം, ഒപ്പം ഇതുപോലൊരു സൃഷ്ടി വായിച്ചനുഭവിച്ചറിയാൻ ഭാഗ്യം ഉണ്ടാക്കിയ പ്രൊഫെസ്സറിനോടും.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. പ്രൊഫസർ ബ്രോ

      സ്നേഹം മാത്രം???

  2. നല്ല കഥയാണ് ബ്രോ.. ഞാൻ ഇന്നലെ വായിച്ചിരുന്നു but.. appol അഭിപ്രായം പറയാൻ പറ്റിയില്ല.. വായിച്ചു കഴിഞ്ഞപ്പോൾ മൈൻഡ് ഫുൾ ബ്ലാങ്ക് ആയിരുന്നു.. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം സഹോ

  3. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ?

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

  4. ഇവിടെ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു… സമയം കുറവായതുകൊണ്ടാണ് സുദീർഘമായ comment ഇടാൻ പറ്റാതിരുന്നത്….

    ചില സൗഹൃദങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളിൽ വന്നു ചേരും…ചിലപ്പോൾ അപ്രതീക്ഷിതമായിട്ടായിരിക്കും ആ കടന്നുവരവ്…. ഇവിടെ കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേർന്ന അഞ്ചുപേർ… നാലു സഹോദരങ്ങൾക്കും കൂടി ഒരു അനിയത്തികുട്ടി…ഇവർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇവിടെ നിന്നും ഇങ്ങനെയൊരു സൗഹൃദവും അതു പിന്നീട് ജ്യേഷ്ഠാനുജത്തി ബന്ധവുമായി അതു മാറുമെന്ന്… കാരണം എന്താണെന്നു വെച്ചാൽ സൗഹൃദങ്ങൾ അങ്ങനെയാണ്… എനിക്ക് ഒന്നുമുതൽ പ്ലസ്ടു വരേ കൂടെ പഠിച്ച കൂട്ടുകാരേക്കാൾ ആത്മബന്ധം ഡിഗ്രി സുഹൃത്തുക്കളോടാണ്… അവർക്കും അങ്ങനെ തന്നെയാണ്…കാരണം ആത്മബന്ധം ഉടലെടുക്കാൻ അധികം സമയം ഒന്നുംവേണ്ട എന്നതുതന്നെ…

    ഒന്നാം ക്ലാസ്സ്‌ മുതൽ പഠിച്ച ഒരേയൊരു സുഹൃത്ത് ആയി മാത്രമേ ഞാൻ ഇപ്പോൾ regular contact… അതും സഹോദരൻ ആണ് എന്ന തോന്നലിൽ നിന്നാണ് ആ ബന്ധം മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്…

    എനിക്ക് എന്റെ ജോലിയുമായി ബന്ധപെട്ടു കുറച്ചു കൂട്ടുകാരെ കിട്ടിയിരുന്നു… അതിപ്പോൾ ഒരു സഹോദര ബന്ധമായാണ് നില നിൽക്കുന്നത്… ഒരു പെൺകുട്ടിയുണ്ട്… മുൻപ് താമസിച്ചിരുന്ന വീടിനടുത്തു ഉണ്ടായിരുന്ന പെൺകുട്ടി… അവളെയിപ്പോൾ വല്ലപ്പോഴുമൊക്കെ കാണാറുള്ളു… എന്നാലും കാണുമ്പോൾ എല്ലാം ഇക്കാക്ക എന്ന് വിളിച്ചു അടുത്തു വരും…വിശേഷങ്ങൾ പറയും… ചോദിക്കും….

    സൗഹൃദത്തിൽ നിന്നും സഹോദരി സഹോദര ബന്ധത്തിലേക്ക് മാറുമ്പോൾ ഒരു മാസ്മരികമായ അടുപ്പം ഉണ്ടാവും… അതു പിന്നീട് ഒരിക്കൽ പോലും നഷ്ടപ്പെടുകയും ഇല്ല… അത്തരത്തിൽ കുറച്ചു ബന്ധങ്ങൾ ഉള്ള ഒരാളുടെ വാക്കുകളാണ്….

    അനുവിന് എന്റെ എല്ലാവിധ നന്മകൾ നേരുന്നു…

      1. ✌️✌️✌️✌️✌️✌️✌️

    1. പ്രൊഫസർ ബ്രോ

      വളരെ ശരിയാണ് ബ്രോ, ആത്മബന്ധങ്ങൾ വളരാൻ അധികം സമയം ഒന്നും വേണ്ട, ഞങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന് അതികം പഴക്കമൊന്നുമില്ല പക്ഷെ ഇന്ന് അവർ എനിക്കെല്ലാം ആണ്. എന്റെ ഏട്ടന്മാരും അനിയത്തിക്കുട്ടിയും ???

      ഇതു അവൾക്കായി ഞാൻ ഒരുക്കിയ സമ്മാനം ???

