അവളുടെ അടുത്ത സുഹൃത്തുക്കൾ ആയ അനന്യ, ആരതി,നിഖില,ജീന എന്നിവർ ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടുത്ത് വന്നു. ഞാൻ അവരോട് എല്ലാം കുറച്ചു നേരം സംസാരിച്ചു. ബസ് എടുക്കാൻ നേരം ആയപ്പോൾ എല്ലാവരും കയറി ഞാൻ യാത്ര അയച്ചു തിരിച്ചു വീട്ടിൽ പോണു.
അങ്ങനെ 2 ദിവസം കഴിഞ്ഞു രാത്രിയിൽ അനുവിന്റെ വീഡിയോ കാൾ വന്നു. അവൾ ഏതോ ക്ലബ്ബിൽ ആണ്. കൂടെ അവളുടെ കൂട്ടുകാരികൾ എല്ലാം ഉണ്ട്. അനു മാത്രമേ അതിൽ പച്ച ആയിട്ടുള്ളു എന്ന് തോന്നി. ഇന്ന് ജീനയുടെ പിറന്നാൾ ആണ്, അതിന്റെ സെലിബ്രേഷൻ ആണ്, റൂമിൽ എത്തിയിട്ട് വിളിക്കാം എന്ന് അനു പറഞ്ഞ്.
ഞാൻ കുറെ നേരം അങ്ങനെ റീൽസ് കണ്ട് ഇരുന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അനു വീണ്ടും വീഡിയോ കാൾ ചെയ്തു. ഞാൻ കാൾ എടുത്തു സംസാരിച്ചു. ജീനയ്ക്ക് അവര് എല്ലാരും കൂടി ഒരു സർപ്രൈസ് ഒരുക്കുന്നുണ്ട്. ഇപ്പോ എല്ലാരും റൂമിൽ വരും.
ഗിഫ്റ്റ് ആയി നിഖില പിന്നെ വരും, പിന്നെ കേക്ക് കട്ടിങ് ഒക്കെ ഉണ്ടെന്നു പറഞ്ഞ്. ചേട്ടൻ ഫോൺ കട്ട് ആക്കണ്ട സെലിബ്രേഷൻ ഒക്കെ ലൈവ് കണ്ടോ, അവൾക്ക് ഞങ്ങൾ കൊടുക്കാൻ പോവുന്ന സർപ്രൈസ് കണ്ടോ,ഉറക്കം വരുമ്പോൾ കട്ട് ആക്കി പോയിക്കോ എന്ന് പറഞ്ഞ്. ഞാൻ ശരി എന്ന് പറഞ്ഞു. ഫോൺ കാളിൽ ഇട്ടിട്ടു. ലാപ്പിൽ ഗെയിം കളിക്കാൻ തുടങ്ങി.
ജീന വന്നു. അനന്യായും, ആരതിയും കയ്യിൽ ഇരുന്ന വലിയ ബോക്സ് തുറന്നു എന്തൊക്കെയോ എടുത്ത് ജീനയ്ക്കു ഗിഫ്റ്റ് ആയി കൊടുത്തു. പിന്നീട് അനുവും എന്തോ കൊടുക്കുന്നത് കണ്ടു. ജീന നല്ല ഇമോഷണൽ ആയത് പോലെ തോന്നി. എന്തേലും കാര്യമായിട്ട് ഉള്ളത് ആയിരിക്കും എന്ന് ഞാൻ കരുതി.

Nice
Kollam
❤️👌തുടരൂ