“തരാം, നിനക്കുള്ള സർപ്രൈസ് വരും” അരുൺ അവളെ നോക്കാതെ പറഞ്ഞു.
“ഓഹോ, നീ നമ്മുടെ ആനിവേഴ്സറി മറന്നോ?” അഞ്ജലി ഇടുപ്പിൽ രണ്ടു കൈയും കുത്തി നിന്ന് ചോദിച്ചു. അരുൺ അവളെ നോക്കി, ഈ നിൽപ്പ് പ്രശ്നമാണ്, അവനതറിയാം.
“ഇന്ന് വൈകുന്നേരത്തിനുള്ളിൽ നിന്റെ സർപ്രൈസ് ഗിഫ്റ്റ് കിട്ടിയിരിക്കും” അവൻ പറഞ്ഞു.
“ഹും ശരി” അഞ്ജലി മുടി വാരിക്കെട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി നടന്നു.മുകളിലത്തെ നിലയിലാണ് അവരുടെ മുറി, അഞ്ജലി താഴെയിറങ്ങി വന്നു, അരുണിന്റെ അമ്മ എഴുന്നേറ്റിട്ടില്ല, അവൾ യോഗ മാറ്റ് എടുത്ത് കൊണ്ട് ഹാളിലേക്ക് നടന്നു.
ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം അവൾ യോഗ മാറ്റ് ചുരുട്ടിയെടുത്തു കൊണ്ട് വരുമ്പോഴാണ് അരുൺ മുകളിൽ നിന്നും ഇറങ്ങി വന്നത്. അഞ്ജലി അവനെ നോക്കി “ഉം” എന്നൊന്ന് മൂളി. ശരിയാക്കാം എന്ന അർഥത്തിൽ അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഒൻപത് മണി ആയപ്പോൾ അവർ രണ്ടും ജോലിക്ക് പോകാൻ റെഡി ആയിരുന്നു. അരുൺ പുതിയ ഷർട്ടും ഒരു ജീൻസും ധരിച്ചു സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. “ഇതേതാ മോനേ, പുതിയ ഷർട്ട് ആണോ?” അമ്മ ചോദിച്ചു.
“അഞ്ജലിയുടെ ആനിവേഴ്സറി ഗിഫ്റ്റ് ആണമ്മേ”
“നീ എന്താ ഗിഫ്റ്റ് കൊടുത്തത്?” എന്ന അമ്മയുടെ ചോദ്യം കേട്ട് കൊണ്ടാണ് അഞ്ജലി അങ്ങോട്ട് വന്നത്. “എനിക്ക് ഒന്നും തന്നില്ലമ്മേ, അമ്മ ഇതിന് ചോദിക്കണം” അവൾ പരിഭവിച്ചു. “സാധനം വരുമെന്ന് ഞാൻ പറഞ്ഞല്ലോ, നീ ഞെട്ടിപ്പോകും അത് വരുമ്പോ” അരുൺ ഉറപ്പിച്ചു പറഞ്ഞു. ഇതൊക്കെ കേട്ട് അമ്മ ചിരിച്ചതേ ഉള്ളു. ഇളം ചുവപ്പ് നിറമുള്ള ഒരു സാരിയായിരുന്നു അഞ്ജലിയുടെ വേഷം. സാധാരണ ഓഫീസിൽ പോകുമ്പോൾ സാരി പതിവുള്ളതല്ല. “എന്താ ഇന്ന് സാരി ഒക്കെ?” ബൈക്കിൽ ബസ്സ്റ്റോപ്പിലേക്ക് പോകുമ്പോൾ അരുൺ ചോദിച്ചു. മഴ മൂടികിടക്കുന്നു, ബസിൽ മഴയത്ത് സാരിയും കൊണ്ട് കേറുക എന്ന് വെച്ചാൽ ഒരു പണിയാണ്. “ഇന്നൊരു നല്ല ദിവസമല്ലേ എന്ന് വിചാരിച്ചു, അബദ്ധം ആയോന്ന് ഇപ്പോ ഒരു സംശയം” അഞ്ജലി പറഞ്ഞു. “ഏതായാലും കാണാൻ സൂപ്പർ ആയിട്ടുണ്ട്” അരുൺ ഭാര്യയെ പുകഴ്ത്തി. അവൾ ചിരിച്ചു.
അന്ന് ഓഫീസിൽ അഞ്‌ജലിക്ക് നല്ല തിരക്കായിരുന്നു. ഓഡിറ്റിനുള്ള ആളുകൾ വന്നിരുന്നു, ഇടയ്ക്കിടെ അവർ ഓരോ ഫയലുകൾ ചോദിച്ചു, സംശയങ്ങൾ തീർത്തു കൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോഴാണ് മാഡത്തിനൊരു കൊറിയർ ഉണ്ടെന്ന് പ്യൂൺ വന്നു പറഞ്ഞത്. രണ്ട് പാക്കറ്റുകൾ ഉണ്ടായിരുന്നു. അവൾ അത് ബാഗിലേക്ക് വെച്ചു, ഇപ്പോൾ നോക്കാൻ സമയമില്ല, വീട്ടിൽ ചെന്നിട്ട് നോക്കാം, അവൾ കരുതി.
Polii😍
Part 2 venam
നല്ല കഥ. ഇവിടെ പൊതുവെ കണ്ടു വരാത്ത ഒരു ശൈലി. എനിക്ക് ഇഷ്ടപ്പെട്ടു. യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ. ഓൾ ദി ബെസ്റ്റ്.
സൂപ്പർ…. സ്റ്റോറി…
തുടരൂ ❤️❤️
അവസാനത്തെ ഗോവ ട്രിപ്പ് വന്നില്ലെങ്കിൽ ഒരു ഓർഡിനറി സ്ട്രോറി അത്രയേ ഉള്ളു ബട്ട് ഗോവ add ആയപ്പോൾ മനസിലായി കഥ ഇനി തുടങ്ങാൻ ഇരിക്കുന്നതെ ഉള്ളു എന്ന്
ഭർത്താവും ഭാര്യയും തമ്മിലുള്ള കളിക്ക് എന്ത് രസം ? അവിഹിതമായി എന്തെങ്കിലുമുണ്ടെങ്കിൽ അതിലൊരു ത്രില്ലുള്ളൂ
നന്നായിട്ടുണ്ട്ഇ.തിന് ഒരു രണ്ടാം ഭാഗവും വേണം കാത്തിരിക്കുന്നു
Part 2 venm