      1. അതല്ലേ അഖി ബ്രോ പറഞ്ഞത്…. പല സ്ഥലങ്ങളിൽ ഉള്ളവർ…. ഒരാൾ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പിന്നെ ഇടുക്കി… ഒരാളുടേത് അറിയില്ല…. ഒരു കാരണവശാലും കണ്ടു മുട്ടാൻ സാധ്യത ഇല്ലാത്തവർ…. അവർ എങ്ങനെയോ ഒത്തുകൂടി…ബാക്കി ചരിത്രം…

        1. പ്രൊഫസർ ബ്രോ

          ഞാൻ ഇടുക്കി ആണെന്ന് എങ്ങനെ അറിയാം?

          1. തമ്പുരാൻ

            CID Aks

          2. പ്രൊഫസർ ബ്രോ

            കൊള്ളാം

          3. @തമ്പുരാൻ…
            ചെറിയ തോതിൽ…..

          4. തമ്പുരാൻ

            അറിയാം ബ്രോ.,.,.
            മൊത്തം എല്ലാവരെയും തപ്പിയിരുന്നല്ലോ.,..
            ????

          5. @തമ്പുരാൻ… yes ബ്രോ…. അതുലനെ അന്വേഷിച്ചു പോയി…. അവസാനം പ്രണയരാജയെ കിട്ടി… അങ്ങനെ ഓരോരുത്തരെയും…. ശ്രീരാഗം വായിച്ചു തുടങ്ങിയിട്ടില്ല…. തുടങ്ങണം…

          6. തമ്പുരാൻ

            ഒക്കെ ബ്രോ സമയം പോലെ വായിക്കുക…

  5. Malakhaye Premicha Jinn❤

    Orupaad ishtaayi aniyathiye

    With Love❤❤

    1. പ്രൊഫസർ ബ്രോ

      ????

  6. പ്രൊഫസർ ബ്രോ

    ഇന്ന് ഉച്ചക്ക് 14.01 സമയത്തു പ്രാണേശ്വരി വരുന്നതായിരിക്കും എന്ന് കുട്ടേട്ടൻ അറിയിച്ചിരിക്കുന്നു

    1. തമ്പുരാൻ

      ??

  7. Dear പ്രൊഫെസർ
    എങ്ങനെ വിവരിക്കണം എന്ന് അറിയില്ല എങ്കിലും പറയുവാണ് ഒരുപാടൊരുപാട് ഇഷ്ടമായി ഈ കൊച്ചു വല്യ കഥ.ശരിക്കും ഒരു സിനിമക്ക് പറ്റിയ പ്ലോട്ട് ഉണ്ട് ഇതിൽ. എല്ലാം നല്ല charectors ആ അനിയതിപ്രാവിനെ ഒരുപാട് ഇഷ്‌ടമായി.നല്ല ഫീൽ അടിച്ചു തന്നെ മുഴുവൻ വായിച്ചു തീർത്തു…നന്ദി

    ❤️സ്നേഹപൂർവം സാജിർ❤️

    1. പ്രൊഫസർ ബ്രോ

      സ്നേഹം മാത്രം ????

  8. അസാമാന്യ ഫീൽ ആണ് കേട്ടോ അഖിൽ അനിയാ.. എഴുത്തിൽ നല്ല കഴിവ് ഉണ്ട്‌.. ആ ഫീൽ.. വായിക്കുമ്പോൾ ഉള്ള ആ താളം.. ഒത്തിരി ഇഷ്ടപ്പെട്ടു.. ❤️❤️

    അനിയത്തി.. ❤️
    എന്റെ കുടുംബത്തിൽ ഉണ്ട്‌ കുറച്ചു പേര്.. പക്ഷെ ആ ദുഷ്ടകൾ ഒന്നും എന്നെ ഏട്ടാ എന്ന് വിളിക്കാറില്ല.. ?എല്ലാം മരംകേറികൾ ആണ്.. എന്റെ ബൈക്കുകൾ ഒക്കെ എടുത്താണ് കറക്കം.. എന്നാലും ഒപ്പം കൂടിയാൽ ലെവൽ ആണ് ❤️

    പിന്നെ ഇവിടെ തന്നെ ഉള്ള.. നൂറു തവണ ഏട്ടാ ഏട്ടാ ഏട്ടാ എന്ന് വിളിച്ചു ഓരോന്ന് പറയുന്ന ഇന്ദു ആണ്.. അങ്ങനെ ചിലർ.. ❤️❤️

    സ്നേഹത്തോടെ ആ വിളി കേൾക്കുന്നതിൽ അപ്പുറം വേറെ എന്തുണ്ട് അല്ലേ??
    ഒത്തിരി സ്നേഹത്തോടെ..
    ❤️

    1. പ്രൊഫസർ ബ്രോ

      ഏട്ടാ… എങ്ങനെ സന്തോഷം പ്രകടിപ്പിക്കണം എന്നറിയില്ല.അത്രക്ക് സന്തോഷം ആയി ഒരുപാട് തവണ കഥകൾ വായിച്ചു അദ്ഭുതപ്പെട്ടിട്ടുള്ള ആ മാതൃക വിരലുകളുടെ ഉടമയിൽ നിന്നും ഇങ്ങനെ ഉള്ള വാക്കുകൾ ഇതിൽ കൂടുതൽ എന്താണ് എനിക്ക് സന്തോഷിക്കാൻ വേണ്ടത് ??????

      1. പ്രൊഫസർ ബ്രോ

        മാന്ത്രിക വിരൽ എന്നാ ഉദ്ദേശിച്ചത് ?‍♂️

    2. ????

  9. ♨♨ അർജുനൻ പിള്ള ♨♨

    മുത്തേ ???????

    1. പ്രൊഫസർ ബ്രോ

      പിള്ളേച്ചാ… ?????

  10. അനിയത്തി പ്രാവ് കൊള്ളാം…
    സ്നേഹത്തോടെ….

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം സഹോ… ???

  11. എന്ത് പറഞ്ഞു തുടങ്ങണം എന്നറിയില്ല…
    മനസ്സ് ഫുൾ ഹാപ്പി ആണ്…
    എന്റെ ചേട്ടായീസിന്റെ ഈ സ്നേഹം കാണുമ്പോൾ ഒന്നും പറയാൻ കിട്ടുന്നില്ല…
    അതിൽ അങ്ങു ലയിച്ചിരുന്നു പോകുന്നു…

    കേരളത്തിന്റെ പല ദിക്കിൽ ഉള്ള 5 പേർ…
    എങ്ങനെ പരിചയപെട്ടു എന്ന് പറഞ്ഞാൽ ഈ സൈറ്റിൽ നിന്നും കമെന്റ്കളിലൂടെ…
    ഇവിടെ കമന്റുകളിൽ പലതും share ചെയ്തു അങ്ങനെ അടുത്തു…
    ഓരോ പ്രാവിശ്യം ഇങ്ങനെ കമെന്റ്കളിലൂടെ സംസാരിക്കുമ്പോൾ ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കിടയിൽ ഒരിക്കലും പിരിയാൻ കഴിയാത്ത ഒരു സഹോദര സുഹൃത്ത് ബന്ധം ഉടലെടുത്തു….

    ശെരിക്കും ചില കാര്യങ്ങളിൽ കൊറോണ നല്ലവൻ ആണ്…
    തിരക്ക് പിടിച്ച ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ലോകത്തിലെ ജനങ്ങൾക്ക് മൊത്തം ലോക്ക്ഡൗൻ എന്ന പേരിൽ അവൻ ഒരു വിശ്രമം നൽകി…

    കൊറോണ കാരണം നാട്ടിൽ പോക്കും മുടങ്ങി…
    ലോക്ക്ഡൗൻ സമയത്ത് fbയിൽ വായിച്ച ഒരു കഥയുടെ ബാക്കി തപ്പി ആണ് ആദ്യമായി ഈ സൈറ്റിൽ വരുന്നത്…

    പിന്നെ ലോക്ക്ഡൗൻ സമയം ഇവിടെ കൂടാം എന്ന് വിചാരിച്ചു…
    അങ്ങനെ ഇവിടെ നിന്നും എനിക്ക് കിട്ടിയ മുത്തുകൾ…
    എന്റെ അപ്പുവും യദുവും അഭിയും അഖിയും…

    ജീവിതത്തിൽ ജന്മം തൊട്ട് ഇത് വരെ ഒരുപാട് ദുഃഖങ്ങൾ എന്നിൽ ദൈവം സമ്മാനിച്ചു…
    ഇടക്ക് ദൈവം ഇല്ല എന്ന് വരെ തോന്നിയിട്ടുണ്ട്…
    പക്ഷെ ഇപ്പൊ എനിക്ക് ഇവരെ തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുക ആണ്…

    എന്റെ ഏട്ടന്മാർ…
    കാലം എനിക്കായി കാത്തു വെച്ച നിധി…
    ഒരു ജന്മത്തിലെ മൊത്തം സ്നേഹവും കുറച്ചു മാസങ്ങൾ കൊണ്ട് എനിക്ക് തന്നവർ…
    ഞാൻ എന്ന് പറഞ്ഞാൽ അവർ മരിക്കും അത്ര സ്നേഹം ആണ്…
    ഇങ്ങനെ സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല…
    അവർക്ക് ഞാൻ ജീവാനാണ്…
    തിരിച്ചു എനിക്കും അങ്ങനെ തന്നെ…
    ഇപ്പൊ എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവരെ msg കണ്ട് കൊണ്ടാണ്…
    പരസ്പരം സ്നേഹിച്ചും തമാഷിച്ചും ഇടക്ക് ഇച്ചിരി പിണങ്ങിയും ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുന്നു…
    ഇനിയും ഒരുപാട് ഒരുപാട് കാലം ഇത് ഇങ്ങനെ മുന്നോട്ട് പോകട്ടെ എന്ന പ്രാർത്ഥനയോടെ…

    സ്നേഹപൂർവ്വം അനു?

    1. തമ്പുരാൻ

      അനുമോളെ..????

      ഈ കഥയിലെ ആമുഖവും….
      അവസാനവും ഞാൻ നിനക്കായ് എഴുതിയതാണ്…..
      അതിലുണ്ട് എനിക്ക് പറയാൻ ഉള്ളതെല്ലാം…
      പരസ്പരം സ്നേഹിച്ച് ഇനിയും ഒരുപാട് ഒരുപാട് കാലം ഇതുപോലെ മുന്നോട്ട് പോകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു…. പ്രാർത്ഥിക്കുന്നു…

      സ്നേഹപൂർവ്വം ഏട്ടൻ….

    2. പ്രൊഫസർ ബ്രോ

      ?????

    3. ♨♨ അർജുനൻ പിള്ള ♨♨

      ഈ സ്‌നേഹം എന്നും നിലനിൽക്കൻ ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ………..

      1. പ്രൊഫസർ ബ്രോ

        എന്റെയും പ്രാർത്ഥന അത് തന്നെയാണ്

    4. കൊള്ളാം ??????

  12. നോട്ട് ചെയ്തു വച്ചിട്ടുണ്ട്.. നാളെ വായിക്കാം ട്ടോ.. ❤️

    1. തമ്പുരാൻ

      ❤️❤️❤️

    2. പ്രൊഫസർ ബ്രോ

      ♥️???

    3. ❤️❤️❤️

  13. പ്രൊഫസർ ബ്രോ

    ഞാൻ എന്നും ഏകനായിരുന്നു, അല്ലെങ്കിൽ എനിക്ക് ഏകനായി ഇരിക്കാനായിരുന്നു ഇഷ്ടം, എനിക്കേറ്റവും ഇഷ്ടം ഒറ്റക്കിരിക്കാനും ഇരുട്ടത്ത് ഇരിക്കാനും ആയിരുന്നു. എന്റെ മുറിയിൽ എന്നും ഉണ്ടായിരുന്നത് ഒരു വെളിച്ചം കുറഞ്ഞ സീറോ ബൾബ് ആയിരുന്നു

    3is crowd എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാൻ, അതിൽ കുറച്ചെങ്കിലും ഞാൻ മാറ്റം വരുത്തിയിരുന്നതു എന്റെ കോളേജിലെ ഫ്രണ്ട്‌സ് ഉണ്ടായിരുന്ന സമയത്തു മാത്രമാണ്. അവർ പോയതിൽ പിന്നെ ഞാൻ വീണ്ടും പഴയതു പോലെ തന്നെയായി… കമ്പനിയിൽ ജോയിൻ ചെയ്തപ്പോൾ പോലും കിട്ടിയ ഫ്രണ്ട്ഷിപ് കമ്പനി കോമ്പൗണ്ട്നു പുറത്തേക്കു വളരാതെ ഞാൻ ശ്രെദ്ധിച്ചിരുന്നു…

    ഒരുപാട് whatsapp group കൾ ഉണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നിലും സജീവമായിരുന്നില്ല, ഞാൻ ഫോൺ കൂടുതലും യൂസ് ചെയ്തിരുന്നത് സിനിമ കാണാൻ മാത്രമായിരുന്നു. ഇപ്പോഴും എന്റെ ബന്ധുക്കളിൽ പോലും പലർക്കും എന്നെ അറിയില്ല,

    അങ്ങനെ ഇരിക്കെ ഒരുകാലത്തു ഞാൻ കറങ്ങിത്തിരിഞ്ഞ് kk എന്ന ഇവിടെ എത്തിച്ചേർന്നു. .. വർഷങ്ങൾ കടന്നുപോയെങ്കിലും ഒരിക്കൽപോലും എനിക്കൊരു കമന്റ്‌ ഇടണം എന്ന് തോന്നിയിട്ടില്ല ഒരു ലൈക്‌ കൊടുത്തിട്ട് പോകാറാണ് പതിവ്, ഏതോ ഒരു സമയത്തു ഏതു കഥക്കാണ് എന്ന് മറന്നുപോയി ഒരു കമന്റ്‌ ഇട്ടു, പിന്നെ അപ്പുവിന്റെ ഇണക്കുരുവികൾ വായിച്ചു ഇഷ്ടമായപ്പോൾ അതിനും ഒരു കമന്റ്‌ ഇട്ടു അവിടെ ആണ് ഞാൻ യദുവിനെയും അനുവിനെയും കാണുന്നത് അവരുടെ സൗഹൃദം കണ്ടപ്പോൾ എനിക്കും അതിൽ ഒരു ഭാഗം ആകണം എന്ന് തോന്നി അപ്പോഴും എന്റെ സ്വാഭാവികമായുള്ള സ്വഭാവം മൂലം അതും ഒരു സംശയമായി തുടർന്ന്. പിന്നെയും ഒരുപാട് കമെന്റ് ഇട്ടുകഴിഞ്ഞാണ് ആ സൗഹൃദം വേണം എന്നെനിക്കു തോന്നുന്നത്

    പിന്നെ എപ്പോഴോ ആരോ പറഞ്ഞ whatsapp എന്ന ആശയത്തിന് അപ്പു സ്വന്തം fb id ഇട്ടാണ് മറുപടി പറഞ്ഞത്., പിന്നെ മടിക്കാതെ തന്നെ ഞാൻ അവനു റിക്വസ്റ്റ്ഉം മെസ്സേജും അയച്ചു, ആവൻ അപ്പൊ തന്നെ അത് അക്‌സെപ്റ് ചെയ്തു, പിന്നെ കുറച്ചു സമയം അവനോടു സംസാരിച്ചു അവനാണ് ആദ്യമായി messenger ഇൽ ഒരു group ഉണ്ടാക്കുന്നത് അവിടെ യാണ് ഞാൻ തമ്പുരാൻ എന്ന എന്റെ അഭിയെ കാണുന്നത്, kk യിൽ കണ്ടിട്ടുണ്ട് എങ്കിലും അതികം ഞാൻ ശ്രദ്ധിച്ചിരുന്നില്ല പിന്നെ അവിടെ യദുവും ഉണ്ടായിരുന്നു പിന്നെയാണ് എല്ലാവരും അവിടേക്കു എത്തുന്നത്

    പിന്നെ സൗഹൃദം കുറച്ചുകൂടി വളർന്നപ്പോൾ messenger ഇൽ നിന്നും അത് whatsapp ഇലേക്ക് വളർന്നു, ആ സഹൃദം ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്നു…

    പിന്നെ എപ്പോഴോ അപ്പുവിന്റെയും യദുവിന്റെയും മാത്രം അനിയത്തി ആയിരുന്ന അനു ഞങ്ങൾ 4 പേരുടെ അനിയത്തി ആയി …. അവളുടെ ഏട്ടാ എന്നുള്ള വിളിയിൽ ഒരു അനിയത്തി ഇല്ലാ എന്നുള്ള എല്ലാ സങ്കടവും ഞാൻ മറക്കുന്നു..

    പിന്നെ എന്റെ ഏട്ടന്മാർ, അഭി എന്നെ എന്നും തിരുത്തുന്നവൻ, യദു എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്തുന്നവൻ, അപ്പു ഞങ്ങൾക്കിടയിലെ കഥാകാരൻ..

    ഇന്ന് ഞാൻ ആ പഴയ ആളല്ല എന്നൊരു തോന്നൽ, ഇന്ന് എനിക്ക് വെളിച്ചം ഇഷ്ടമാണ് അധിക crowd ഒന്നും ഇഷ്ട്ടമല്ല എങ്കിലും എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചിരിക്കുന്നു

    ഞാൻ ഇതെഴുതുന്നതിനു 2നിമിഷം മുൻപ് വരെ ഞങ്ങൾ സംസാരിക്കുകയായിരുന്നു.

    ഇന്ന് അവർ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും എനിക്ക് ചിന്തിക്കാൻ ആകുന്നില്ല, അങ്ങനെ ചിന്തിക്കുമ്പോൾ പോലും എന്റെ കൈകാലുകൾ തളരും, വെറും ഒരു മാസത്തെ പരിചയം കൊണ്ട് ആളുകൾ ഇങ്ങനെ എടുക്കുമോ … ചിലപ്പോൾ മുൻ ജന്മത്തിൽ ഞങ്ങൾ സഹോദരങ്ങൾ ആയിരുന്നിരിക്കാം … അങ്ങനെയാണെങ്കിൽ ഇനിയുള്ള ജന്മങ്ങളിലും എനിക്ക് ഇവരെ എന്റെ സഹോദരങ്ങൾ ആയി തരണേ എന്നാണ് എന്റെ പ്രാർഥന…

    അവരിൽ എന്റെ അനിയത്തി, എന്റെ മോൾ, എന്റെ അനുവിനായാണ് ഞാൻ ഈ കഥ എഴുതിയത്, ഈ കഥ submit ചെയ്തപ്പോൾ ഞാൻ ഒരിക്കലും അനുഭവിക്കാത്ത ഒരു ഭയം ഞാൻ അനുഭവിച്ചിരുന്നു… ഒരാളുടെ എങ്കിലും മോശമാണ് എന്നൊരു അഭിപ്രായം വന്നാൽ ഞാൻ അവൾക്കു കൊടുക്കുന്നത് സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമായിരിക്കും എന്നെനിക്കു അറിയാമായിരുന്നു

    പിന്നെ ഇതിൽ ഉള്ള അഭി, അവൻ എന്റെ അഭിതന്നെയാണ് ഒരു കൂട്ടുകാരൻ സുധിയെക്കുറിച്ചു എല്ലാം അറിയുന്ന സുധിയെ ഒരു സഹോദരനായി സ്നേഹിക്കുന്ന സുഹൃത്ത് എന്ന് എഴുതിയപ്പോൾ എനിക്ക് ഓർമ വന്നത് അവന്റെ മുഖമാണ്, അതുകൊണ്ട് തന്നെ ഇത് അവനും കൂടെ ഉള്ള എന്റെ സമ്മാനമാണ്…

    അവർ എന്നും എന്റെ സഹോദരങ്ങൾ ആയി എന്റൊപ്പം ഉണ്ടാവണേ എന്ന് ഈശ്വരനോട് പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു

    സ്നേഹത്തോടെ പ്രൊഫസർ ♥️

    1. ????

    2. തമ്പുരാൻ

      ❤️❤️❤️?

    3. ♨♨ അർജുനൻ പിള്ള ♨♨

      ???

    4. തൃശ്ശൂർക്കാരൻ?

      ??????

  14. ഒരു കമ്പികഥ വായിക്കാൻ കയറിയ എന്നെ കരയിച്ചു കളഞ്ഞല്ലോ മാഷേ ,ഇത് വരെ ഇവിടെ വായിച്ചതിൽ ഏറ്റവും ഇഷ്ടം ആയ കഥ ഇത് ആണ് .ഒരുപാട് നന്ദി ഉണ്ട് ഇത് പോലെ ഒരു കഥ എഴുതിയതിന് .

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി സഹോ, ഇതിലും മനോഹരമായ ഒരുപാട് കഥകൾ ഇവിടെ ഉണ്ട്, ഞാൻ വെറും തുടക്കക്കാരൻ മാത്രം

      സ്നേഹപൂർവ്വം പ്രൊഫസർ ♥️

  15. പ്രണേശ്വരി എപ്പോൾ വരും ബ്രോ

    1. പ്രൊഫസർ ബ്രോ

      ഇന്നലെ submit ചെയ്യേണ്ടിയിരുന്നതാണ്, പിന്നെ ഇത് വരാൻ വൈകിയതുകൊണ്ട് രണ്ടു ദിവസം കൂടെ നീട്ടിവച്ചു എന്ന് മാത്രം, ടുസ്‌ഡേ submit ചെയ്യും

  16. പ്രൊഫസർ ബ്രോ

    കമന്റ്‌ ഇട്ട എല്ലാവരോടും സ്നേഹം മാത്രം, ഒരുപാട് വിവരിച്ചു മറുപടി തരണം എന്നുണ്ട് പക്ഷെ സാധിക്കുന്നില്ല. സന്തോഷം കൊണ്ട് കണ്ണുനിറയുന്നു.

    , ?????

  17. Ippozha bro vayikunne
    Kalaki adipoli
    Oru aniyathiyude niswarthamaya sneham
    Oru achanteyum ammayudeyum sneham okke adipoli
    Serikum valla nde ishtayi story
    Ore vayattil pirakanamennillalo sahodarangal akan

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  18. Brthre endha ippo paraya manassu niranju vayichappo❤️?
    Adhe achu enna character vallathe ishtapettu?
    Ingne oru pengale aarum kothichupovm angne oral nmde koode indenkil nml baghyavanmaran
    Pnne pengal aavanmenkil oru vayattil pirakkanamennilla snehabhandham kond avl nmde swantham aniyathikutti aavm idh valare sathyamaya karayaman
    Mwuthe iniyum ithupolulla kadhakalumai vayo?
    Snehathoode……❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️♥️♥️♥️♥️♥️

  19. ജാങ്കോ

    കമ്പി വായിക്കാൻ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ശെരിയായില്ല..

    1. പ്രൊഫസർ ബ്രോ

      ????

  20. ??സ്നേഹപൂർവ്വം ??

    1. പ്രൊഫസർ ബ്രോ

      ????

  21. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

    1. പ്രൊഫസർ ബ്രോ

      ????

  22. “ഏട്ടൻ”, “ഏട്ടത്തി”.

    ഈ രണ്ടു വാക്കുകളും എന്റെ ജീവിതത്തിൽ ഞാൻ ആരെയും വിളിച്ചട്ടില്ല, “ചേട്ടൻ”, “ചേച്ചി” ഈ വാക്കുകൾ ആണ് എനിക്ക് സുപരിചിതവും, എന്റെ ചുറ്റുപാടിലുള്ളവർ വിളിച്ചു കേട്ടിട്ടുള്ളു, അതുകൊണ്ട് ഞാൻ ശീലിച്ചും പോയി.

    പക്ഷെ ഈ സൈറ്റിൽ അല്ലെങ്കിൽ ഇതിലെ ലവ് സ്റ്റോറീസ് വായിച്ചു തുടങ്ങിയതിൽ പിന്നെ ഏട്ടാ എന്നാ വാക് എന്ന് വിളിക്കാൻ ഞാൻ കൊതിച്ചട്ടുണ്ട്, എന്റെ കുടുംബത്തിൽ ആകെ ഉള്ള ഒരു പെണ്തരി എന്റെ മാമന്റെ മോൾ ആണ് ബാക്കി എല്ലാം ആണുങ്ങൾ അതുകൊണ്ട് തന്നെ എനിക്ക് പെൺകുട്ടികളോട് സംസാരിക്കാനും അറിയില്ല. ആദ്യം ഒക്കെ ആ വിളി ഒരാള് മറ്റൊരാളെ വിളിക്കുമ്പോ ഒരു awkwardness എനിക്ക് ഫീൽ ചെയ്യുവായിരുന്നു, എന്താണെന്ന് അറിയില്ല, ചെലപ്പോ റിയൽ ലൈഫിൽ അങ്ങനെ അധികം ആരും വിളിക്കുന്നത് കേട്ടു പരിചയം ഇല്ലാത്തത് കൊണ്ട് ആകും.

    അതുകൊണ്ട് ആ വിളിയുടെ സുഖം അനുഭവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചാട്ടും ഇല്ല. ആകെ ഉള്ള ഒരു ആഗ്രഹം എന്റെ ജീവന്റെ പാതി ആകാൻ പോകുന്ന എന്റെ ഭാവി വധു എന്നെ അങ്ങനെ വിളിക്കുവായിരിക്കും എന്നൊരു പ്രതീക്ഷ ഉണ്ട്.

    ഈ കഥയോട് എനിക്ക് ഒരു വല്ലാത്ത ഇഷ്ട്ടം തോന്നിയതും ഇതിൽ ആ വാക്കുകൾ ഒരുപാട് കണ്ടത് കൊണ്ടും, എത്രത്തോളം കെയറിങ് പരസ്പരം ഇതിലെ കഥാപാത്രങ്ങൾ നൽകി എന്നതും ആണ്.

    വളരെ straight forward ആയുള്ള സ്റ്റോറിക്ക് ഒരു പ്രതേക ഫീലും ഹൈലൈറ്റും ആയതു ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും സ്നേഹത്തോടുള്ള ആ വിളി ആണ്.

    വെൽ ഡൺ ബ്രോ, മനോഹരം ആയിട്ടുണ്ട് ??

    സ്നേഹത്തോടെ,
    രാഹുൽ

    1. Enteyum അവസ്ഥ ethe തെന്നെ Rahul23 bro

    2. തമ്പുരാൻ

      ???

    3. പ്രൊഫസർ ബ്രോ

      എനിക്കും ഈ ഏട്ടാ എന്നുള്ള വിളി വല്യ പരിചയം ഇല്ലായിരുന്നു ബ്രോ, പക്ഷെ ഇപ്പൊ അങ്ങനെ അല്ല അങ്ങനെ വിളിക്കാൻ ഇപ്പൊ എനിക്ക് ഒരു അനിയത്തി ഉണ്ട് ഏട്ടാ എന്ന് വിളിക്കാൻ കുറച്ചു ഏട്ടന്മാരും ഉണ്ട്. ആ വിളിയുടെ സുഖം ഞാനിപ്പോ ആവോളം ആസ്വദിക്കുന്നു

      നിങ്ങളുടെ ഭാവി വധു അങ്ങനെ തന്നെ വിളിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

      സ്നേഹത്തോടെ പ്രൊഫസർ ♥️

  23. Dear Brother, വളരെ നല്ല ഫീലിംഗ് തന്ന കഥ. അതെ ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും സഹോദരനും സഹോദരിയും ആകാം. അങ്ങിനെ സുധിക്ക് കിട്ടിയ സഹോദരനും അനിയത്തിയുമാണ് അഭിയും അച്ചുവും. സുധിയും മാളുവും ഒന്നായതിൽ സന്തോഷം. Waiting for next story.
    Regards.

    1. പ്രൊഫസർ ബ്രോ

      വളരെ ശരിയാണ് ബ്രോ, സഹോദരനും സഹോദരിയും ആകാൻ ഒരു വയറ്റിൽ പിറക്കണം എന്നില്ല.

    2. തമ്പുരാൻ

      ???

  24. Nalloru short story ayirunnu..family,friends,love..I like it bro☺?

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

  25. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️

  26. ഈ കഥ എഴുതാൻ മനസ്സ് കാണിച്ച അഖിൽ എന്ന പ്രൊഫസർക്ക്‌ ഒരുപാട് നന്ദി കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ആണ് ഇതിന്റെ പേരായും പ്രമേയം ആയും വന്നത് സഹോദര സ്നേഹം നല്ല മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ????

    സുധിയെ പോലെ ഒറ്റയായി വളരേണ്ടി വരുന്ന ആൺകുട്ടികളുടെ പ്രധാന വിഷമം അവർക്ക് വഴക്ക് ഉണ്ടാക്കാനും സ്നേഹിക്കാനും ഒരു ചേച്ചി അല്ലെങ്കിൽ അനിയത്തി ഉണ്ടായിരുന്നു എങ്കിൽ എന്ന ചിന്തയാണ് ഇതിന് കാരണം ആകുന്നത് നമ്മുടെ സുഹൃത്തുക്കളുടെ വീട്ടിൽ അവർ സഹോദരിമാരോട് കാണിക്കുന്ന സ്നേഹം കാണുന്നതാണ്????

    അങ്ങനെ പോകുമ്പോൾ ചുറ്റുവട്ടത്ത് ഏതെങ്കിലും കുട്ടിയോട് വാത്സല്യം തോന്നാം പ്രണയം അല്ലാതെ അനിയത്തിയെ പോലെ കാണാൻ അങ്ങനെ ഒരു അവസ്ഥയിൽ ഉള്ളവർക്ക് കഴിയും എന്നാല് തിരിച്ചും അതുപോലെ ആവണം എന്ന് ഇല്ലല്ലോ തിരിച്ച് സ്നേഹം കിട്ടിയില്ല എങ്കിലും നമ്മൾ നിസ്വാർത്ഥമായി അവരെ സ്നേഹിക്കും?

    എനിക്കും ഏതാണ്ട് ഇതുപോലെ തന്നെ ആയിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട്
    അനിയത്തിമാർ ഉള്ള കൂട്ടുകാരുടെ വീട്ടിലേക്ക് പോകാൻ മടിച്ചിട്ടുണ്ട് പോയാലും പെട്ടന്ന് തിരിച്ച് വരാനും ശ്രമിക്കും ??

    ഏകദേശം രണ്ടു മാസം മുൻപ് എനിക്കും കിട്ടി അച്ചുവിനെ പോലെ ഒരു അനിയത്തിയെ ഞങ്ങളുടെ അമ്മൂസ്‌ ? എന്നെക്കുറിച്ച് എല്ലാം അവൾക്ക് അറിയാം ഏട്ടാ എന്നാണ് അവള് വിളിക്കുന്നത് ഈ 2 മാസം കൊണ്ട് തന്നെ ഞങ്ങളുടെ വീട്ടുകാരും പരിചയം ആയി ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നേ ഉള്ളൂ എങ്കിലും മരണം വരെ ഞങ്ങളുടെ മനസ്സിൽ നിന്ന് ആ സ്ഥാനം നഷ്ടമാകില്ല എന്ന ഉറപ്പ് ഉണ്ട്????

    കൂടാതെ എനിക്ക് ഒരു ചേച്ചിയെ കൂടി കിട്ടി അധികം മിണ്ടിയിട്ടില്ല എങ്കിലും അവൾക്കും എന്നെ ഒരു അനിയനെ പോലെ ഇഷ്ടമാണ് കൂടാതെ അവൾക്ക് കുറച്ച് ചേട്ടന്മാരും ഉണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട അനുക്കുട്ടി❤️
    അമ്മുവും അനുവും എനിക്ക് കിട്ടിയ 2 മാലാഖമാർ ആണ് ഒരു അമ്മയുടെ വയറ്റിൽ പിറക്കാതെ തന്നെ കൂടപ്പിറപ്പ്‌ ആയവർ ?????

    1. പ്രൊഫസർ ബ്രോ

      എനിക്കും കിട്ടി ഒരു സഹോദരിയെ, എനിക്ക് മാത്രമല്ല ഞങ്ങൾ 4പേർക്ക് അവൾക്കായാണ് ഞാൻ ഇതെഴുതിയത്, ഞങ്ങളുടെ സ്വന്തം മോൾ, ഇന്ന് അവൾ എനിക്കെല്ലാം ആണ്… ഞാൻ ഇന്നെന്നേക്കാൾ ഏറെയായി അവളെ സ്നേഹിക്കുന്നു അവളെ മാത്രമല്ല എന്റെ ഏട്ടന്മാരെയും, ഞാൻ അവരെ ഏട്ടാ എന്ന് വിളിക്കാറില്ല എങ്കിലും അവർ എല്ലാം എനിക്ക് ഏട്ടന്മാരാണ്..

      ഒരു സങ്കടം വരുമ്പോൾ കൂടെ ഞങ്ങൾ ഉണ്ടെന്നു പറയാൻ, എന്തെങ്കിലും തെറ്റ് ചെയ്‌താൽ ശാസിക്കാൻ അവർ ഉണ്ട് ഇനി എന്നും ഉണ്ടാകും എന്ന വിശ്വാസവും ഉണ്ട്… നേരിൽ കണ്ടിട്ടില്ല എങ്കിലും അവർ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ ആയിക്കഴിഞ്ഞു

      എനിക്ക് എന്തൊക്കെയോ എഴുതണം എന്നുണ്ട്, ഇനിയും എഴുതിയാൽ എല്ലാം കയ്യിൽനിന്നും പോകും, അതുകൊണ്ട് നിർത്തുന്നു

      ഞാൻ ഇനിയും എന്തെങ്കിലും എഴുതിയാൽ അവന്മാര് ഇവിടെ വന്നെന്നെ തല്ലും… അത്രക്കും അവർ എന്നെ സ്നേഹിക്കുന്നു ഞാൻ അവരെയും

      മക്കളെ… നിങ്ങൾ ആണ് എനിക്കിന്ന് എല്ലാം… ♥️

      അവർ തരുന്ന സ്നേഹത്തിനു ഒരംശം എങ്കിലും എനിക്ക് തിരിച്ചു നൽകാൻ സാധിക്കണേ എന്നാണ് എന്റെ പ്രാർഥന ???

      1. തമ്പുരാൻ

        \\\ഞാൻ ഇനിയും എന്തെങ്കിലും എഴുതിയാൽ അവന്മാര് ഇവിടെ വന്നെന്നെ തല്ലും… അത്രക്കും അവർ എന്നെ സ്നേഹിക്കുന്നു ഞാൻ അവരെയും///

        ഇത് ഓർമ്മയുണ്ടല്ലോ അത് മതി..,.,.,,
        ??????

      2. കൂട്ടത്തിലുള്ള അനിയന്മാരെ കൂടി പരിഗണിക്കണം ?

        1. തമ്പുരാൻ

          തീർച്ചയായും????

        2. പ്രൊഫസർ ബ്രോ

          മറന്നതല്ല, മറക്കുകയുമില്ല ???

  27. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  28. തമ്പുരാൻ

    ???

    1. പ്രൊഫസർ ബ്രോ

      എന്റെ ഏട്ടന്മാരിൽ ഒരുവൻ, സ്നേഹം മാത്രം മുത്തേ… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????????????♥️

  29. ഞങ്ങളുടെ പെങ്ങളൂട്ടിക്ക്‌ എല്ലാവിധ നന്മകളും നേരുന്നു ????

Leave a Reply

Your email address will not be published. Required fields are marked *